കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയമായി കൃത്യമായി ഇടപെടുന്ന ആളായിരുന്നു ഞാന്‍: ട്രോളിലൂടെ ആളുകളെ എയറിലാക്കും; ബ്ലെസ്‌ലി

Google Oneindia Malayalam News

സോഷ്യല്‍ മീഡിയ രംഗത്ത് നേരത്തെ തന്നെ ഏറെ സജീവമായ വ്യക്തിയാണെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ് ബ്ലെസ്ലിയെ മലയാളി പ്രേക്ഷകർ കൂടുതല്‍ അടുത്തറിയുന്നത്. തന്റേതായ മത്സര ശൈലിയിലൂടെ മുന്നേറിയ അദ്ദേഹത്തിന് ഗ്രാന്‍ഡ് ഫിനാലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും സാധിച്ചിരുന്നു. ബിഗ് ബോസിന് അകത്തായിരുന്നപ്പോഴും അതിന് ശേഷവും ചെറിയ വിവാദങ്ങളിലും താരം അകപ്പെട്ടിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സുപ്രധാനമായ ചില കാര്യങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ആരാധകർക്ക് മുമ്പില്‍ തുറന്ന് പറയുകയാണ് അദ്ദേഹം. ഷോ റീല്‍സ് എന്‌റർടെയിമെന്റ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലെസ്ലിയുടെ വാക്കുകളിലേക്ക്.

ബിഗ് ബോസ് ഷോ സമയത്ത് ഉണ്ടായിരുന്ന

ബിഗ് ബോസ് ഷോ സമയത്ത് ഉണ്ടായിരുന്ന പല വിവാദങ്ങളെക്കുറിച്ചും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. എന്റെ യൂട്യൂബ് ചാനലിന് അടിയില്‍ വരുന്ന കമന്റുകളാണ് ഞാന്‍ കൂടുതലും വായിച്ചിരുന്നത്. അവിടെയെല്ലാം പോസിറ്റീവായിട്ടുള്ള കമന്റുകളായിരുന്നു. അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു എൻ്റെ പോക്കെന്നും അദ്ദേഹം പറയുന്നു.

ആരാണ് ഈ ബ്ലെസ്‌ലി, എന്ത് മനുഷ്യാണ് എന്നാണ് ലാലേട്ടന്‍ ചോദിച്ചത്: വെളിപ്പെടുത്തലുമായി ബ്ലെസ്‌ലിആരാണ് ഈ ബ്ലെസ്‌ലി, എന്ത് മനുഷ്യാണ് എന്നാണ് ലാലേട്ടന്‍ ചോദിച്ചത്: വെളിപ്പെടുത്തലുമായി ബ്ലെസ്‌ലി

എന്റെ ഒരോ ഉയർച്ചയിലും ഞാന്‍ ഒരു ബ്രേക്ക്

എന്റെ ഒരോ ഉയർച്ചയിലും ഞാന്‍ ഒരു ബ്രേക്ക് എടുക്കാറുണ്ട്. കുറച്ചൊന്ന് സെറ്റിലായി കാര്യങ്ങളൊക്കെ പഠിക്കും. ബിഗ് ബോസ് എന്നത് നമ്മളെ ഒരു ലെവലിലേക്ക് എത്തിച്ചു. അതിന് ശേഷമുള്ള അടുത്ത ലെവലിലേക്ക് പോവാനുള്ള ബ്രേക്ക് എടുത്ത് നില്‍ക്കുകയാണ് ഞാന്‍. അതിന് ഓരന്നൊക്കെ പഠിക്കണം, തെറ്റുകളൊക്കെ ശരിയാക്കണം. ഡാന്‍സ് പഠിക്കുന്നു, കളരിക്ക് ചേരാനും ശ്രമിക്കുകയാണ്. ആ സമയത്ത് ഈ ഒരു ഫാന്‍ ഫൈറ്റൊക്കെയുമായി മുന്നോട്ട് പോവാന്‍ സാധിക്കില്ല.

ദില്‍ഷയുടെ പരസ്യം ശുദ്ധ തട്ടിപ്പ്; ബ്ലെസ്ലിയാണോ സൈബർ അറ്റാക്കിനിട്ടുകൊടുത്തതത്; സഹോദരന്‍ പറയുന്നുദില്‍ഷയുടെ പരസ്യം ശുദ്ധ തട്ടിപ്പ്; ബ്ലെസ്ലിയാണോ സൈബർ അറ്റാക്കിനിട്ടുകൊടുത്തതത്; സഹോദരന്‍ പറയുന്നു

ഭാഷകള്‍ക്ക് അതീതമായി നമ്മുടെ റീച്ച്

ഭാഷകള്‍ക്ക് അതീതമായി നമ്മുടെ റീച്ച് എത്തണമെന്നുള്ളതാണ് ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ആഗ്രഹം. ടിക്ക് ടോക്കും റീല്‍സുമൊക്കെ എന്ത് രീതിയിലാണ് വൈറലാവുന്നത്. കുറച്ച് കാലം കഴിഞ്ഞ് നമ്മുടെ മക്കളെ ബാംഗ്ലൂർ പഠിക്കാന്‍ വിട്ടാലും അവിടുള്ളവർക്ക് ഇന്നയാളുടെ മകനാണ് ഇതെന്ന് പറയാന്‍ സാധിക്കണം. അതിനായുള്ള ശ്രമത്തിലാണ്. നീരജ് മാധവും ദുല്‍ഖറുമൊക്കെ അങ്ങനെ പോയവരാണെന്നും ബ്ലെസ്ലീ വ്യക്തമാക്കുന്നു.

കാര്യങ്ങള്‍ സ്വയം പഠിച്ച് മുന്നോട്ട് പോവണം

നമുക്ക് മെന്റേഴ്സ് ഇല്ല. കാര്യങ്ങള്‍ സ്വയം പഠിച്ച് മുന്നോട്ട് പോവണം. അതുകൊണ്ടാണ് വിവാദങ്ങളിലൊന്നും ചെന്ന് ചാടാന്‍ ഇപ്പോള്‍ ശ്രമിക്കാത്തത്. എന്നാലും അറിയാതെ ചില വിവാദങ്ങളില്‍ ചെന്ന് ചാടുന്നുണ്ട്. ഞാന്‍ സംസാരിക്കുമ്പോള്‍ സിനിമയിലെ ഡയലോഗുകള്‍ കയറി വരുന്നത് സാധാരണമാണ്. ഒരു കാലത്ത് ഒരു പണിയും ഇല്ലാതിരുന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യലായിരുന്നു പ്രധാന പരിപാടി.

Tourism: ഈ സ്ഥലങ്ങളില്‍ ഒരിക്കലെങ്കിലും പോയില്ലെങ്കില്‍ നിങ്ങളൊരു സഞ്ചാരിയല്ല: അറിയാം ആ 8 സ്ഥലങ്ങള്‍

രാഷ്ട്രീയക്കാരേയും സിനിമക്കാരേയുമൊക്കെ ട്രോള്‍ ചെയ്യും

രാഷ്ട്രീയക്കാരേയും സിനിമക്കാരേയുമൊക്കെ ട്രോള്‍ ചെയ്യും. ഒരു സമയത്ത് രാഷ്ട്രീയമായി കൃത്യമായി ഇടപെടുന്ന ആളായിരുന്നു. അതായത് ബിഗ് ബോസിനൊക്കെ മുമ്പുള്ള ചോരത്തിളപ്പുള്ള സമയത്ത്. ആരെങ്കിലും എയറിലാണെങ്കില്‍ അവരെയൊക്കെ കൂടുതല്‍ എയറിലാക്കാന്‍ ഞാന്‍ നന്നായി ശ്രമിക്കാറുണ്ട്. ട്രോള്‍ ഗ്രൂപ്പുകളൊക്കെ കറക്ടായി ഫോളോ ചെയ്യുമായിരുന്നു. ഞാനൊരു ട്രോളന്‍ കൂടിയായിരുന്നു.

ഞാന്‍ ഉണ്ടാക്കുന്ന ട്രോളുകളൊക്കെ വലിയ വിജയമാവുമ്പോള്‍

ഞാന്‍ ഉണ്ടാക്കുന്ന ട്രോളുകളൊക്കെ വലിയ വിജയമാവുമ്പോള്‍ സന്തോഷിച്ചിരുന്നു വ്യക്തിയായിരുന്നു. ഇപ്പം എന്നെ എയറില്‍ കയറ്റാന്‍ ഇരിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഞാനും നിങ്ങളില്‍ ഒരാളായിരുന്നുവെന്നാണ്. അങ്ങനെയാണ് സിനിമയിലെ ഡയലോഗുകളൊക്കെ കൂടതല്‍ മനസ്സിലേക്ക് വരുന്നത്. ബിഗ് ബോസിലൊക്കെ മറുപടി പറയുന്നത് ഇത് തഗ്ഗ് ആവും എന്ന് ആലോചിച്ചിട്ടൊന്നും അല്ല. സാധാരണ രീതിയില്‍ സംസാരിക്കുന്ന കാര്യം എഡിറ്റൊക്കെ ചെയ്ത് വെളിയില്‍ വരുമ്പോള്‍ തഗ്ഗ് ആവുന്നതാണെന്നും ബ്ലെസ്ലീ പറയുന്നു.

ഡാന്‍സിങ് സ്റ്റാർസ് എന്ന ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോ

ഡാന്‍സിങ് സ്റ്റാർസ് എന്ന ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയിലാണ് ഇപ്പോള്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതെന്നും താരം വ്യക്തമാക്കുന്നു. പിന്നെ ഒരു സിനിമയും ആയിട്ടുണ്ട്. അതിന് വേണ്ടിയിട്ടാണ് താടിയും മുടിയുമൊക്കെ ഇങ്ങനെ വളർത്തിയിരിക്കുന്നത്. ഇതിനിടയില്‍ മമ്മൂട്ടിയുടെ അടുത്ത് പോയി. സിനിമയ്ക്ക് നമ്മളെയല്ല വേണ്ടത് സിനിമ നമുക്കാണ് വേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് നമ്മള്‍ എപ്പോഴും ചാന്‍സ് ചോദിച്ചുകൊണ്ടിരിക്കണം. സിനിമയെ നമ്മള്‍ ആഗ്രഹിക്കണം. അതുകൊണ്ടാണ് നമ്മള്‍ ഒരോരുത്തരെ പോയി കണ്ട് പരിചയപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Bigg Boss Malayalam fame Blesslee says I was person who interacted properly through social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X