'അവതാരകന്‍ എന്ന നിലയില്‍ താങ്കള്‍ പരാജയമാണെന്ന് തെളിയിച്ചു'; മോഹന്‍ലാലിനെതിരെ റോബിന്‍ ആരാധകന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും റോബിനെ പുറത്താക്കിയതിന് പിന്നാലെ വലിയ വിമർശനമാണ് അദ്ദേഹത്തിന്റെ ആരാധകരില്‍ നിന്നും ഉയന്ന് വരുന്നത്. സഹമത്സരാർത്ഥികളെ കായികപരമായി ഉപദ്രവിക്കരുതെന്ന നിയമം ലംഘിച്ചതിനെ തുടർന്നാണ് താരത്തെ പുറത്താക്കിയെങ്കിലും ഷോ അധികൃതരുടെ ഭാഗത്ത് നിന്നും റോബിനെതിരെ അനീതിയുണ്ടായെന്നാണ് ആരാധകരുടെ പക്ഷം.
ഇതേ തുടർന്നാണ് ഷോ അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്ത് എത്തിയത്. ഷോ അധികൃതർക്കെതിരെ മാത്രമല്ല, അവതാരകനായ മോഹന്‍ലാലിനെതിരേയും വിമർശനം ശക്തമാണ്. അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ തെളിയിച്ചിരിക്കുന്നുവെന്നാണ് റോബിന്‍ ആരാധകന്‍ എന്ന് പറയപ്പെടുന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വലിയ ചർച്ചാ വിഷയമായി കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ശ്രീ മോഹൻലാലിൻ്റെയും ബിഗ് ബോസിൻ്റെയും ഏഷ്യാനെറ്റിൻ്റെയും അറിവിലേക്ക്. ആരെയും തെറി വിളിക്കുന്നില്ല. തെറി വിളിക്കാൻ അറിയാഞ്ഞിട്ടും അല്ല. വിളിക്കുന്ന തെറികൾക്ക് പോലും നാണക്കേടുണ്ടാകും,, കാരണം അത്രയും തരതാണ പരിപാടിയാണ് നിങ്ങളും നിങ്ങളുടെ ബിഗ് ബോസും കൂടി കാണിച്ച് വയ്ക്കുന്നത്.
ഡോ: റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തി എനിക്ക് മുൻപരിചയം പോലും ഇല്ലാത്ത ഒരാളാണ്. ഞാനും എന്നെപ്പോലെ ബിഗ് ബോസും കാണുന്ന 75% ൽ അധികം ആൾക്കാരും ഡോ: റോബിൻ രാധാകൃഷ്ണനെ ആരാധിക്കുന്നുണ്ടെങ്കിൽ,,, ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിൻ്റെ വ്യക്തിത്വവും നൻമയും മര്യാദ പൂർണ്ണമായ പെരുമാറ്റവും ഒക്കെ കൊണ്ടാണ്. ഡോക്ടർ റോബിൻ നിങ്ങളുടെ ഫ്ലാറ്റ് മോഹിച്ചല്ല വന്നത്.
ജയം എന്ന ലക്ഷ്യം മാത്രമാണ്.
ശക്തയായ വനിതയെന്ന് മഞ്ജു വാര്യർ, സയനോരക്ക് സ്നേഹ ചുംബനം: ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍

അതിന് നൂറുശതമാനവും അർഹനായ വ്യക്തിയും അദ്ദേഹം മാത്രമാണ്. അത് നിങ്ങൾക്കും പ്രേക്ഷകർക്കും ഒരു പോലെ മനസ്സിലാവുകയും ചെയ്തതാണ്.നിങ്ങളുടെ അജണ്ട പ്രകാരം കാര്യങ്ങൾ നടക്കില്ലെന്നും കൈവിട്ടു പോയെന്നും തോന്നിയപ്പോൾ നിങ്ങൾ നിസ്സാര കാര്യങ്ങൾ എല്ലാം ചേർത്തൊരുക്കി ഡോ: റോബിനെ എത്രയും പെട്ടന്ന് പുറത്താക്കാനുള്ള ശ്രമം തുടങ്ങി. മനുഷ്യൻ എന്ന നിലയിൽ റിയാസ് എന്ന വ്യക്തിയെ തള്ളി മാറ്റുക മാത്രമാണ് ചെയ്തത്.
അത് റിയാസ് സമ്മതിക്കുകയും ഏഷ്യാനെറ്റിൻ്റെ 76 ക്യാമറ കണ്ണിലൂടെ നിങ്ങളും പ്രേക്ഷകരും ഒരുപോലെ കാണുകയും ചെയ്തു. അടച്ചിട്ട ബാത്റൂമിൽ ജാസ്മിനും റേണ്‍സണും ചേർന്ന് ഹിറ്റ് പോലുള്ള വിഷപദാർത്ഥം ഉള്ള സ്പ്രേ അടിച്ചപ്പോൾ ബിഗ് ബോസ് എന്തുകൊണ്ട് മൗനം പാലിച്ചു. ഡോക്ടറെ യോഗ്യനല്ലെന്ന്പ റഞ്ഞ് എന്തിനു വേണ്ടി ഒരു മുറിയിൽ ഒറ്റയ്ക്ക്ഇ രുത്തി.അന്നേ ദിവസം തന്നെ പറഞ്ഞു വിടാമായിരുന്നില്ലേ.ഡോക്ടറുടെ പ്രമോയും മറ്റും കാണിച്ച് ഏഷ്യാനെറ്റിൻ്റെ റേറ്റിംഗ് കൂട്ടി.

ഡോക്ടർക്ക് ആ ഒരു നിമിഷ നേരം കൊണ്ട് സംഭവിച്ചതെന്താണെന്ന് വ്യക്തമായി ഓർമ്മ കാണില്ല,,,,, ശ്വാസതടസ്സം അനുഭവിച്ചത് കൊണ്ടാണ് ഡോക്ടർ പുറത്തേക്ക് വന്നത്. പക്ഷേ ഒരിറ്റു ശ്വാസത്തിനായ് ഒരാൾ ശ്രമിക്കുമ്പോൾ അനുവാദമില്ലാതെ മറ്റൊരാൾ ദേഹപരിശോധനക്ക് നടത്തുമ്പോൾ മറ്റൊരാൾ ദേഹ പരിശോധന നടത്തുമ്പോൾ ആരായാലും പ്രതികരിക്കുന്നതേ ഡോക്ടറും പ്രതികരിച്ചുള്ളൂ.
ഡോക്ടറെ നിങ്ങൾ നിർബന്ധപൂർവ്വം തലയിൽ കെട്ടിവച്ച് സമ്മതിപ്പിക്കുകയാണെന്ന് പ്രേക്ഷകർക്ക് ആർക്കും മനസ്സിലാവും. അദ്ദേഹം മുഴുവനും സമ്മതിച്ച് തന്നത് മാപ്പ് കൊടുത്തു ഒരു തവണ കൂടി അദ്ദേഹത്തിന് ബിഗ് ബോസ് വീടിനുള്ളിലേക്ക് കയറാൻ അവസരം കിട്ടും എന്ന പ്രതീക്ഷ കൊണ്ടാണ്.നിങ്ങളുടെ അജണ്ടയിലെ വിന്നർ എന്ന് നിങ്ങൾ മുൻകൂട്ടി വിധിയെഴുതിയജാസ്മിൻ പുറത്തു പോയപ്പോൾ നിങ്ങളുടെ പ്രതീക്ഷകൾ തകിടം മറിഞ്ഞു.

അവൾക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്ന് നിങ്ങളുടെ ഡോക്ടർമാർക്ക് അറിയാമെന്നും ശ്രീ ലാലേട്ടൻ തന്നെ പറയുന്നത് കേട്ടു. നിങ്ങൾ ഡോക്ടറോട് മാത്രം പെരുമാറുന്നത് ശത്രുവിനെപ്പോലെയാണെന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും മനസ്സിലാവും. അതാണല്ലോ ഡോക്ടർ ലാലേട്ടൻ്റെ കൂടെ സ്റ്റേജിൽ നിന്ന് ഹിറ്റടിച്ച കാര്യം പറയുമ്പോൾ അതല്ല റിയാസുമായി സംഭവിച്ച കാര്യം പറയൂ എന്ന് പറഞ്ഞത്.
അവളുടെ കൂടെ ഇട്ട് ഡോ: റോബി നെ ഒരു പ്രാവശ്യം കൂടി ബിഗ് ബോസ് ഹൗസിൽ ഇട്ട് കൊടുത്ത് ഡോക്ടറെ കൊല്ലാനാണ് നിങ്ങൾ ശ്രമിച്ചത്. മനോരോഗിയെന്ന് വിധിയെഴുതിയ ഒരാൾ ഒരാളെ കൊന്നാലും എളുപ്പത്തിൽ ശിക്ഷയില്ലാതെ വരാം എന്ന വസ്തുത നിങ്ങൾക്കറിയാമല്ലോ. ഭാഗ്യവശാൽ ആ മനോരോഗിയുടെ സമനില തെറ്റുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇറങ്ങിപ്പോയതും നിങ്ങളുടെ കണക്കുകൂട്ടലുകൾക്ക് പിഴവ് സംഭവിച്ചു. ഉടനെ തന്നെ ഡോക്ടറെ പറഞ്ഞു വിടുകയും ചെയ്തു.

മനോരോഗിയുടെ അടിയേറ്റോ മറ്റെന്തെങ്കിലും വിധത്തിലുള്ള അറ്റാക്കിലൂടെയോ ഡോക്ടർക്ക് മാരകമായ മുറിവോ മരണമോ സംഭവിച്ചാൽ ചാനലിൻ്റെയും ഷോയുടെയും റേറ്റിംഗ് കൂട്ടുകയെന്നത് മാത്രമാണ് നിങ്ങളുടെ ലക്ഷ്യം. ഡോക്ടറുടെ ഫിസിക്കൽ അറ്റാക്കിന് ശേഷം ( നിങ്ങൾ മാത്രം പറയുന്നത്. പ്രേക്ഷകർ ഒരിക്കലും പറയില്ല) ശ്രീ ബ്ലസ്ലിയെ വിനയ് വലിച്ചിട്ട് മുറിവേൽപ്പിച്ചപ്പോഴും ബ്ലസ്ലിയുടെ സ്വകാര്യ ഭാഗത്ത് ജാസ്മിൻ മന:പ്പൂർവ്വം ചവിട്ടിയപ്പോഴും ഈ ബിഗ് ബോസ് എന്തേ മിണ്ടാതിരുന്നു.
ബിഗ് ബോസ് ഹൗസ്സിനുള്ളിലുള്ള മുഴുവൻ മത്സരാർത്ഥികൾക്കും ഒരേ നീതിയും നിയമവും നടപ്പിലാക്കണം.ഇതിൽ ബിഗ് ബോസിന് വൻ പരാജയമാണ് സംഭവിച്ചത്. ഡോക്ടറെ പുറത്താക്കാനാണ് മുൻകൂട്ടി തീരുമാനിച്ചതെങ്കിൽ എന്തിന് വേണ്ടി വോട്ട് ലിസ്റ്റിൽ ഡോക്ടറുടെ പേര് നൽകി. അവസാനം വരെ മാന്ത്രിക ലോക്കറ്റ് കൈയ്യിലുള്ളയാളെ നോമിനേറ്റ് ചെയ്യില്ലെന്ന് ബിഗ് ബോസ് പറഞ്ഞില്ലേ,ഡോക്ടർ പോകുമ്പോൾ ഡോക്ടറുടെ കൈയ്യിലായിരുന്നില്ലേ മാന്ത്രിക ലോക്കറ്റ്. പറയാൻ ഒരുപാടടൊരുപാട് പരാജയത്തിൻ്റെ കാരണങ്ങളുണ്ട്.

ഇനി ശ്രീ ലഫ്: കേണൽ മോഹൻലാൽ സാബിനോട്,( സാബ് എന്ന് നൂറുശതമാനം അധികാരത്തോടെ വിളിക്കാൻ എനിക്കവകാശമുണ്ട്കാ. കാരണം സാബ് പ്രധിനിധാനം ചെയ്യുന്ന പ്രാദേശിക സേനയിലെ ഒരു ജവാനായിരുന്നു ഞാനും).പദ്മശ്രീ ശ്രീ മോഹൻലാൽ അവതാരകനായ ഈ ബിഗ് ബോസ് എന്ന പരിപാടിയിൽ അവതാരകൻ എന്ന നിലയിൽ താങ്കൾ പരാജയമാണെന്ന് തെളിയിച്ചിരിക്കുന്നു.
പ്രേക്ഷകരാണ് മത്സരാർത്ഥിയെ തിരഞ്ഞെടുക്കുന്നതെന്ന് രായ്ക്കുരാമാനം പറയുന്ന താങ്കൾ എന്തുകൊണ്ട് ഡോക്ടർക്ക് ഇത്രയും പ്രേക്ഷക വോട്ട് കിട്ടിയിട്ടും അദ്ദേഹത്തെ പറഞ്ഞു വിട്ടു. മന:പ്പൂർവ്വമല്ലാത്ത ഒരു കൈയ്യബദ്ധം മാത്രമാണ് ഡോക്ടർക്ക് സംഭവിച്ചതെന്ന് ശ്രീ ലാൽ സാറിന് മനസ്സിലാകാത്തത് കൊണ്ടാണോ??? നാം ഏതൊരു ജോലിയും ചെയ്യുമ്പോഴും ചെയ്യുന്ന ജോലിയോട് നൂറു ശതമാനമില്ലെങ്കിലും ഒരു എഴുപത് ശതമാനമെങ്കിലും നീതി പുലർത്തണം.

ശ്രീ മോഹൻലാൽ അവർകൾ ഈക്കാര്യത്തിൽ ഇരുപത് ശതമാനമെങ്കിലും നീതി പുലർത്തുന്നില്ല എന്ന് പ്രേക്ഷകരായ ഏവർക്കും മനസ്സിലായി. ഇനി താങ്കളുടെ സാഹചര്യം അങ്ങിനെയാണെങ്കിൽ അവതാരക വേഷം വലിച്ചെറിഞ്ഞ് പോയ്ക്കൂടെ സാർ. താങ്കൾ ഒരു നടനെന്ന നിലയിൽ നേടിയ പേരും പ്രശസ്തിയും ഒക്കെ എന്തിന് വേണ്ടി സ്വയംചവറ്റുകുട്ടയിൽ സ്വയം വലിച്ചെറിയുന്നു.
ഡോ: റോബിനെ ചവിട്ടി താഴ്ത്തി അദ്ദേഹത്തിൻ്റെ കണ്ണീരിൽ മുങ്ങിക്കുളിച്ച് അഭിനയത്തിൻ്റെ കാര്യത്തിൽ താങ്കൾ ഒരു മഹാനടനെന്ന നിലയിൽ ഒരിക്കൽ കൂടി കഴിവ് തെളിയിച്ചിരിക്കുന്നു. ഇത്രയും എഴുതിയത് കൊണ്ട് ഞാൻ അങ്ങയുടെ വിരോധി ആണെന്ന് അനുമാനിക്കരുത്. ഞാനും എൻ്റെ കുടുംബവും പ്രേക്ഷകനെന്ന നിലയിൽ വോട്ടു ചെയ്തിട്ടും ആ വോട്ടിന് യാതൊരു വിലയും നൽകാത്തതിൻ്റെ പേരിലും ഈ ഷോയുടെ നിലവാരത്തെക്കുറിച്ചും എൻ്റെ അഭിപ്രായം മാത്രമാണിത്,,












Click it and Unblock the Notifications