കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്ക് ഇങ്ങനെ വസ്ത്രം ധരിക്കാനാണ് ഇഷ്ടം, അതെങ്ങനെ കുറ്റമാകും; മുംബൈ പൊലീസിനോട് ഉര്‍ഫി ജാവേദ്

Google Oneindia Malayalam News

മുംബൈ; പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്നും അത് എങ്ങനെയാണ് കുറ്റമാകുന്നത് എന്നും നടിയും ബിഗ് ബോസ് താരവും മോഡലുമായ ഉര്‍ഫി ജാവേദ്. ബി ജെ പി നേതാവും മഹാരാഷ്ട്ര മഹിളാ മോര്‍ച്ച അധ്യക്ഷയുമായ ചിത്ര വാഗിന്റെ പരാതിയില്‍ മുംബൈ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴായിരുന്നു ഉര്‍ഫി ജാവേദിന്റെ പ്രതികരണം.

ചിത്ര വാഗിന്റെ പരാതിയില്‍ മുംബൈയിലെ തെരുവുകളില്‍ പരസ്യമായി നഗ്‌നത കാണിച്ചതിന് മുംബൈ പൊലീസ് ഉര്‍ഫി ജാവേദിന് നോട്ടീസ് അയച്ചിരുന്നു. ശനിയാഴ്ച മുംബൈയിലെ അംബോലി പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആണ് ഉര്‍ഫി ജാവേദിനോട് പൊലീസ് ആവശ്യപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

1

താന്‍ ഒരു സ്വതന്ത്ര വ്യക്തിയാണ് എന്നും തനിക്ക് ഫോട്ടോ എടുക്കാനും പ്രത്യേക തരത്തില്‍ വസ്ത്രം ധരിക്കാനും ഇഷ്ടമാണ് എന്നും ഉര്‍ഫി ജാവേദ് പറഞ്ഞു. ഇത് ഭരണഘടനയില്‍ കുറ്റകരമല്ല. അത്തരം ഷൂട്ടുകള്‍ക്ക് ഞാന്‍ ഇറങ്ങുമ്പോള്‍ പാപ്പരാസികള്‍ എന്നെ കണ്ട് പിന്തുടരുന്നു. ചിത്രങ്ങളെടുക്കുന്നു അത് വൈറലാകുന്നു. ഞാന്‍ അല്ല ഇത് വൈറലാക്കുന്നത് എന്നും ഉര്‍ഫി ജാവേദ് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

'എന്റെ മെസേജ് കേട്ടാല്‍ മതി, സൗണ്ട് മോഡുലേഷന്‍ വിട്ടേക്കൂ..'; ട്രോളുകള്‍ക്ക് മറുപടിയുമായി ബാസിത്ത്'എന്റെ മെസേജ് കേട്ടാല്‍ മതി, സൗണ്ട് മോഡുലേഷന്‍ വിട്ടേക്കൂ..'; ട്രോളുകള്‍ക്ക് മറുപടിയുമായി ബാസിത്ത്

2

ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്ര വാഗ് ഉര്‍ഫി ജാവേദിന്റെ ഡ്രസ്സിംഗ് സെന്‍സിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അര്‍ദ്ധനഗ്‌നരായ സ്ത്രീകള്‍ തെരുവില്‍ നടക്കുന്നു. എന്തുകൊണ്ട് വനിതാ കമ്മീഷന്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല? പ്രതിഷേധം ഉര്‍ഫിക്കെതിരെയല്ല, പൊതുസ്ഥലങ്ങളില്‍ പരസ്യമായി നടക്കുന്ന മനോഭാവത്തിനെതിരെയാണ് എന്നും അവര്‍ പറഞ്ഞിരുന്നു.

കെസിആറിനൊപ്പം പിണറായി, അഖിലേഷ്, കെജ്രിവാള്‍, കുമാരസ്വാമി; മൂന്നാം മുന്നണി നീക്കം സജീവംകെസിആറിനൊപ്പം പിണറായി, അഖിലേഷ്, കെജ്രിവാള്‍, കുമാരസ്വാമി; മൂന്നാം മുന്നണി നീക്കം സജീവം

3

ഇതിന് പിന്നാലെ ഉര്‍ഫി ജാവേദ് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ചിത്ര വാഗ് തനിക്കെതിരെ പൊതുസഞ്ചയത്തില്‍ അപമാനിക്കുന്ന തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയെന്ന് ഉര്‍ഫി ജാവേദ് പറഞ്ഞു. ഈ അഭിപ്രായങ്ങള്‍ തനിക്കെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതാണെന്നും ഉര്‍ഫി ജാവേദ് പറഞ്ഞിരുന്നു. അതേസമയം ചിത്ര വാഗിന്റെ വിമര്‍ശനം മറ്റ് ബി ജെ പി നേതാക്കളാരും ഏറ്റെടുത്തിരുന്നില്ല.

എല്‍ജിബിടിക്യു തല്ലിപ്പൊളി പരിപാടി, ആ പദം പോലും അപകടകരം; വിവാദ പരാമര്‍ശവുമായി കെഎം ഷാജിഎല്‍ജിബിടിക്യു തല്ലിപ്പൊളി പരിപാടി, ആ പദം പോലും അപകടകരം; വിവാദ പരാമര്‍ശവുമായി കെഎം ഷാജി

4

വെള്ളിയാഴ്ച ഉര്‍ഫി ജാവേദ് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ ഓഫീസിലെത്തി ചെയര്‍പേഴ്സണ്‍ രൂപാലി ചക്കങ്കറിനെ കണ്ടിരുന്നു. ബിഗ് ബോസ് ഒ ടി ടിയിലൂടെ ആണ് ഉര്‍ഫി ജാവേദ് പ്രശസ്തയായത്. ഇതിനുമുമ്പ്, ബഡേ ഭയ്യാ കി ദുല്‍ഹനിയ, ചന്ദ്ര നന്ദിനി തുടങ്ങി നിരവധി ടിവി ഷോകളില്‍ ഉര്‍ഫി ജാവേദ് അഭിനയിച്ചിരുന്നു.

English summary
Bigg Boss star Uorfi Javed says she likes to dress in a special way and constitution allows it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X