Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി മീര മിഥുന്‍ അറസ്റ്റില്‍; പോലീസെത്തിയപ്പോള്‍ അലറിക്കരഞ്ഞ് താരം, വീഡിയോ വൈറല്‍

ചെന്നൈ: തമിഴ് നടിയും മോഡലും ബിഗ് ബോസ് താരവുമായ മീര മിഥിന്‍ അറസ്റ്റില്‍. പോലീസിനെ കണ്ട് അലറിക്കരയുന്ന നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നടിയെ കേരളത്തില്‍ വച്ചാണ് പിടികൂടിയത് എന്നാണ് സൂചന. അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ നടിയോട് മൊബൈല്‍ ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൈമാറാതെ കരയുകയും വീഡിയോ എടുക്കുകയുയമായിരുന്നു നടി. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കഴിഞ്ഞാഴ്ച വിവാദ പ്രസ്താവന നടത്തി വെട്ടിലായിരുന്നു മീര മിഥുന്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

Recommended Video

cmsvideo
    Actress Meera Mithun arrested by Chennai Cyber Crime Police in Kerela - Full Details

    സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

    1

    നടി മീര മിഥുന്‍ പോസ്റ്റ് ചെയ്ത വീഡിയോ കഴിഞ്ഞാഴ്ച വിവാദമായിരുന്നു. ദളിത് സമൂഹത്തെ ജാതീയമായി പരിഹസിക്കുന്നതും ആക്ഷേപിക്കുന്നതുമായിരുന്നു വീഡിയോ. സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിച്ചതോടെ വിമര്‍ശനം ഉയര്‍ന്നു. നടിക്കെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. തൊട്ടുപിന്നാലെ ചിലര്‍ പോലീസില്‍ പരാതി നല്‍കി. ഇതുപ്രകാരമാണ് അറസ്റ്റ്.

    2

    വിദുതലൈ സിരുതൈകള്‍ കച്ചിയുടെ നേതാവ് വണ്ണി അരസുവാണ് നടി മീര മിഥുനെതിരെ പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരമാണ് കേസെടുത്തത്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന വകുപ്പും നടിക്കെതിരെ ചുമത്തിയിരുന്നു. തുടര്‍ന്ന് നടിയെ കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിക്കുകയും ചെയ്തു.

    3

    ഒരു ഡയറക്ടറെ കുറിച്ച് മോശമായി നടി സംസാരിക്കുന്നതായിരുന്നു വിവാദ വീഡിയോ. അദ്ദേഹത്തിന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നടിയുടെ അനുമതിയില്ലാതെ ഫോട്ടോ ഉപയോഗിച്ചുവെന്നായിരുന്നു വീഡിയോയിലെ ആരോപണം. അതിന് ശേഷം ദളിത് സമൂഹത്തെ മൊത്തമായി നടി ആക്ഷേപിച്ചു. ദളിതുകളെ സിനിമാ രംഗത്ത് നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നും നടി ആവശ്യപ്പെട്ടു.

    4

    എംപി തോല്‍ തിരുമാവളന്‍ ഉള്‍പ്പെടെയുള്ളവര്‍ നടിക്കെതിരെ രംഗത്തുവന്നിരുന്നു. മീര മിഥുനെ അറസ്റ്റ് ചെയ്യണമെന്നും ശക്തമായ നടപടി വേണമെന്നും അദ്ദേഹം പങ്കുവച്ച വീഡിയോയില്‍ ആവശ്യപ്പെട്ടു. കൂടാതെ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്നാണ് പോലീസ് നടപടി ശക്തമാക്കിയത്. ഈ മാസം ഏഴിനാണ് നടി വിവാദമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

    5

    ഇപ്പോള്‍ മീര മിഥുനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോഴുള്ള വീഡിയോയും നടി എടുത്തിരുന്നു. ഇതിലാണ് നടി കരയുന്നതും ഒച്ചവയ്ക്കുന്നതുമുള്ളത്. പോലീസിനെ കണ്ട് ഭയപ്പെട്ട് കരയുകയാണ് നടി ചെയ്യുന്നത്. പോലീസ് തന്റെ മുറിയില്‍ കടന്നിരിക്കുന്നുവെന്നും അറസ്റ്റ് ചെയ്യാനും പീഡിപ്പിക്കാനും പോകുന്നു എന്നുമാണ് നടി വീഡിയോയില്‍ പറയുന്നത്.

    6

    പോലീസ് എന്നെ തൊട്ടാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് നടി ഭീഷണി മുഴക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തില്‍ ഇടപെടണമെന്നും നടി വീഡിയോയില്‍ ആവശ്യപ്പെട്ടു. ഫോണ്‍ കൈമാറണമെന്ന പോലീസിന്റെ ആവശ്യം നടി നിരസിച്ചു. വീഡിയോ എടുക്കുന്നത് തുടര്‍ന്നു. പോലീസിന് തന്നെ അറസ്റ്റ് ചെയ്യാന്‍ അവകാശമില്ലെന്നും നടി പറഞ്ഞു.

    7

    നേരത്തെ വിജയ്, രജനികാന്ത് ഉള്‍പ്പെടെയുള്ള പ്രമുഖ നടന്‍മാരെക്കെതിരെ മീര മിഥുന്‍ രംഗത്തുവന്നിരുന്നു. തുടര്‍ച്ചയായി നടന്‍മാരെ അധിക്ഷേപിക്കാന്‍ ശ്രമിച്ചപ്പോള്‍ വിജയ് ആരാധകര്‍ പോലീസില്‍ പരാതപ്പെട്ടിരുന്നു. മാസ്റ്റര്‍ എന്ന സിനിമയില്‍ തന്റെ ലുക്ക് കോപ്പി അടിച്ചു, ഓഡിഷനില്‍ തിരഞ്ഞെടുത്തെങ്കിലും തന്നെ ഒഴിവാക്കി അടുപ്പക്കാര്‍ക്ക് അവസരം നല്‍കി എന്നിവയായിരുന്നു വിജയ്‌ക്കെതിരായ നടിയുടെ ആരോപണങ്ങള്‍. വിവിധ ജില്ലകളില്‍ നടിക്കെതിരെ വിജയ് ആരാധകര്‍ പരാതി നല്‍കിയിട്ടുണ്ട്.

    8

    യെന്നെ അറിന്താല്‍, താനാ സേര്‍ത്ത കൂട്ടം എന്നീ തമിഴ് സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് മീര മിഥുന്‍. സൂപ്പര്‍ താരങ്ങള്‍ക്കെതിരെ പതിവായി ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് വിവാദത്തിലായത്. പുതുമുഖങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുന്നത് സൂപ്പര്‍ താരങ്ങള്‍ കാരണമാണെന്ന് നടി ആരോപിച്ചിരുന്നു. സൂര്യക്കെതിരെ സ്വര്‍ണക്കടത്ത് ആരോപണവും ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണവും സൂര്യക്കെതിരെ ഉന്നയിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+