അപകടത്തില്‍ നടി യാഷികയ്ക്ക് ഗുരുതര പരിക്ക്; സുഹൃത്ത് സ്പോട്ടില്‍ മരിച്ചു, സിനിമാ ലോകം ഞെട്ടലില്‍
ചെന്നൈ: ബിഗ് ബോസ് തമിഴ് മുന്‍ മല്സരാര്ഥിയും നടിയുമായ യാഷിക ആനന്ദ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഗുരുതരമായ പരിക്കുകളോടെ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഭവാനി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശനിയാഴ്ച രാത്രി 12ഓടെ ചെന്നൈ മാമല്ലാപുരത്തിനടുത്ത സുലേരികാട് ആണ് അപകടം. വാഹനം നിയന്ത്രണം തെറ്റി റോഡരികയിലെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യാഷികയും ഭവാനിയും രണ്ടു യുവാക്കളുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ മീഡിയനില്‍ തട്ടി റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. നടിയെയും യുവാക്കളെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ഭവാനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒഴിവുദിനം ചെലവഴിക്കാന്‍ മാമല്ലാപുരത്ത് എത്തിയ നാലുപേരും വാടകയ്ക്ക് മുറിയെടുത്തിരുന്നുവെന്ന് പോലീസ് പറയുന്നു.
ബിഗ് ബോസ് തമിഴ് സീസണ് രണ്ടിലെ മല്‍സരാര്‍ഥിയായിരുന്ന യാഷിക ആനന്ദ് തെന്നിന്ത്യയില്‍ വളര്‍ന്നുവരുന്ന നടിയാണ്. കവലൈ വേണ്ടാം എന്ന ചിത്രത്തിലൂടെയാണ് അവര്‍ അഭിനയരംഗത്തെത്തിയത്. ധ്രുവങ്ങള്‍ പതിനാറ്, ഇരുട്ട് അറയില്‍ മുരട്ട് കുത്ത്, സോംബി എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷമിട്ടിട്ടുണ്ട്. അപകട വാര്‍ത്ത സിനിമാ ലോകത്ത് ഞെട്ടലുണ്ടാക്കി.
പുതിയ മെയ്ക്കോവറില്‍ അന്ന രാജന്; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications