Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം മാത്രമല്ല കൂടുന്നത്, പെൻഷനും കൂടും..ചില്ലറയല്ല കൂടുന്നത്. വൻ ലോട്ടറി

എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം 18 മാസത്തെ സമയപരിധി നൽകിയതോടെ പെൻഷൻ എന്താകുമെന്ന കാത്തിരിപ്പിലാണ് വിരമിച്ച ജീവനക്കാർ. സർക്കാർ കണക്കനുസരിച്ച്, ഒക്ടോബർ 30 വരെ സിവിൽ, പ്രതിരോധം, ടെലികമ്മ്യൂണിക്കേഷൻസ്, റെയിൽവേ, തപാൽ വകുപ്പുകൾ എന്നിവിടങ്ങളിലായി 68.72 ലക്ഷം പെൻഷൻകാരുണ്ട്.

പെൻഷൻ വർദ്ധനവിൻ്റെ പ്രധാന ഘടകം ഫിറ്റ്മെൻ്റ് ഫാക്ടറാണ്. ഓരോ ശമ്പള കമ്മീഷനിലും ശമ്പളവും പെൻഷനും പരിഷ്കരിക്കാൻ ഉപയോഗിക്കുന്ന ഗുണകമാണിത്. ഏഴാം ശമ്പള കമ്മീഷനിൽ ഈ ഫാക്ടർ 2.57 ആയിരുന്നു. അതായത് അടിസ്ഥാന ശമ്പളം 2.57 മടങ്ങ് വർദ്ധിച്ചു.എട്ടാം ശമ്പള കമ്മീഷനായുള്ള ഫിറ്റ്മെൻ്റ് ഫാക്ടർ, കമ്മീഷൻ്റെ ശുപാർശകൾ എന്നിവ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കുകയുള്ളൂ.

da-176

നിലവിൽ 40,000 അടിസ്ഥാന ശമ്പളമുള്ള ഒരാൾക്ക്, 2.57 എന്ന ഫിറ്റ്മെൻ്റ് ഫാക്ടർ അനുസരിച്ച് പുതുക്കിയ അടിസ്ഥാന ശമ്പളം 1,02,800 ആകും. ഇവർക്ക് 51,400 പെൻഷൻ ലഭിക്കും. ഫിറ്റ്മെൻ്റ് ഫാക്ടർ 3.0 ആയി വർധിക്കുകയാണെങ്കിൽ, അടിസ്ഥാന ശമ്പളം 1,20,000 ആയി ഉയരും. അതോടൊപ്പം പെൻഷൻ 60,000 ആയി മാറും. ഫിറ്റ്മെൻ്റ് ഫാക്ടർ 3.68 ആയാൽ, അടിസ്ഥാന ശമ്പളം 1,47,200 ആകുകയും പെൻഷൻ 73,600 ആയി വർധിക്കുകയും ചെയ്യും. ചുരുക്കത്തിൽ, ഫിറ്റ്മെൻ്റ് ഫാക്ടറിൽ ചെറിയ വർധനവുണ്ടായാൽ പോലും ശമ്പളത്തിലും പെൻഷനിലും കാര്യമായ ഉയർച്ചയുണ്ടാകുമെന്ന് സാരം. ഭാവിയിൽ ഫിറ്റ്മെൻ്റ് ഫാക്ടർ ഉയർത്തുന്നത് ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ പ്രയോജനം ചെയ്യും.

അടിസ്ഥാന പെൻഷൻ കൂടുമ്പോൾ, ഡിയർനസ് റിലീഫ് (DR), കുടുംബ പെൻഷൻ, ഇപിഎസ് എന്നിവയും തനിയെ വർദ്ധിക്കും. പുതിയ പെൻഷൻ തുകയുടെ നിശ്ചിത ശതമാനമായാണ് ഇവ കണക്കാക്കുന്നത്. ഉദാഹരണത്തിന്, പഴയ പെൻഷൻ 20,000 രൂപയും 20% ഡിആറും ആയിരുന്നെങ്കിൽ, ഡിആർ തുക 4,000 രൂപ ആയിരിക്കും. പെൻഷൻ 30,000 രൂപയായി പുതുക്കിയാൽ, അതേ നിരക്കിൽ ഡിആർ 6,000 രൂപയായി ഉയരും. ഇതേ രീതി ഇപിഎസ്സിനും കുടുംബ പെൻഷനും ബാധകമാണ്. പഴയ അടിസ്ഥാന ശമ്പളം 40,000 രൂപയും ഇപിഎസ് 20,000 രൂപയും ആയിരുന്നെന്ന് കരുതുക. 3.0 എന്ന ഫിറ്റ്‌മെൻ്റ് ഫാക്ടർ പ്രയോഗിക്കുമ്പോൾ, അടിസ്ഥാന ശമ്പളം 1,20,000 രൂപയായി മാറുകയും ഇപിഎസ് 60,000 രൂപയായി വർദ്ധിക്കുകയും ചെയ്യും. ഫിറ്റ്‌മെൻ്റ് ഫാക്ടർ വർദ്ധിക്കുന്നതോടെ പെൻഷനും അനുബന്ധ ആനുകൂല്യങ്ങളും വർധിക്കും.

ഉയർന്ന പെൻഷൻ ലഭിക്കുന്നവർക്ക് സ്വാഭാവികമായും വലിയ നികുതി ബാധ്യത ഉണ്ടാകും. ആദായനികുതി നിയമപ്രകാരം, പെൻഷൻ വരുമാനം ശമ്പളത്തിൽ നിന്നുള്ള വരുമാനമായിട്ടാണ് കണക്കാക്കുന്നത്. എട്ടാം ശമ്പള കമ്മീഷൻ പെൻഷൻ തുക വർദ്ധിപ്പിക്കുമ്പോൾ, നികുതി വിധേയമായ വരുമാനവും സ്വാഭാവികമായും ഉയരും.

പരിഷ്കരണത്തിന് മുമ്പ് പ്രതിമാസം 20,000 രൂപ അടിസ്ഥാന പെൻഷൻ ലഭിച്ചിരുന്ന ഒരാൾക്ക് വാർഷിക വരുമാനം 2,40,000 രൂപയായിരുന്നു. പ്രതിമാസം 6,000 രൂപ ഡിആർ ഇനത്തിൽ ലഭിക്കുമ്പോൾ, വർഷത്തിൽ 72,000 രൂപയാണ്. ആകെ നികുതി വിധേയമായ പെൻഷൻ വരുമാനം 3,12,000 രൂപയായി കണക്കാക്കി, 600 രൂപയായിരുന്നു നികുതി അടയ്‌ക്കേണ്ടിയിരുന്നത്.

എന്നാൽ, പരിഷ്കരണത്തിന് ശേഷം ഫിറ്റ്മെന്റ് ഘടകം വർദ്ധിക്കുന്നതോടെ അടിസ്ഥാന പെൻഷൻ പ്രതിമാസം 50,000 രൂപയായി ഉയരും. ഇത് വാർഷിക വരുമാനം 6,00,000 രൂപയാക്കും. ഡിആർ ഇനത്തിൽ പ്രതിമാസം 15,000 രൂപ ലഭിക്കുമ്പോൾ, വാർഷിക വരുമാനം 1,80,000 രൂപയായി വർധിക്കും. ഇതോടെ, ആകെ നികുതി വിധേയമായ പെൻഷൻ വരുമാനം 7,80,000 രൂപയാകും. ഇത് 66,000 രൂപ നികുതി ബാധ്യത ഉണ്ടാക്കും. എട്ടാം ശമ്പള കമ്മീഷൻ്റെ ശുപാർശകൾ കേന്ദ്ര മന്ത്രിസഭ പരിഗണിച്ച് അംഗീകരിച്ചാൽ മാത്രമേ ഫിറ്റ്മെന്റ് ഘടകത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+