രണ്ട് ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ ദുരന്തം; രാജ്യത്തെ ഞെട്ടിച്ച് മോര്‍ബി തൂക്കുപാല തകര്‍ച്ച
ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം തകര്‍ന്ന് 60 ഓളം പേരാണ് കൊല്ലപ്പെട്ടത്. 70 ഓളം പേര്‍ക്കാണ് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്തില്‍ ഞായറാഴ്ചയുണ്ടായ ഈ ദുരന്തം അടുത്ത കാലത്തായി രാജ്യത്തെ നടുക്കിയ ഏറ്റവും മാരകമായ ദുരന്തങ്ങളില്‍ ഒന്നാണ്. 20 വര്‍ഷത്തിന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ പാലം തകര്‍ച്ചയില്‍ ഒന്നാണിത്. 100 വര്‍ഷത്തോളം പഴക്കമുള്ള പാലമാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം തകര്‍ന്നത്.

ഈ സമയത്ത് ഇന്ത്യയില്‍ സംഭവിച്ച ചില ദുരന്ത സംഭവങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം 2012 ഏപ്രില്‍ മാസത്തിലായിരുന്നു കിഴക്കന്‍ അസമിലെ ബ്രഹ്മപുത്ര നദിയില്‍ 300 ഓളം ആളുകളുമായി കയറ്റി യാത്ര ആരംഭിച്ച കടത്തുവള്ളം മുങ്ങി 103 പേര്‍ മുങ്ങിമരിച്ചത്. 2013 ഫെബ്രുവരി മാസത്തിലായിരുന്നു 30 ദശലക്ഷം ആളുകള്‍ പങ്കെടുത്ത ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഉത്സവമായ കുംഭമേളയുടെ തിരക്കേറിയ ദിവസത്തിനിടെ ഒരു റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 36 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടത്.
2013 ഏപ്രില്‍ മുംബൈയ്ക്ക് സമീപം താനെയില്‍ അനധികൃതവും നിര്‍മ്മാണത്തിലിരുന്നതുമായ കെട്ടിടം തകര്‍ന്ന് 72 പേര്‍ മരിച്ചു. 2013 ഒക്ടോബര്‍ മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിലേക്കുള്ള കോണ്‍ക്രീറ്റ് പാലം കടക്കുന്ന ഭക്തര്‍ പരിഭ്രാന്തരായി, ആ സമയത്ത് ചില റെയിലുകള്‍ പൊട്ടി 115 പേരുടെ മരണത്തിനിടയാക്കിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു.
2015 സെപ്റ്റംബറിനായിരുന്നു മധ്യപ്രദേശ് സംസ്ഥാനത്തെ ഒരു നഗരത്തില്‍ അനധികൃത സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് കുറഞ്ഞത് 88 പേര്‍ കൊല്ലപ്പെട്ടത്. 2016 ഏപ്രിലിലായിരുന്നു കൊല്ലം പൂറ്റിങ്ങലില്‍ വെടിക്കെട്ട് ദുരന്തം നടന്നത്. അന്നത്തെ ദുരന്തത്തില്‍ 100ഓളം പേരാണ് കൊല്ലപ്പെട്ടത്. 380 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2016 നവംബറിലാണ് ഉത്തര്‍പ്രദേശില്‍ എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി 146 പേര്‍ മരിക്കുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.ആന്ധ്രാപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനിന്റെ നിരവധി കോച്ചുകള്‍ പാളത്തില്‍ നിന്ന് മറിഞ്ഞ് 41 പേര്‍ മരിച്ച സംഭവം 2017 ജനുവരിയിലായിരുന്നു. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ടിപിസി ലിമിറ്റഡ് പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റിലെ ബോയിലറില്‍ ചൂടുള്ള വാതകം പൊട്ടിത്തെറിച്ച് 45 തൊഴിലാളികള്‍ മരിച്ച സംഭവം 2017 നവംബറിലായിരുന്നു.












Click it and Unblock the Notifications