Get Updates
Get notified of breaking news, exclusive insights, and must-see stories!

'നെതര്‍ലാന്‍ഡ്‌സില്‍ നിന്ന് സാധനമെത്തും' വമ്പന്‍ മയക്കുമരുന്ന് വേട്ട, 6 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രണ്ട് പതിറ്റാണ്ടുകള്‍ക്കിടെയുള്ള ഏറ്റവും മയക്കുമരുന്ന് വേട്ടയുമായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. അമ്പരപ്പിക്കുന്ന വിവരങ്ങളാണ് എന്‍സിബി പുറത്തുവിട്ടിരിക്കുന്നത്. വലിയൊരു സിന്‍ഡിക്കേറ്റാണ് ഇതിന് പിന്നിലുള്ളത്. സോഷ്യല്‍ മീഡിയ വഴി ഇവര്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്.

അപകടകാരിയായ രാസലഹരി ലൈസര്‍ജിക് ആസ്ഡി ഡൈ ഈഥൈല്‍ അമൈഡ് അഥവാ എല്‍എസ്ഡിയുടെ 15000 സ്റ്റാമ്പുകളും, 2.5 കിലോ ഇറക്കുമതി ചെയ്ത മരിജുവാനയും, 4.65 ലക്ഷം രൂപയും എന്‍സിബി പിടിച്ചെടുത്തതിലുണ്ട്. വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച 20 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.

DRUG BUST NCB

ആവശ്യക്കാരെ ഇവര്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ സമീപിച്ചിരുന്നത്. താല്‍പര്യം കാണിച്ചാല്‍, സ്വകാര്യ മെസേജിംഗ് ആപ്പായ വിക്കര്‍ മീയിലേക്ക് സംസാരം മാറ്റും. അവിടെയാണ് ബാക്കി ചര്‍ച്ചകള്‍ നടക്കുക. പണമിടപാട് ക്രിപ്‌റ്റോ കറന്‍സി വഴിയണ്. എല്‍എസ്ഡി ഇറക്കുമതി ചെയ്യുന്നത് നെതര്‍ലാന്‍ഡ്‌സില്‍ നിന്നോ പോളണ്ടില്‍ നിന്നോ ആണ്.

ഇന്ത്യ ഒട്ടാകെ പ്രവര്‍ത്തിക്കുന്ന ഈ മയക്കുമരുന്ന ശൃംഖല പ്രവര്‍ത്തിക്കുന്ന രീതിയെ ഇത്തരത്തിലാണ് എന്‍സിബി വിവരിച്ചത്. ആറ് പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ചിലര്‍ വിദ്യാര്‍ത്ഥികളാണ്. വിവിധ നഗരങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായിരിക്കുന്നത്. ഈ മയക്കുമരുന്ന് ശൃംഖലയുടെ ബുദ്ധികേന്ദ്രമായ വ്യക്തിയെ ജയ്പൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

അന്വേഷണത്തില്‍ ഈ മയക്കുമരുന്ന് കാര്‍ട്ടല്‍, ഡാര്‍ക് നെറ്റില്‍ പരസ്യം നല്‍കാറുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം യൂസര്‍മാരിലേക്ക് ഇവര്‍ പിന്നീടാണ് എത്താറുള്ളത്. മയക്കുമരുന്ന് വാങ്ങാന്‍ താല്‍പര്യമുള്ളവരാണോ എന്ന് തിരിച്ചറിഞ്ഞ ശേഷമാണ് ഇവരെ സമീപിക്കുക.

അതേസമയം 'ലഹരി വില്‍ക്കുന്നവരും വാങ്ങുന്നവരും തമ്മില്‍ നേരിട്ട് യാതൊരു ഇടപാടുകളുമില്ലെന്നാണ്' എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിംഗ് വിവരിക്കുന്നത്. 'ക്രിപ്‌റ്റോ കറന്‍സിയായോ, ക്രിപ്‌റ്റോ വാലറ്റ് ഉപയോഗിച്ചോ ആണ് ഇവര്‍ ഇടപാടുകള്‍ നടത്തുന്നതെന്നും' ഗ്യാനേശ്വര്‍ സിംഗ് പറഞ്ഞു.

അമേരിക്ക, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, എന്നിവിടങ്ങളിലും, കേരളത്തിലും വരെ പടര്‍ന്ന് കിടക്കുന്നതാണ് ലഹരിയുടെ ശൃംഖലയെന്ന് എന്‍സിബി പറയുന്നു. അതേസമയം അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങള്‍ വരെ ഡാര്‍ക് വെബ്ബാണ് ഉപയോഗിക്കുന്നത്. ഇത് ഇന്റര്‍നെറ്റ് അധോലോകമാണ്.

തീവ്രവാദികളും, കൊടും കുറ്റവാളികളും വരെ ഇവിടെയാണ് ബന്ധപ്പെടുന്നത്. എന്‍സിബിക്ക് സംശയകരമായ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് ഈ ലഹരിസംഘം കുടുങ്ങിയത്. അതേസമയം അറസ്റ്റിലായവരെല്ലാം സാങ്കേതികമായി മികച്ച പരിജ്ഞാനമുള്ളവരാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+