കണ്ണില്ലാത്ത ക്രൂരത; 14കാരിയെ പ്രധാന അധ്യാപകനും നാല് കുട്ടികളും ചേര്‍ന്ന് പീഡിപ്പിച്ചു, അറസ്റ്റ്
പാറ്റ്ന: ബീഹാറില്‍ 14കാരിയെ ബലാത്സംഗത്തിന് ഇരയാക്കി പ്രധാന അധ്യാപകനും നാല് കുട്ടികളും. കൈമൂര്‍ ജില്ലയിലെ ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. നാല് കുട്ടികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് കണ്ട അധ്യാപകന് കുട്ടിയെ സഹായിക്കുന്നതിന് പകരം പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പധാനാധ്യാപകന്‍ സുരേന്ദ്ര കുമാര്‍ ഭാസ്കറിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രായപൂര്‍ത്തിയാകാത്ത നാലുപേരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കൈമൂര്‍ പോലീസ് സൂപ്രണ്ട് (എസ് പി) രാകേഷ് കുമാര്‍ പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം അയല്‍ ഗ്രാമത്തില്‍ നിന്നുള്ള നാല് ആണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി അവര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

നാല് ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ബലമായി കൂട്ടിക്കൊണ്ടുപോകുന്നത് പ്രധാനാധ്യാപകന് കണ്ടതായും ദൂരെ നിന്ന് അവരെ പിന്തുടര്ന്നതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് നാല് പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ആ സമയത്ത് അവിടെ അധ്യാപകന് എത്തിയപ്പോള്‍ നാല് കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

തന്നെ രക്ഷിക്കാനാണ് അധ്യാപകന് അവിടെ എത്തിയതെന്ന് പെണ്‍കുട്ടി കരുതി. എന്നാല്‍ അവര്‍ ഓടി രക്ഷപ്പെട്ടതിന് പിന്നാലെ അധ്യാപകന് തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയകാത്ത കുട്ടികള്‍ക്കെതിരെയും അധ്യാപകനെതിരെയും പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധ്യാപകന് പറഞ്ഞു.

പെണ്‍കുട്ടിയെ ചികിത്സയ്ക്കും വൈദ്യപരിശോധനയ്ക്കുമായി ജില്ലയിലെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിമിനല്‍ നടപടി ചട്ടത്തിലെ 164-ാം വകുപ്പ് പ്രകാരം പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഈ മേഖലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിനിരയാകുന്ന രണ്ടാമത്തെ സംഭവമാണിത്. അടുത്തിടെയാണ് ഗ്രാമത്തിലെ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും











Click it and Unblock the Notifications