Get Updates
Get notified of breaking news, exclusive insights, and must-see stories!

500 പെണ്‍കുട്ടികളെ കണ്ടപ്പോള്‍ 17കാരന്‍ ബോധംകെട്ടുവീണു; ആശുപത്രിയില്‍

ഹാളിനകത്ത് നിറയെ പെൺകുട്ടികൾ. 500 പെൺകുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്

Doctor

പല കാര്യങ്ങളിലും ടെൻഷൻ അടിക്കുന്ന ആളുകൾ ഉണ്ട്. പരീക്ഷയ്ക്ക് പോകുമ്പോൾ അഭിമുഖത്തിന് പോകുമ്പോൾ, ആളുകൾക്കിടയിലൂടെ പോകുമ്പോൾ അങ്ങനെ പല അവസ്ഥകളിൽ ടെൻഷൻ വരുന്നവർ ഉണ്ട്. ടെൻഷൻ താങ്ങാനാവാതെ ബോധം കെട്ടുവീഴുന്നവരുണ്ട്.

ഇപ്പോൾ ബീഹാർ ബോർഡ് പരീക്ഷ കേന്ദ്രത്തിൽ ബോധംകെട്ടു വീണ ഒരു വിദ്യാർത്ഥിയുടെ വാർത്തയാണ് സോഷ്യൽമീഡിയയിൽ‌ വൈറലാകുന്നത്. പരീക്ഷ ടെൻഷൻ കാരണം ആണ് വിദ്യാർത്ഥിയുടെ ബോധംപോയതെന്ന് കരുതിയെങ്കിൽ തെറ്റി. വിദ്യാർത്ഥിയുടെ ബോധം പോകാൻ കാരണം മറ്റൊന്നായിരുന്നു..

17കാരന്റെ ബോധം പോയി...

17കാരന്റെ ബോധം പോയി...

ബീഹാറിലെ നളന്ദയിലാണ് സംഭവം നടക്കുന്നത്. ബീഹാർ ഷെരീഫിലെ അല്ലാമ ഇഖ്ബാൽ കോളേജിൽ നിന്നുള്ള 17 കാരനായ മനീഷ് ശങ്കർ പ്രസാദ് ബുധനാഴ്ച ഗണിതശാസ്ത്ര പരീക്ഷ എഴുതാൻ സുന്ദര്ഗഡിലെ ബ്രില്യന്റ് കൺവെൻഷൻ സ്കൂളിൽ എത്തിയത്. പരീക്ഷ ടെൻഷനിലായിരുന്നു ബാക്കിയുള്ളവർ. പക്ഷേ ഈ വിദ്യാർത്ഥിക്ക് ടെൻഷൻ വന്നത് പരീക്ഷ നടക്കുന്ന ഹാളിൽ കയറിയപ്പോഴായിരുന്നു.

500 പെൺകുട്ടികൾ...

500 പെൺകുട്ടികൾ...

ഹാളിനകത്ത് കയറിയപ്പോഴായിരുന്നു മനീഷിന് ടെൻഷൻ ആയത്. ഹാളിനകത്ത് നിറയെ പെൺകുട്ടികൾ. 500 പെൺകുട്ടികളാണ് അവിടെ ഉണ്ടായത്. ആ ഹാളിലെ ഏക ആൺകുട്ടിയായിരുന്നു മനീഷ്. ഇതോടെയാണ് മനീഷ് ബോധരഹിതനായത് എന്നാണ് റിപ്പോർട്ടുകൾ.

"പരീക്ഷാ കേന്ദ്രത്തിൽ 500 ഓളം പെൺകുട്ടികളോടൊപ്പം അവൻ തനിച്ചായിരുന്നു, ഇത് അവനെ തളർത്തുകയും പനി പിടിക്കുകയും ചെയ്തു," പ്രസാദിന്റെ അമ്മായി വിശദീകരിച്ചു.

ആശുപത്രിയിൽ..

ആശുപത്രിയിൽ..

വിദ്യാർത്ഥിയെ ആംബുലൻസിൽ മെഡിക്കൽ മൂല്യനിർണ്ണയത്തിനായി സദർ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ആശുപത്രിയിലെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആകുന്നുണ്ട്. "ഏതാനും മണിക്കൂറുകൾക്ക് ശേഷം അവന് ബോധം തിരിച്ചുകിട്ടി, പ്രസാദിന്റെ പിതാവ് സച്ചിദാനന്ദൻ ഇന്ത്യ ടിവിയോട് പറഞ്ഞു. നിരവധിപേരാണ് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കിട്ടിരുക്കുന്നത്.

പരീക്ഷ എഴുതാനായി ആ ഇരുമ്പ് ​ഗേറ്റ ചാടിക്കടന്ന പെൺകുട്ടികൾ..

പരീക്ഷ എഴുതാനായി ആ ഇരുമ്പ് ​ഗേറ്റ ചാടിക്കടന്ന പെൺകുട്ടികൾ..

നളന്ദയിലെ ബോർഡ് പരീക്ഷയ്ക്ക് വൈകിയെത്തിയ ഒരു കൂട്ടം പെൺകുട്ടികൾ, ഫെബ്രുവരി ഒന്നിന് ബീഹാർ ബോർഡ് പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് കെഎസ്ടി കോളേജിൽ പ്രവേശിക്കാൻ കൂർത്ത ഇരുമ്പ് ഗേറ്റ് ചാടിക്കടന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഈ വർഷം 36 ജില്ലകളിലായി 1,464 കേന്ദ്രങ്ങളിലായി 6,36,432 പെൺകുട്ടികളും 6,81795 ആൺകുട്ടികളും ഉൾപ്പെടെ 13 ലക്ഷത്തിലധികം 12-ാം ക്ലാസ് വിദ്യാർത്ഥികൾ ബീഹാർ ബോർഡ് ഇന്റർമീഡിയറ്റ് പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+