42കാരനായ അധ്യാപകനെ വിവാഹം ചെയ്ത് 20കാരി, കാരണംകേട്ടവര്‍ തലയ്ക്ക് കൈവെച്ചു!
പ്രണയത്തിന് കണ്ണുംമൂക്കും ഇല്ല എന്നുപറയുന്നത് സത്യമാണെന്ന് തെളിയിക്കുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മള്‍ കേട്ടുകാണും. അതുപോലൊരു സംഭവമാണ് ഇനി പറയാന്‍ പോകുന്നത്. എന്നാല്‍ ഈ സംഭവം കേട്ടാല്‍ ആരായാലും ഒന്ന് അത്ഭുതപ്പെടും. കാരണം അതുപോലൊരു കാര്യമാണ് പറയാന്‍ പോകുന്നത്.
42 കാരനായ അധ്യാപകനെ വെറും 20 വയസ്സുള്ള വിദ്യാര്‍ത്ഥിനി വിവാഹം ചെയ്തിരിക്കുകയാണ്. അതും ഈ വിദ്യാര്‍ത്ഥിനിക്ക് അധ്യാപകനോട് കടുത്ത പ്രണയമായിരുന്നു. സൗന്ദര്യം കൊണ്ടൊന്നുമല്ല അധ്യാപകനോട് വിദ്യാര്‍ത്ഥിനിക്ക് പ്രണയം തോന്നിയത്ത്. അതിന് മറ്റൊരു കാരണമുണ്ടായിരുന്നു...

20 കാരിയായ ശ്വേത കുമാരിയാണ് റോസ്ദ ബസാറിലെ ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസുകളിലൂടെ സംഗീത് കുമാറിനെ പരിചയപ്പെടുന്നത്. ഒടുവില്‍ ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. 22 വയസ്സിന്റെ പ്രായവ്യത്യാസം അവരുടെ തീരുമാനത്തിന് തടസ്സമായില്ല. ഒടുവില്‍ റോസ്ദ താനേശ്വര് ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരായി. ഇവരുടെ വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്...

അതേസമയം, റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദമ്പതികള്‍ അടുത്തടുത്താണ് താമസിച്ചിരുന്നത്, അവരുടെ വീടുകള്‍ ഏകദേശം 800 മീറ്റര്‍ അകലെയാണ്. അധ്യാപകന്‍ നേരത്തെ വിവാഹിതനായിരുന്നുവെങ്കിലും രണ്ട് വര്‍ഷം മുമ്പ് ഭാര്യയെ നഷ്ടപ്പെട്ടു. സോഷ്യൽമീഡിയയിൽ ഇവരുടെ കല്യാണം വൈറൽ ആണെങ്കിലും ഇവരുടെ വിവാഹതത്തെ എതിർത്തും അനുകൂലിച്ചും കമന്റുകൾ ഉണ്ട്...

പ്രണയമാണ് സത്യം പ്രായമൊന്നും നോക്കേണ്ടതില്ലെന്നാണ് ഒരാളുടെ കമന്റ്, വീട്ടുകാരുടെ ഇഷ്ടത്തിന് ആരെയെങ്കിലും വിവാഹം കഴിക്കുന്നതിനെക്കാൾ എത്രയ സന്തോഷമുള്ള കാര്യമാണ് ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കുന്നത്, അതിന് പ്രായം നോക്കേണ്ട കാര്യമില്ല എന്നാണ് ഒരാളുടെ കമന്റ്. എന്നാൽ അധ്യപക- വിദ്യാർത്ഥി ബന്ധത്തെ തകർക്കുന്നതാണ് ഈവരുടെ പ്രവൃത്തി എന്നാണ് ഒരാളുടെ കമന്റ്. അങ്ങനെ അനുകൂലിച്ചും എതിർത്തും കമന്റുകൾ ഉണ്ട്...

ഇതുപോലെ 20കാരിയായ വിദ്യാർത്ഥിനി 52 കാരനയാ അധ്യാപകനെ വിവാഹം ചെയ്ത സംഭവം ഉണ്ടായിരുന്നു. ബികോം വിദ്യാർത്ഥിയായ സോയയ്ക്ക് തന്റെ അധ്യപകനായ സാജിദ് അലിയുടെ സ്വാഭാവം വളരെ ഇഷ്ടമാവുകും അദ്ദേഹത്തെ വിവാഹം ചെയ്യുകയും ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തോട് തോന്നിയ ഇഷ്ടം പ്രണയമായി മാറി. പാകിസ്ഥാൻ സ്വദേശികളായിരുന്നു ഇവർ.. ഇവരുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നില്ല. പക്ഷേ തങ്ങളുടെ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല. വിവാഹം കഴിക്കാം എന്ന തീരുമാനത്തിൽ എത്തുകയും വിവാഹം കഴിക്കുകയും ചെയ്തു.












Click it and Unblock the Notifications