500 ഹിന്ദുക്കളെ ബുദ്ധമതത്തിലേക്ക് മാറ്റി
പട്ന: മതപരിവര്‍ത്തനത്തിന്റെ പേരില്‍ രാജ്യത്ത് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ബിഹാറില്‍ വീണ്ടും കൂട്ട മതംമാറ്റല്‍. സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറോളം ഹിന്ദുക്കളെയാണ് ബിഹാറിലെ ഗയ ജില്ലയില്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയിരിക്കുന്നത്. ഖഞ്ജഹപൂര്, ഉര്സി, ബാര, ജോദ മസ്ജിദ്, കുക്ര, ബെല്‍ദാരി, ബാന്സിബിഗ, തപ്സി സ്വദേശികളാണ് മതംമാറ്റപ്പെട്ടവര്‍ എന്നാണ് റിപ്പോര്‍ട്ട്.
ഖഞ്ജഹപൂരിലെ ഒരു ബുദ്ധക്ഷേത്രത്തില്‍ വെച്ചായിരുന്നു മതംമാറ്റല്‍ നടന്നതെന്ന് ഉയര്‍ന്ന പോലീസ് ഉദ്യാഗസ്ഥന് പറഞ്ഞു. ബുദ്ധ ഗയയിലെ മഹാത്മാ ബുദ്ധ ഗയാ ആശ്രമത്തിലെ ബസന്ത് മഹ്തോ എന്നയാളാണ് മതപരിവര്‍ത്തന ചടങ്ങിന് നേതൃത്വം നല്കിയതത്രെ. ബിഹാറില്‍ അടുത്തിടെ നടക്കുന്ന പ്രധാനപ്പെട്ട രണ്ടാമത്തെ മതപരിവര്‍ത്തന ചടങ്ങാണിത്.

ബിഹാറിലെ ബുദ്ധ് ഗയയില്‍ 42 പാവപ്പെട്ട മഹാ ദളിത് കുടുംബാംഗങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയിരുന്നു. നേരത്തെ ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 നായിരുന്നു ഈ സംഭവം നടന്നത്. ഇരുന്നൂറോളം പേര് ഒരുമിച്ച് മതംമാറിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി ഉത്തരവിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ബിഹാറില്‍ വീണ്ടും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്.
ഖഞ്ജഹപൂരില് ബുദ്ധമതത്തിലേക്ക് മാറിയവരില്‍ ഏകദേശം നൂറോളം സ്ത്രീകളുണ്ട്. സമാധാനപരമായി ജീവിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ബുദ്ധമതത്തിലേക്ക് മാറിയതെന്ന് സിതാബായ് ദേവി, സോന ദേവി, ഭാരതി ദേവി തുടങ്ങിയവര്‍ പറഞ്ഞു. മതംമാറിയതോടെ കുടുതല്‍ സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇവര്‍.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications