കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

500 ഹിന്ദുക്കളെ ബുദ്ധമതത്തിലേക്ക് മാറ്റി

Google Oneindia Malayalam News

പട്‌ന: മതപരിവര്‍ത്തനത്തിന്റെ പേരില്‍ രാജ്യത്ത് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ബിഹാറില്‍ വീണ്ടും കൂട്ട മതംമാറ്റല്‍. സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറോളം ഹിന്ദുക്കളെയാണ് ബിഹാറിലെ ഗയ ജില്ലയില്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയിരിക്കുന്നത്. ഖഞ്ജഹപൂര്‍, ഉര്‍സി, ബാര, ജോദ മസ്ജിദ്, കുക്ര, ബെല്‍ദാരി, ബാന്‍സിബിഗ, തപ്‌സി സ്വദേശികളാണ് മതംമാറ്റപ്പെട്ടവര്‍ എന്നാണ് റിപ്പോര്‍ട്ട്.

ഖഞ്ജഹപൂരിലെ ഒരു ബുദ്ധക്ഷേത്രത്തില്‍ വെച്ചായിരുന്നു മതംമാറ്റല്‍ നടന്നതെന്ന് ഉയര്‍ന്ന പോലീസ് ഉദ്യാഗസ്ഥന്‍ പറഞ്ഞു. ബുദ്ധ ഗയയിലെ മഹാത്മാ ബുദ്ധ ഗയാ ആശ്രമത്തിലെ ബസന്ത് മഹ്‌തോ എന്നയാളാണ് മതപരിവര്‍ത്തന ചടങ്ങിന് നേതൃത്വം നല്‍കിയതത്രെ. ബിഹാറില്‍ അടുത്തിടെ നടക്കുന്ന പ്രധാനപ്പെട്ട രണ്ടാമത്തെ മതപരിവര്‍ത്തന ചടങ്ങാണിത്.

manjhi

ബിഹാറിലെ ബുദ്ധ് ഗയയില്‍ 42 പാവപ്പെട്ട മഹാ ദളിത് കുടുംബാംഗങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയിരുന്നു. നേരത്തെ ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 നായിരുന്നു ഈ സംഭവം നടന്നത്. ഇരുന്നൂറോളം പേര്‍ ഒരുമിച്ച് മതംമാറിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി ഉത്തരവിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ബിഹാറില്‍ വീണ്ടും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്.

ഖഞ്ജഹപൂരില്‍ ബുദ്ധമതത്തിലേക്ക് മാറിയവരില്‍ ഏകദേശം നൂറോളം സ്ത്രീകളുണ്ട്. സമാധാനപരമായി ജീവിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ബുദ്ധമതത്തിലേക്ക് മാറിയതെന്ന് സിതാബായ് ദേവി, സോന ദേവി, ഭാരതി ദേവി തുടങ്ങിയവര്‍ പറഞ്ഞു. മതംമാറിയതോടെ കുടുതല്‍ സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇവര്‍.

English summary
Nearly 500 Hindus, including women and children, converted to Buddhism Saturday in half a dozen villages in Bihar's Gaya district, officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X