കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാർ തിരഞ്ഞെടുപ്പ്: ഉദ്ധവ് താക്കറെയും ആദിത്യയും താരപ്രചാരണത്തിന്, കരുത്തുകാട്ടാൻ ശിവസേന!!

Google Oneindia Malayalam News

പട്ന: ബിഹാറിൽ അധികാരം പിടിച്ചെടുക്കാനുള്ള പോര് തുടങ്ങുമ്പോൾ ശിവസേനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാൻ ഒരുങ്ങി ആദിത്യ താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കൊപ്പം ആദിത്യ താക്കറെ പ്രചാരണത്തിനിറങ്ങുമെന്നാണ് സൂചന. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ ആദിത്യ താക്കറെയ്ക്കെതിരെ വ്യാപകമായ പ്രചാരണമാണ് നടന്നിരുന്നത്.

ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല,വാരിയം കുന്നൻ വലിയ കാൻവാൻസിൽ നടക്കില്ലെന്ന് അലി അക്ബർ‌ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല,വാരിയം കുന്നൻ വലിയ കാൻവാൻസിൽ നടക്കില്ലെന്ന് അലി അക്ബർ‌

സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തതാണെന്ന് പറയപ്പെടുമ്പോഴും മരണവുമായി ബന്ധപ്പെട്ട് പലരുടെയും പേരുകളാണ് പുറത്തുവരുന്നത്. സിനിമാ താരങ്ങളുമായി അടുത്ത ബന്ധമുള്ള യുവമന്ത്രിയുടെ പേരാണ് ഇതിനിടെ പരാമർശിക്കപ്പെട്ടത്. നിരാശയിൽ നിന്നുള്ള പ്രതികരണമാണെന്നും വൃത്തി കെട്ട രാഷ്ട്രീയമാണെന്നുമാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് മന്ത്രി പ്രതികരിച്ചത്.

uddhav-thackeray-son-aditya-

ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും ശിവസേനയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനായി ബിഹാർ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വിർച്വൽ റാലികളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 50 സീറ്റുകളിലാണ് ശിവസേന മത്സരിക്കുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മകനും മന്ത്രിയുമായ ആദിത്യ താക്കറെയുമാണ് ശിവസേനയുടെ താരപ്രചാരകർ. ഇപ്പോഴുള്ള സ്ഥിതിഗതികൾക്ക് അനുസൃതമായി പല നേതാക്കളും ചെയ്യുന്നത് പോലെ ഞങ്ങളും വിർച്വൽ റാലികൾ നടത്തുമെന്നാണ് ശിവസേന നേതാവ് പറഞ്ഞത്. പ്രമുഖ ശിവസേനാ നേതാക്കൾക്കൊപ്പം ശിവസേന എംപി സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു.

ഉദ്ധവ് താക്കറെയ്ക്കും ആദിത്യ താക്കറെയ്ക്കും പുറമേ സഞ്ജയ് റാവത്ത്, രാജ്യസഭാ എംപിമാരായ അനിൽ ദേശായി, പ്രിയങ്ക ചതുർവേദി, എന്നിവരും ശിവസേനയുടെ താരപ്രചാരകരായി ബിഹാറിലേക്കെത്തും. ലോക് സഭാ എംപിമാരായ സുഭാഷ് ദേശായി, ഗുലാബ് റാവു, എന്നിവരും പ്രചാരകരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യൻ ബന്ധമുള്ള നേതാക്കളായ രാജസ്ഥാനിൽ നിന്നുള്ള രാജ്കുമാർ ബഫ്ന, പഞ്ചാബിൽ നിന്നുള്ള യോഗ് രാജ് ശർമ എന്നിവരും ഇതിൽ ഉൾപ്പെടുന്നുണ്ട്.

Recommended Video

cmsvideo
Hathra's victim's family plans to leave the village | Oneindia Malayalam

English summary
Bihar assembly election 2020: Aadithya Thackeray Uddha Thackeray to campaign for Shiv Sena through virtual rallies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X