കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ കിടിലന്‍ നീക്കം; കോണ്‍ഗ്രസ് സഖ്യം മൂക്കുംകുത്തി വീഴും... വേറിട്ട രാഷ്ട്രീയ നീക്കങ്ങള്‍

Google Oneindia Malayalam News

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയു-ബിജെപി സഖ്യമാണ് ബിഹാര്‍ ഭരിക്കുന്നത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യവും ശക്തമായ ഒരുക്കമാണ് നടത്തുന്നത്. പൊടിപാറുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊറോണ കാലത്ത് സാധ്യത വളരെ കുറവാണ്. അത് മുന്‍കൂട്ടി കണ്ട് ബിജെപി നടത്തുന്ന നീക്കങ്ങളാണ് ഏറെ ചര്‍ച്ചയാകുന്നത്.

വോട്ടര്‍മാരുമായി അടുത്ത ബന്ധം സൂക്ഷിക്കാനും വോട്ട് ഉറപ്പിക്കുന്നതിനും ബിജെപി ബൃഹദ് പദ്ധതി തയ്യാറാക്കി കഴിഞ്ഞു. ദേശീയ നേതൃത്വങ്ങള്‍ക്ക് പങ്കാളിത്തം കുറഞ്ഞ തിരഞ്ഞെടുപ്പാകും ബിഹാറില്‍ നടക്കാന്‍ പോകുന്നതെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി വ്യത്യസ്തമായ നീക്കം നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

2014 മുതല്‍

2014 മുതല്‍

സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചാണ് ബിജെപി കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിലെല്ലാം മികച്ച വിജയം നേടിയത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ബിജെപി സോഷ്യല്‍ മീഡിയ മികച്ച രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ ബിഹാറില്‍ കുറച്ച് ആഴത്തിലാണ് ഇടപെടല്‍.

9500 ഐടി സെല്‍ മേധാവികള്‍

9500 ഐടി സെല്‍ മേധാവികള്‍

9500 ഐടി സെല്‍ മേധാവികളെ ബിഹാറില്‍ ബിജെപി നിയമിച്ചുകഴിഞ്ഞു. പാര്‍ട്ടിയുടെ ആശയങ്ങളും നിലപാടുകളും വോട്ടര്‍മാരില്‍ എത്തിക്കുകയാണ് ഇവരുടെ ദൗത്യം. ഈ ഐടി സെല്‍ മേധാവികളാണ് ബിജെപിയുടെ യഥാര്‍ഥ പോരാളികള്‍ എന്ന് മുതിര്‍ന്ന ബിജെപി നേതാവ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

72000 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍

72000 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍

ഐടി സെല്‍ മേധാവിമാര്‍ക്ക് പുറമെ, 72000 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തയ്യാറാക്കാന്‍ ബിജെപി തീരുമാനിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ 50000 ഗ്രൂപ്പുകള്‍ തയ്യാറാക്കി. ബാക്കിയുള്ള അധികം വൈകാതെ തയ്യാറാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഓരോ ബൂത്തിലും വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാകും.

ബൂത്ത് തല പ്രവര്‍ത്തകര്‍ക്ക് ചുമതല

ബൂത്ത് തല പ്രവര്‍ത്തകര്‍ക്ക് ചുമതല

ബിജെപിയുടെ ആശയം, നിലപാട്, നേതാക്കളുടെ വീഡിയോ സന്ദേശം, പ്രസംഗങ്ങള്‍, രാജ്യം നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങി എല്ലാ കാര്യങ്ങളും വേണ്ട സമയം വോട്ടര്‍മാരില്‍ എത്തിക്കുക ഈ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ്. ബൂത്ത് തല പ്രവര്‍ത്തകരാണ് ഓരോ വാട്‌സ്ആപ്പ് ഗ്രൂപ്പും കൈകാര്യം ചെയ്യുക.

അമിത് മാളവ്യയുടെ നേരിട്ടുള്ള നിയന്ത്രണം

അമിത് മാളവ്യയുടെ നേരിട്ടുള്ള നിയന്ത്രണം

ബിജെപി ദേശീയ ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും ബിഹാറിലെ എല്ലാ ഐടി സെല്‍ മേധാവികള്‍ പ്രവര്‍ത്തിക്കുക. കേന്ദ്ര നേതാക്കളും ബിഹാര്‍ സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജയ്‌സ്വാളും മെയ് മാസത്തില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് 9500ഐടി സെല്‍ മേധാവികളെ നിയമിക്കാന്‍ തീരുമാനിച്ചത്.

Recommended Video

cmsvideo
TikTok Issues First Response After Being Banned By Modi Govt | Oneindia Malayalam
ബിജെപി കണക്കുകൂട്ടുന്നത്

ബിജെപി കണക്കുകൂട്ടുന്നത്

5500 മണ്ഡലങ്ങള്‍, 9500 ശക്തി കേന്ദ്രങ്ങള്‍, 72000 ബൂത്തുകള്‍ എന്നിങ്ങനെയാണ് പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്ത് ബിജെപി ബിഹാറിനെ തരംതിരിച്ചിരിക്കുന്നത്. ഒരോ ശക്തി കേന്ദ്രത്തിലും ആറോ ഏഴോ ബൂത്തുകളുണ്ടാകും. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് ബിഹാറില്‍ നടക്കാന്‍ പോകുന്നതെന്ന് ബിജെപി കണക്കുകൂട്ടുന്നു.

അതിന് പ്രത്യേക വിഭാഗം

അതിന് പ്രത്യേക വിഭാഗം

ശക്തി കേന്ദ്ര ഐടി സെല്‍ മേധാവികള്‍ക്ക് വിവരങ്ങള്‍ കൈമാറുക മണ്ഡല്‍ ഐടി സെല്‍ മേധാവികളാണ്. ഇവര്‍ നല്‍കുന്ന വിവരങ്ങളാണ് ബൂത്ത് തലത്തിലേക്ക് കൈമാറുക. പ്രാദേശികമായ വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തി പ്രത്യേക വീഡിയോകളും ടെക്‌സ്റ്റ് മെസ്സേജുകളും തയ്യാറാക്കാന്‍ പ്രത്യേക വിഭാഗമുണ്ട്.

രണ്ട് കോടി ജനങ്ങളുമായി ബന്ധം

രണ്ട് കോടി ജനങ്ങളുമായി ബന്ധം

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി രണ്ട് കോടി ജനങ്ങളുമായി ബന്ധം സ്ഥാപിക്കാനാണ് ബിജെപി കണക്കൂകൂട്ടുന്നത്. ഓരോ വാട്‌സ്ആപ്പ് ഗ്രൂപ്പിലും 256 അംഗങ്ങളെ ഉറപ്പാക്കും. ഒരു കൈമാറ്റത്തിലൂടെ രണ്ട് കോടി ജനങ്ങളിലേക്ക് നിമിഷങ്ങള്‍ക്കകം വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

മിടുക്കരായ ഐടി പ്രഫഷണലുകള്‍

മിടുക്കരായ ഐടി പ്രഫഷണലുകള്‍

രാഷ്ട്രീയ സന്ദേശങ്ങള്‍ കൈമാറാന്‍ ഏറ്റവും അനിയോജ്യമായ സംവിധാനമാണ് ഐടി. വളരെ മിടുക്കരായ ഐടി പ്രഫഷണലുകള്‍ തങ്ങള്‍ക്കൊപ്പമുണ്ട്. ഡിജിറ്റല്‍ കാമ്പയില്‍ നടത്താന്‍ ഒട്ടേറെ ഐടി മേധാവികള്‍ സൂം ലൈസന്‍സ് എടുത്തുകഴിഞ്ഞുവെന്നും ബിഹാര്‍ ബിജെപി ഐടി സെല്‍ മേധാവി മനന്‍ കൃഷ്ണന്‍ പറഞ്ഞു.

വലിയ സമ്മേളനങ്ങളേക്കാള്‍ ഗുണം

വലിയ സമ്മേളനങ്ങളേക്കാള്‍ ഗുണം

വാട്‌സ്ആപ്പ് ഫോര്‍വേഡുകള്‍ നിയന്ത്രിച്ചിട്ടുണ്ട്. ഇതാണ് കൂടൂതല്‍ ഗ്രൂപ്പ് നിര്‍മിക്കനും കൂടുതല്‍ പേരെ ദൗത്യമേല്‍പ്പിക്കാനും കാരണം. വാട്‌സ്ആപ്പ് വഴിയുള്ള പ്രചാരണം വലിയ സമ്മേളനങ്ങളേക്കാള്‍ ഗുണം ചെയ്യും. ഒറ്റയടിക്ക് രണ്ടു കോടി പേരെ അഭിസംബോധന ചെയ്യാന്‍ വലിയ സമ്മേളനങ്ങള്‍ക്കോ ടെലിവിഷന്‍ ചാനലുകള്‍ക്കോ പോലും സാധിക്കില്ലെന്നും ബിജെപി ഐടി സെല്ലിലെ മറ്റൊരു നേതാവ് പ്രതികരിച്ചു.

അമിത് ഷാ തുടക്കമിട്ടു

അമിത് ഷാ തുടക്കമിട്ടു

ജൂണ്‍ ഏഴിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാറിലെ വോട്ടര്‍മാരെ വെര്‍ച്വല്‍ റാലി വഴി അഭിസംബോധന ചെയ്തിരുന്നു. 72000 ബൂത്തുകളിലും എല്‍ഇഡി ലൈവായി അമിത് ഷായുടെ പ്രസംഗം ബിജെപി സംപ്രേഷണം ചെയ്തു. ഗ്രാമങ്ങള്‍ തോറും 3ഡി വാന്‍ വഴിയുള്ള പ്രചാരണവും ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ നേട്ടം തിരഞ്ഞെടുപ്പ് ഫലത്തില്‍ തെളിയുമെന്നാണ് ബിജെപി കരുതുന്നത്.

English summary
Bihar Assembly Election 2020: BJP campaign starts with 9,500 IT cell heads, 72,000 WhatsApp groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X