കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരോന്നും എണ്ണിയെണ്ണി പറഞ്ഞ് നദ്ദ; ബീഹാറിൽ രണ്ടും കൽപ്പിച്ച് ബിജെപി! ഭരണ നേട്ടങ്ങൾ തുണയ്ക്കുമോ?

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ഇനി ദിവസങ്ങള്‍ മാത്രമാണ് വോട്ടെടുപ്പിനുള്ളത്. ആദ്യ ഘട്ട തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുന്നണികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ബിജെപി, ജെഡിയു, വിഐപി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള എന്‍ഡിഎ സംഖ്യവും കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടതുപക്ഷപാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് അടുക്കെ എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അറിയിച്ചത് എന്‍ഡിഎയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യമെല്ലാം നിലനില്‍ക്കുമ്പോഴും ആദ്യ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ.

 രാഷ്ട്രീയഗതി മാറ്റിമറിച്ചു

രാഷ്ട്രീയഗതി മാറ്റിമറിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മന്ത്രിയും മുഖ്യമന്ത്രി നിതീഷ് കുമാറും ബീഹാറിന്റെ രാഷ്ട്രീയ ഗതിയെ മാറ്റിമറിച്ചെന്ന് ജെപി നദ്ദ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ആരോഗ്യം, ക്ഷേമം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പുരോഗമനപരമായ മാറ്റം കൊണ്ടുവന്നതിന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുകാണെന്നും നദ്ദ റാലിയില്‍ പറഞ്ഞു.

നിതീഷിന്റെ നേതൃത്വം

നിതീഷിന്റെ നേതൃത്വം

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാം സാധ്യമാക്കുമ്പോള്‍ നിതീഷ് കുമാറിന്റെ നേതൃത്വം സംസ്ഥാനത്തെ മുന്നോട്ട് നയിക്കുകയാണെന്നും നദ്ദ വ്യക്തമാക്കി. ഇന്ത്യയുടെ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളില്‍ ഭദ്രമാണെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് എന്‍ഡിഎ ബീഹാറില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

കൊവിഡ് പ്രതിരോധം

കൊവിഡ് പ്രതിരോധം

സംസ്ഥാനത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും സാമ്പത്തിക സാഹയങ്ങളെ കുറിച്ചും നദ്ദ എടുത്തു പറഞ്ഞു. നിതീഷ് കുമാറിന്റെ സര്‍ക്കാര്‍ ബീഹാറിന്റെ പുറത്തും സാമ്പത്തിക സഹായമെത്തിച്ചെന്ന് നദ്ദ റാലിയില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന് വിമര്‍ശനം

കോണ്‍ഗ്രസിന് വിമര്‍ശനം

ഭരണനേട്ടങ്ങള്‍ എടുത്ത് പറയുന്നതിനിടെ നദ്ദ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനങ്ങളും ഉന്നയിച്ചു. കോണ്‍ഗ്രസുമകാര്‍ ജാതിയും മതവും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിനാണ് സംസ്ഥാനത്തില്‍ പ്രധാന്യം നല്‍കിയിരിക്കുന്നതെന്ന് നദ്ദ കുറ്റപ്പെടുത്തി. പക്ഷേ മോദി ജി എല്ലാത്തിനും മാറ്റങ്ങള്‍ കൊണ്ടുവന്നെന്നും നദ്ദ വ്യക്തമാക്കി.

ജനങ്ങളുടെ അടുത്തേക്ക്

ജനങ്ങളുടെ അടുത്തേക്ക്

നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് കാര്‍ഡ് ലഭിക്കണമെങ്കില്‍ ജനങ്ങളുടെ അടുത്തേക്ക് പോകണം. അവര്‍ കാണിച്ച് തരും നിങ്ങള്‍ എന്താണ് ചെയ്തതെന്ന്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം എന്നീ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നെന്നും നദ്ദ പറഞ്ഞു.

ആദ്യത്തെ റാലി

ആദ്യത്തെ റാലി

ഗയയില്‍ സംഘടിപ്പിച്ച ആദ്യത്തെ തിരഞ്ഞെടുപ്പ് റാലിയിലാണ് നദ്ദ ഭരണ നേട്ടങ്ങള്‍ ഓരോന്നായി എണ്ണിയെണ്ണി പറഞ്ഞത്. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയും പരിപാടിയില്‍ പങ്കെടുത്തു. അനുഗ്രഹം തേടാനും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാര്‍ത്ഥന നടത്താനും നാഡ ആദ്യമായി പട്‌നയിലെ മഹാവീര്‍ ക്ഷേത്രം സന്ദര്‍ശിച്ചു.

അടുത്ത 5 വര്‍ഷത്തേക്ക് ബീഹാറില്‍ എന്ത് ചെയ്യും, സാത് നിശ്ചയ് പറയും, പദ്ധതിയുമായി നിതീഷ് കുമാര്‍!!അടുത്ത 5 വര്‍ഷത്തേക്ക് ബീഹാറില്‍ എന്ത് ചെയ്യും, സാത് നിശ്ചയ് പറയും, പദ്ധതിയുമായി നിതീഷ് കുമാര്‍!!

തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ആർജെഡിക്ക് തിരിച്ചടി; മുൻ മന്ത്രിയായ എംഎൽഎ പാർട്ടി വിട്ടുതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ആർജെഡിക്ക് തിരിച്ചടി; മുൻ മന്ത്രിയായ എംഎൽഎ പാർട്ടി വിട്ടു

ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷംബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷം

ബീഹാറിൽ ആർക്ക് മുൻതൂക്കം..! ടൈംസ് നൗ-സി വോട്ടർ സർവ്വേ പറയുന്നത് ഇങ്ങനെ; നിതീഷ് കുമാർ തുടരുമോ?ബീഹാറിൽ ആർക്ക് മുൻതൂക്കം..! ടൈംസ് നൗ-സി വോട്ടർ സർവ്വേ പറയുന്നത് ഇങ്ങനെ; നിതീഷ് കുമാർ തുടരുമോ?

English summary
Bihar assembly election 2020; BJP chief JP Nadda address at election rally in Gaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X