കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീതീഷ് കുമാർ മഹാസഖ്യത്തിലേക്ക് ചേക്കേറുമോ? ആഭ്യന്തര സർവ്വേയിൽ ബിജെപിക്ക് നെഞ്ചിടിപ്പ്

Google Oneindia Malayalam News

പാട്ന; ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചിരിക്കുകയാണ്. ഒക്ടോബർ 28 നാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് തന്നെ അധികാര തുടർച്ച ലഭിക്കുമെന്നാണ് പുറത്ത് വന്ന അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്. അതേസമയം നവംബർ 10 ന് വരുന്ന തിരഞ്ഞെടുപ്പ് ഫലം ആന്റി ക്ലൈമാക്സ് ആകുമോയെന്ന ഭയത്തിലാണ് ബിജെപി.

അധികാരത്തിലേറുമെന്ന്

അധികാരത്തിലേറുമെന്ന്

നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട്ഭൂരിപക്ഷം നേടി എൻഡിഎ സർക്കാർ അധികാരത്തിലേറുമെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്.എന്തൊക്കെ സംഭവിച്ചാലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷവും നിതീഷ് കുമാര്‍ തന്നെയായിരിക്കും ബിഹാറില്‍ വീണ്ടും മുഖ്യമന്ത്രിയാവുകയെന്നും നേതാക്കൾ പറയുന്നു.

ബിഹാറിൽ ട്വിസ്റ്റുകൾ

ബിഹാറിൽ ട്വിസ്റ്റുകൾ

എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ഇക്കുറി ബിഹാറിൽ ട്വിസ്റ്റുകൾ പലതും സംഭവിച്ചേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എൻഡിഎ സഖ്യത്തിൽ നിന്ന് ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി പുറത്ത് പോയതും ചിരാഗിനുള്ള ബിജെപിയുടെ പരോക്ഷ പിന്തുണയുമാണ് ഇത്തരം ചർച്ചകൾക്ക് വഴിവെച്ചത്.

ബിജെപിയുടെ അറിവോടെ

ബിജെപിയുടെ അറിവോടെ

എൻഡിഎ വിടാനുള്ള എൽജെപിയുടെ തിരുമാനം ബിജെപിയുടെ കൂടി മൗനാനുവാദത്തോടെയാണെന്നുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ചിരാഗിനെതിരെആദ്യഘട്ടത്തിൽ പരസ്യമായി പ്രതികരിക്കാൻ ബിജെപി തയ്യാറാവുകയും ചെയ്തിരുന്നില്ല. ജെഡിയുവിനെതിരെ യുദ്ധം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ചിരാഗ് എൻഡിഎ വിട്ടത്. നീതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോഴും ബിജെപിക്കൊപ്പം എന്ന നിലപാടാണ് ചിരാഗ് സ്വീകരിച്ചത്.

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ജെഡിയുവിനെതിരെ എല്ലാം മണ്ഡലങ്ങളിലും എൽജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതോടെ ജെഡിയു വോട്ടുകളിൽ ഇത് വിള്ളൽ വീഴ്ത്തുമെന്ന കാര്യം ഉറപ്പാണ്. ഇത്തരത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ചിരാഗിന്റെയും മറ്റ് പാർട്ടികളുടേയും പിന്തുണയോടെ സംസ്ഥാന ഭരണം ഉറപ്പിക്കാമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നതെന്നായിരുന്നു കണക്കാക്കപ്പെട്ടത്.

ആഭ്യന്തര സർവ്വേ

ആഭ്യന്തര സർവ്വേ

അതേസമയം പാർട്ടിയുടെ ആഭ്യന്തര സർവ്വേകൾ ബിജെപിയുടെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. പല മണ്ഡലങ്ങളിലും ശക്തമായ മത്സങ്ങളാണ് സർവ്വേ പ്രവചിക്കുന്നത്. ഈ സാഹചര്യത്തിൽ നീതീഷിനെ ഒപ്പം നിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല സംസ്ഥാനത്തെ നിർണായ ദളിത വോട്ടുകൾ തങ്ങൾക്കെതിരാകുമെന്ന ഭയവും ബിജെപിക്കുണ്ട്.

നേതാക്കളെ പുറത്താക്കി

നേതാക്കളെ പുറത്താക്കി

എൻഡിഎ വിട്ട ചിരാഗിനൊപ്പം പോയ ബിജെപി നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും ചിരാഗിനെതിരായ ബിജെപി നേതാക്കളുടെ ഇപ്പോഴത്തെ കടുത്ത പ്രതികരണങ്ങളും ഇതിന്റെ ഭാഗമാണെന്നാണ് കണക്കാക്കുന്നത്. ഫെബ്രുവരി വരെ എൻഡിഎ സർക്കാരിനെ പുകഴ്ത്തിയ ചിരാഗിനെ എന്താണ് മറിച്ച് പറയാൻ പ്രേരിപ്പിച്ചതെന്ന്ബിജെപി ജനറൽ സെക്രട്ടറി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

മഹാസഖ്യത്തിനൊപ്പം പോകുമോ?

മഹാസഖ്യത്തിനൊപ്പം പോകുമോ?

നിതീഷിന് എക്കാലത്തേയും കുറവ് പ്രകടനമേ ഇക്കുറി കാഴ്ചവെയ്ക്കാൻ സാധിക്കൂവെന്ന് പാർട്ടി ആഭ്യന്തര കണക്കുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും മതിയായ സീറ്റുകളിൽ വിജയിക്കാൻ നിതീഷിന് സാധിക്കുമെന്ന നീരീക്ഷണവും ബിജെപിക്കുണ്ട്. അങ്ങനെയെങ്കിൽ എൻഡിഎ ബന്ധം അവസാനിപ്പിച്ച് നിതീഷ് മഹാസഖ്യത്തിന്റെ ഭാഗമാകുമോയെന്ന ഭീതിയും ബിജെപിക്കുണ്ട്.

'സ്ത്രീയെ നാവ് കൊണ്ട് ബലാത്സംഗം ചെയ്യുകയാണ്, യുട്യൂബ് ചാനലുകൾക്ക് സെൻസർഷിപ്പ് വേണം'; ഷാഹിദ കമാൽ'സ്ത്രീയെ നാവ് കൊണ്ട് ബലാത്സംഗം ചെയ്യുകയാണ്, യുട്യൂബ് ചാനലുകൾക്ക് സെൻസർഷിപ്പ് വേണം'; ഷാഹിദ കമാൽ

കോൺഗ്രസ് ബിജെപിക്ക് നൽകിയ സംഭാവന; 4 മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ 322 പേർ, ഭിത്തിയിലൊട്ടിച്ച് ജയരാജൻകോൺഗ്രസ് ബിജെപിക്ക് നൽകിയ സംഭാവന; 4 മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ 322 പേർ, ഭിത്തിയിലൊട്ടിച്ച് ജയരാജൻ

കേരളത്തിന് നേരിയ ആശ്വാസം; ഇന്ന് 7631 പേര്‍ക്ക് കൊവിഡ്; 8416 പേർക്ക് രോഗമുക്തി.. 22 മരണംകേരളത്തിന് നേരിയ ആശ്വാസം; ഇന്ന് 7631 പേര്‍ക്ക് കൊവിഡ്; 8416 പേർക്ക് രോഗമുക്തി.. 22 മരണം

മാണിയെ കുടുക്കിയതിന് പിന്നിൽ ചെന്നിത്തല; ആദ്യ ഉന്നംഉമ്മൻചാണ്ടി,കേരള കോൺഗ്രസ് അന്വേഷണ റിപ്പോർട്ട്മാണിയെ കുടുക്കിയതിന് പിന്നിൽ ചെന്നിത്തല; ആദ്യ ഉന്നംഉമ്മൻചാണ്ടി,കേരള കോൺഗ്രസ് അന്വേഷണ റിപ്പോർട്ട്

English summary
bihar assembly election 2020; Bjp internal survey predicts tough fight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X