കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിൽ കോൺഗ്രസ് തൂത്തുവാരും! കളത്തിലിറങ്ങാൻ രാഹുലിന്റെ 30 അംഗ ടീം, ഒപ്പം പ്രിയങ്കയുടെ ഗെയിം പ്ലാനും

Google Oneindia Malayalam News

പാറ്റ്‌ന: കൊവിഡ് മഹാമാരിക്കാലത്തും ഈ മാസം അവസാനത്തോടെ ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് സംജാതമാവുകയാണ്. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ മുന്നണികളും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് ബിജെപിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലിക്ക് ദേശീയ അധ്യക്ഷന്‍ നാളെ തുടക്കമിടുകയാണ്.

ബിജെപി, ജെഡിയു, വിഐപി പാര്‍ട്ടികള്‍ ചേര്‍ന്നുള്ള എന്‍ഡിഎ സംഖ്യവും കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടതുപക്ഷപാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇരുമുന്നണികളും തിരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങുമ്പോള്‍ മത്സരിക്കുന്ന എല്ലാ സീറ്റിലും വിജയം മാത്രം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. വിശദാംശങ്ങളിലേക്ക്...

മൂന്ന് ഘട്ടങ്ങളില്‍

മൂന്ന് ഘട്ടങ്ങളില്‍

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഒക്ടോബര്‍ 28നും രണ്ടാമത്തെ ഘട്ടം നവംബര്‍ മൂന്നിനും മൂന്നാമത്തെ ഘട്ടം നവംബര്‍ ഏഴിനുമാണ് നടക്കുക. നവംബര്‍ 10നാണ് വോട്ടെണ്ണല്‍. ശ്രദ്ധേയകരമായ മറ്റൊരു കാര്യം എന്തെന്നാല്‍ കൊറോണ വൈറസ് വ്യാപനത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

ബിഹാറിലെ 243 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാഗദ്ബന്ധന്‍ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് 70 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഈ ആഴ്ച ആദ്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ തീരുമാനമായത്.

21 സ്ഥാനാര്‍ത്ഥികള്‍

21 സ്ഥാനാര്‍ത്ഥികള്‍

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ബീഹാറില്‍ മത്സരിക്കുന്ന 21 സ്ഥാനാര്‍ത്ഥികളുടെ പേര് കോണ്‍ഗ്രസ് പുറത്തുവിട്ടത്. അതേസമയം, 2015 നെ അപേക്ഷിച്ച് സഖ്യധാരണയില്‍ ഇക്കുറി നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. 2015 ല്‍ വെറും 41 സീറ്റുകളില്‍ മാത്രമായിരുന്നു പാര്‍ട്ടിക്ക് മത്സരിക്കാന്‍ സാധിച്ചത്. 27 സീറ്റിലായിരുന്നു കഴിഞ്ഞ തവണ പാര്‍ട്ടിക്ക് വിജയം നേടാനായത്.

മുഴുവന്‍ സീറ്റുകളിലും വിജയം

മുഴുവന്‍ സീറ്റുകളിലും വിജയം

മത്സരിക്കുന്ന മുഴുവന്‍ സീറ്റുകളിലും വിജയത്തില്‍ കുറഞ്ഞ ലക്ഷ്യങ്ങളൊന്നും കോണ്‍ഗ്രസിനില്ല. അതുകൊണ്ട് തന്നെ കൃത്യമായി എല്ലാം പരിഗണിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നത്. ദളിത് വോട്ടുകള്‍ കോണ്‍ഗ്രസ് പെട്ടിയിലെത്തിക്കാനാണ് പാര്‍ട്ടി കൂടുതല്‍ ശ്രമിക്കുന്നത്.

ദളിത് വോട്ടുകള്‍

ദളിത് വോട്ടുകള്‍

ബിഹാറില്‍ ദളിത് ജനസംഖ്യ 16 ശതമാനമാണ്. കൂടാതെ ഇബിസി , ഒബിസി വിഭാങ്ങള്‍ ചേര്‍ന്ന് 56 ശതമാനമാണ് ആളുകള്‍. 243 നിയമസഭ സീറ്റുകളില്‍ 38 സീറ്റുകളാണ് പട്ടികജാതി-വര്‍ഗ സംവരണ മണ്ഡലങ്ങള്‍. ആകെ സീറ്റുകളിലെ 45% വോട്ട് ദളിത്-ഇബിസി-ഒബിസി വിഭാഗങ്ങളുടേതാണ്.

രാഹുലിന്റെ ടീം

രാഹുലിന്റെ ടീം

അതേസമയം, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പ്രത്യേക ടീം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചു. രാഹുലിന്റെ നേതൃത്വത്തിലുള്ള 30 അംഗ ടീമാണ് ബീഹാറില്‍ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, മിര കുമാര്‍, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരും പട്ടിയിലുണ്ട്.

സച്ചിന്‍ പൈലറ്റും ഗെഹ്ലോട്ടും

സച്ചിന്‍ പൈലറ്റും ഗെഹ്ലോട്ടും

ഗുലാം നബി ആസാദ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഷക്കീല്‍ അഹമ്മദ്, ശക്തിസിങ് ഗോഹില്‍, രാജ് ബബ്ബാര്‍, പ്രമോദ് തിവാരി, സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട്, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ദേശീയതലത്തിലെ സുപ്രധാന നേതാക്കളെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇറക്കിയാണ് കോണ്‍ഗ്രസ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

മറ്റുള്ളവര്‍

മറ്റുള്ളവര്‍

ഭൂപേഷ് ബാഗേല്‍, മദന്‍ മോഹന്‍, താരിഖ് അന്‍വര്‍, മുന്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍, സദാനന്ദ് സിംഗ്, അഖിലേഷ് പ്രസാദ് സിംഗ്, സഞ്ജയ് നിരുപം, കീര്‍ത്തി ആസാദ്, ഉദിത് രാജ്, ഇമ്രാന്‍ പ്രതാപ്ഗരി, പ്രേം ചന്ദ് മിശ്ര, അനില്‍ ശര്‍മ, അജയ് കപൂര്‍, വീരേന്ദര്‍ സിംഗ് എന്നിവരും 30 അംഗ പട്ടികയിലുണ്ട്. അതേസമയം, ഈ പട്ടിക കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്.

മോദി സര്‍ക്കാരില്‍ നിന്നും പുരസ്‌കാരം, ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കും, റിതു ജെസ്വാളിനെ അറിയാം!!മോദി സര്‍ക്കാരില്‍ നിന്നും പുരസ്‌കാരം, ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കും, റിതു ജെസ്വാളിനെ അറിയാം!!

ബീഹാർ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി മൂന്ന് നേതാക്കളുടെ അസാന്നിധ്യം, ലാലുവും പാസ്വാനും ശരത് യാദവുംബീഹാർ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി മൂന്ന് നേതാക്കളുടെ അസാന്നിധ്യം, ലാലുവും പാസ്വാനും ശരത് യാദവും

ബിഹാറില്‍ ഇരട്ട നിലപാടുമായി മുസ്ലിം ലീഗ്; എസ്ഡിപിഐക്കൊപ്പം, പക്ഷേ, കുഞ്ഞാലിക്കുട്ടി പറയുന്നത്...ബിഹാറില്‍ ഇരട്ട നിലപാടുമായി മുസ്ലിം ലീഗ്; എസ്ഡിപിഐക്കൊപ്പം, പക്ഷേ, കുഞ്ഞാലിക്കുട്ടി പറയുന്നത്...

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ട്മുമ്പ് സിപിഐ എംഎൽഎ അറസ്റ്റിൽബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ട്മുമ്പ് സിപിഐ എംഎൽഎ അറസ്റ്റിൽ

English summary
Bihar Assembly Election 2020: Congress announces 30-member campaigners list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X