കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

70 സീറ്റില്‍ കോണ്‍ഗ്രസ് ജാതി സമവാക്യം ഒരുക്കുന്നു, ബീഹാര്‍ പിടിക്കാന്‍ രാഹുല്‍ ഫോര്‍മുല മാത്രമല്ല!!

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ കോണ്‍ഗ്രസിന്റെ സാധ്യതയെന്താണെന്ന് എന്താണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെങ്കിലും തന്ത്രങ്ങള്‍ അണിയറയില്‍ റെഡിയാണ്. രാഹുല്‍ ഗാന്ധിയെ മാത്രം ആശ്രയിച്ചുള്ള തന്ത്രമല്ല ബീഹാറിലെ കോണ്‍ഗ്രസ് ക്യാമ്പില്‍ നടക്കുന്നത്. കടുത്ത വിലപേശലിനൊടുവിലാണ് ആര്‍ജെഡി 70 സീറ്റ് കോണ്‍ഗ്രസിന് അനുവദിച്ചത്. അതുകൊണ്ട് കോണ്‍ഗ്രസ് ക്യാമ്പ് ഇത്തവണ വിജയം ഉറപ്പാണെന്ന് കരുതുന്നു. പക്ഷേ ഈ 70 സീറ്റിലും കോണ്‍ഗ്രസ് കടുത്ത പോരാട്ടം തന്നെ നേരിടുന്നുണ്ട്. പകുതിയില്‍ അധികം സീറ്റുകളില്‍ വിജയം ഉറപ്പില്ലാത്തതാണ്.

രാഹുല്‍ ഫോര്‍മുല

രാഹുല്‍ ഫോര്‍മുല

യുവാക്കളെ കേന്ദ്രീകരിച്ചുള്ള പോള്‍ പ്ലാനായിരുന്നു രാഹുല്‍ ഒരുക്കിയത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുകയും ബീഹാറില്‍ അത് അതിശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുല്‍ ഇത്തരമൊരു തന്ത്രമൊരുക്കിയത്. നേരത്തെ ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും ഇത് കോണ്‍ഗ്രസിന് ഗുണകരമായിരുന്നു. ഇതില്‍ നിന്ന് മാറ്റം വരുത്താതെയാണ് രാഹുല്‍ ഇത്തവണയും പരീക്ഷിക്കുന്നത്. കര്‍ഷക പാക്കേജുകളും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവാക്കള്‍ നിതീഷ് മാറണമെന്ന് ശക്തമായ ആവശ്യത്തിലാണ്.

കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍

കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍

കോണ്‍ഗ്രസിനുള്ള 70 സീറ്റില്‍ 45 എണ്ണവും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായിട്ടും പാര്‍ട്ടി ജയിക്കാത്ത സീറ്റുകളാണ്. എന്തിനാണ് ഈ സീറ്റുകള്‍ ചോദിച്ച് വാങ്ങിയതെന്നും വ്യക്തമല്ല. ഇതില്‍ 12 എണ്ണം ബിജെപിയോ ജെഡിയുവോ വിജയിച്ച സീറ്റുകളാണ്. 18 എണ്ണത്തില്‍ കോണ്‍ഗ്രസോ അവരുടെ സഖ്യമായ ആര്‍ജെഡിയോ 20 വര്‍ഷമായി ജയിക്കാത്ത സീറ്റുകളാണ്. കോണ്‍ഗ്രസ് ജയിച്ച 23 സീറ്റുകളിലാണ് ഇത്തവണ അവര്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ വിജയിച്ച നാല് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടി വന്നു. മറ്റ് പാര്‍ട്ടികള്‍ക്കാണ് ഇത് നല്‍കിയത്. പകരം ആര്‍ജെഡി വിജയിച്ച രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുകയും ചെയ്തു.

കുറഞ്ഞ സീറ്റ് മതി

കുറഞ്ഞ സീറ്റ് മതി

കോണ്‍ഗ്രസ് കുറഞ്ഞ സീറ്റില്‍ മത്സരിക്കുന്നതാവും ഏറ്റവും നല്ലത്. അതില്‍ വിജയസാധ്യത വളരെ കൂടുതലുമാണ്. എന്നാല്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് ചോദിച്ച് വാങ്ങുന്നതിലൂടെ സഖ്യത്തിനുള്ള വിജയസാധ്യതയാണ് നഷ്ടമാകുന്നത്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ആര്‍ജെഡിക്ക് കൂടുതല്‍ സീറ്റ് ലഭിക്കും. എന്നാല്‍ കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയല്ലാതെ ഉയര്‍ത്തി കാണിക്കാന്‍ ബീഹാറിലൊരു നേതാവില്ല. പക്ഷേ ഇത്തവണ പുതിയ ഫോര്‍മുല കൂടി കോണ്‍ഗ്രസ് പരീക്ഷിക്കുന്നത് ജെഡിയുവിന് വലിയ വെല്ലുവിളിയാണ്. ദളിത് സീറ്റുകളില്‍ കോണ്‍ഗ്രസിന് നല്ല സാധ്യതയുമുണ്ട്.

സ്ഥാനാര്‍ത്ഥികള്‍ മികച്ചവര്‍

സ്ഥാനാര്‍ത്ഥികള്‍ മികച്ചവര്‍

രാഹുല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരായിരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. അതുകൊണ്ട് പരാതികള്‍ക്ക് ഇടംനല്‍കാതെ ഗ്രൗണ്ടില്‍ കരുത്തുള്ളവരെ തന്നെയാണ് കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നത്. ശരത് യാദവിന്റെ മകള്‍ സുഭാഷിണിയെയാണ് മധേപുരയിലെ ബീഹാറിഗഞ്ചില്‍ മത്സരിപ്പിക്കുന്നത്. ഇത് ജെഡിയുവിന്റെ കോട്ടയാണ്. കുച്ചെകോട്ടെ മണ്ഡലത്തില്‍ കാളി പ്രസാദ് പാണ്ഡയെയാണ് നിര്‍ത്തിയിരിക്കുന്നത്. ഇത് രണ്ടും കോണ്‍ഗ്രസിന്റെ അപാര നീക്കമാണ്. അതുകൊണ്ട് വിജയം അപ്രവചനീയമാണ്.

ശത്രുഘ്‌നന്‍ സിന്‍ഹയുമെത്തും

ശത്രുഘ്‌നന്‍ സിന്‍ഹയുമെത്തും

ശത്രുഘ്‌നന്‍ സിന്‍ഹയും ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവമായുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിന്‍ഹയുടെ സ്വാധീനമൊന്നും പ്രകടമായിരുന്നില്ല. ഇത്തവണ ബങ്കിപൂരില്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹയാണ് മത്സരിക്കുന്നത്. ബങ്കിപൂര്‍ ദീര്‍ഘകാലമായി ബിജെപി കോട്ടയാണ്. ഇവിടെ ലവ് സിന്‍ഹ വരുന്നതോടെ പോരാട്ടം കടുക്കും. ശത്രുഘ്‌നന്‍ സിന്‍ഹയുടെ കരുത്ത് ഈ തിരഞ്ഞെടുപ്പില്‍ അറിയുകയും ചെയ്യാം. പ്രാദേശികമായി അദ്ദേഹത്തിന്റെ സ്വാധീനം ശക്തമാണ്. പട്‌നയില്‍ അടക്കം അത് കോണ്‍ഗ്രസിനെ സഹായിക്കും.

2019ലെം അബദ്ധം

2019ലെം അബദ്ധം

2015ല്‍ കോണ്‍ഗ്രസ് 41 സീറ്റിലാണ് മത്സരിച്ചത്. 27 സീറ്റില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു സീറ്റിലാണ് വിജയിച്ചത്. അതും മുസ്ലീം ആധിപത്യമുള്ള കിഷന്‍ഗഞ്ചില്‍. ബാക്കി 39 സീറ്റും ജെഡിയു-ബിജെപി സഖ്യം കൊണ്ടുപോയി. ആര്‍ജെഡി നേതാക്കള്‍ അപ്പോള്‍ തന്നെ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയതാണ് ഇത്ര വലിയ തോല്‍വിക്ക് കാരണമെന്ന് പറഞ്ഞിരുന്നു. ഇത്തവണ ആര്‍ജെഡി അതുകൊണ്ട് തന്നെ ഒന്ന് കടുപ്പിച്ചിരുന്നു. അതുകൊണ്ട് കടുത്ത വിലപേശലിലാണ് 70 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചത്.

Recommended Video

cmsvideo
Bihar assembly election pre survey prediction | Oneindia Malayalam
സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ

സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ

യുവാക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഏഴ് വനിതാ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നുണ്ട്. 12 മുസ്ലീം സ്ഥാനാര്‍ത്ഥികളുമുണ്ട്. സിഎഎ വിരുദ്ധ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു മുന്‍ അലിഗഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് മസ്‌കൂര്‍ അഹമ്മദ് ഉസ്മാനി ഈ പട്ടികയിലുണ്ട്. ജാലെ സീറ്റിലാണ് മത്സരിക്കുന്നത്. 11 ഭൂമിഹാറുകള്‍, ഒമ്പത് ബ്രാഹ്മണ സ്ഥാനാര്‍ത്ഥികള്‍, രജ്പുത്തുകള്‍ അത്ര തന്നെ, നാല് കയസ്ത, എന്നിവരുമുണ്ട്. ഒമ്പത് സ്ഥാനാര്‍ത്ഥികള്‍ ഒബിസിയാണ്. എസ്‌സി വിഭാഗം 14 പേരും പിന്നോക്ക വിഭാഗത്തിലുള്ള രണ്ട് പേരും ഇവയിലുണ്ട്. ഇതൊരു ജാതി ഫോര്‍മുലയാണ്. വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

English summary
bihar assembly election 2020: congress gets 70 seats in alliance, but increasing their seat tally is difficult
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X