കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിൽ ദളിത് വോട്ടുകൾ ഉറപ്പിക്കാൻ കോൺഗ്രസ്; നേതാക്കളുടെ യോഗം, സാഹചര്യം അനുകൂലമെന്ന്

Google Oneindia Malayalam News

ദില്ലി; ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന് മഹാസഖ്യത്തിൽ ഏകദേശ ധാരണയായിരിക്കുകയാണ്. 2015 നെ അപേക്ഷിച്ച് സഖ്യധാരണയിൽ ഇക്കുറി നേട്ടമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. 243 സീറ്റിൽ ആർജെഡി 133 സീറ്റുകളിലും കോൺഗ്രസ് 70 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. 2015 ൽ വെറും 41 സീറ്റുകളിൽ മാത്രമായിരുന്നു പാർട്ടിക്ക് മത്സരിക്കാൻ സാധിച്ചത്.
27 സീറ്റിലായിരുന്നു കഴിഞ്ഞ തവണ പാർട്ടിക്ക് വിജയം നേടാനായത്.

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്

ഒക്ടോബർ 28 നാണ് സംസ്ഥാനത്ത് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇക്കുറി കൂടുതൽ സീറ്റുകളിൽ മുന്നേറ്റം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. യുപിയിലെ ഹഥ്റാസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദളിത് വോട്ടുകളിൽ കൂടുതൽ സാധ്വീനമുണ്ടാക്കാൻ കഴിയുമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു.

ദളിത് വോട്ടുകൾ

ദളിത് വോട്ടുകൾ

ബിഹാറിൽ ദളിത് ജനസംഖ്യ 16 ശതമാനമാണ്. കൂടാതെ ഇബിസി , ഒബിസി വിഭാങ്ങൾ ചേർന്ന് 56 ശതമാനമാണ് ആളുകൾ. 243 നിയമസഭ സീറ്റുകളില്‍ 38 സീറ്റുകളാണ് പട്ടികജാതി-വര്‍ഗ സംവരണ മണ്ഡലങ്ങള്‍. ആകെ സീറ്റുകളിലെ 45% വോട്ട് ദളിത്-ഇബിസി-ഒബിസി വിഭാഗങ്ങളുടേതാണ്.

ബിജെപിക്ക് സാധിച്ചു

ബിജെപിക്ക് സാധിച്ചു

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ദളിത് വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ ഹഥ്റാസ് സംഭവത്തോടെ ബിജെപിക്കുള്ള ദളിത് വിഭാഗങ്ങളുടെ പിന്തുണയിൽ വിള്ളൽ വീഴുമെന്ന് പാർട്ടി നേതാക്കൾ തന്നെ കണക്കാക്കുന്നുണ്ട്. മാത്രമല്ല ഹഥ്റാസ് വിഷയം സംസ്ഥാനത്ത് കോൺഗ്രസ് പ്രധാന ചർച്ച വിഷയമാക്കും എന്നതും വ്യക്തം.

പ്രത്യേക യോഗം ചേര്ന്നു

പ്രത്യേക യോഗം ചേര്ന്നു

ദളിത് വോട്ടുകൾ ലക്ഷ്യം വെച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ പാർട്ടി ആസ്ഥാനത്ത് പ്രത്യേക യോഗം ചേർന്നിരുന്നു. ദളിത് വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കാനാണ് കോൺഗ്രസ് നീക്കം. ദളിത് വിഭാഗങ്ങൾക്കെതിരെ ബിജെപി അതിക്രമങ്ങൾ അഴിച്ച് വിടുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

അക്രമം അഴിച്ച് വിടുന്നു

അക്രമം അഴിച്ച് വിടുന്നു

സമീപകാലത്ത് യുപിയിലെ ദലിത് പെൺകുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള ബിജെപിയുടെയും സഖ്യകക്ഷികളുടെയും മാനസികാവസ്ഥയെ തുറന്നുകാട്ടുന്നതാണെന്ന് കോൺഗ്രസ് നേതാവും എഐസിസി അഗവുമായ ശക്തി സിംഗ് ഗോഹിൽ കുറ്റപ്പെടുത്തി.
ഹഥ്റാസ് സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാരെ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധി ഉൾരപ്പെടെുന്ന കോൺഗ്രസ് സംഘത്തെ അതിക്രൂരമായാണ് സർക്കാർ നേരിട്ടതെന്നും ഗോഹിൽ പറഞ്ഞു.

പ്രചരണത്തിന് എത്തും

പ്രചരണത്തിന് എത്തും

കോണ‍്ഗ്രസിലെത്തിയ മുൻ ബിജെപി എംപിയും ദളിത് നേതാവുമായ ഉദിത് രാജും കോൺഗ്രസിന് വേണ്ടി സംസ്ഥാനത്ത് പ്രചരണം നടത്തും. രാജ്യത്തിന്റെ ശത്രുക്കളെ പോലെയാണ് ദളിതരെ ബിജെപി പരിഗണിക്കുന്നതെന്ന് രാജ് കുറ്റപ്പെടുത്തി. നിലവിൽ കോൺഗ്രസിന്റെ എസ്‌സി / എസ്ടി ഡിവിഷൻ ദേശീയ ചെയർമാനാണ് രാജ്.

Recommended Video

cmsvideo
BJP leader Chitra Wagh announced her solidarity to Priyanka Gandhi | Oneindia Malayalam
കോൺഗ്രസിലേക്ക് അടുക്കുന്നു

കോൺഗ്രസിലേക്ക് അടുക്കുന്നു

അതേസമയം ഹഥ്റാസ് വിഷയം സംസ്ഥാനത്ത് ദളിതരെ കോൺഗ്രസിലേക്ക് അടുപ്പിക്കുകയാണെന്ന നിരീക്ഷണം രാഷ്ട്രീയ ഇടനാഴികളിൽ ശക്തമാണ്. തിരഞ്ഞെടുപ്പിൽ ഇത് കോൺഗ്രസിന് ഗുണകരമാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ബിഹാറിൽ മാത്രമല്ല യുപിയിലും മധ്യപ്രദേശിലുമെല്ലാം ഹഥ്റാസ് വിഷയം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

'കമ്മിയല്ലാ കമ്മി'... ഇവർ എന്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുമെന്നാണ്';രൂക്ഷവിമർശനവുമായി സാബു മോൻ'കമ്മിയല്ലാ കമ്മി'... ഇവർ എന്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുമെന്നാണ്';രൂക്ഷവിമർശനവുമായി സാബു മോൻ

ലൈഫ് മിഷൻ പദ്ധതിയിൽ വൻ അഴിമതിയെന്ന് സിബിഐ, അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ ഇല്ലലൈഫ് മിഷൻ പദ്ധതിയിൽ വൻ അഴിമതിയെന്ന് സിബിഐ, അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ ഇല്ല

അണ്ണാ ഡിഎംകെ പിളര്‍പ്പിലേക്ക്?; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ പോര് ശക്തം,ഒറ്റപ്പെട്ട് പനീ‍ർസെൽവംഅണ്ണാ ഡിഎംകെ പിളര്‍പ്പിലേക്ക്?; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ പോര് ശക്തം,ഒറ്റപ്പെട്ട് പനീ‍ർസെൽവം

'കമ്മിയല്ലാ കമ്മി'... ഇവർ എന്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുമെന്നാണ്';രൂക്ഷവിമർശനവുമായി സാബു മോൻ'കമ്മിയല്ലാ കമ്മി'... ഇവർ എന്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുമെന്നാണ്';രൂക്ഷവിമർശനവുമായി സാബു മോൻ

 മോദിയെ കടത്തിവെട്ടി രാഹുൽ ഗാന്ധിയുടെ വൻ കുതിപ്പ്; ഫേസ്ബുക്കിൽ 7 ദിവസത്തിനിടെ 40% വര്‍ധന മോദിയെ കടത്തിവെട്ടി രാഹുൽ ഗാന്ധിയുടെ വൻ കുതിപ്പ്; ഫേസ്ബുക്കിൽ 7 ദിവസത്തിനിടെ 40% വര്‍ധന

ആരോപണം പൊളിഞ്ഞു, യുഡിഎഫുകാരെ മരണത്തിന്റെ വ്യാപാരികളെന്നു വിളിച്ചവർ മാപ്പുപറയണമെന്ന് ഉമ്മന്‍ചാണ്ടിആരോപണം പൊളിഞ്ഞു, യുഡിഎഫുകാരെ മരണത്തിന്റെ വ്യാപാരികളെന്നു വിളിച്ചവർ മാപ്പുപറയണമെന്ന് ഉമ്മന്‍ചാണ്ടി

English summary
Bihar assembly election 2020; Congress hopes to get dalit votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X