കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലയാളികളും കൊള്ളക്കാരും; ബിഹാറിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 11 ക്രിമിനലുകൾ

Google Oneindia Malayalam News

പാട്ന; ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഒക്ടോബർ 28 നാണ്. 72 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ക്രിമിനൽ പശ്ചാത്തലമുള്ള 11 പേരാണ് മത്സര രംഗത്തുള്ളത്.

ആർജെഡിയുടേയും ജെഡിയുവിന്റേയും സ്ഥാനാർത്ഥികളാണ് ഇവർ. അതേസമയം ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ ബിജെപിയും കോൺഗ്രസും മത്സര രംഗത്ത് ഇറക്കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഏഴ് കൊലപാതകക്കേസുകളിൽ പ്രതിയായ സുനിൽ പാണ്ഡെ, ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അന്വേഷണത്തിന് വിധേയനായിരുന്ന സുനിൽ പാണ്ഡെ, കുപ്രസിദ്ധ ഗുണ്ടാസംഘം തലവൻ ലാൽ യാദവ് എന്നിവരും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുന്നു.

election

പാട്നയിലെ മോകോമ മണ്ഡലത്തിൽ നിന്നും ആർജെഡി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അനന്ത് സിംഗ് 38 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. തട്ടികൊണ്ട് പോകൽ , കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലാണ് അനന്ത് സിംഗിന്റെ പേരിൽ ഉള്ളത്. ഒരുകാലത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഏറ്റവും അടുത്ത ആളായിരുന്ന സിംഗ് ജെഡി യു ടിക്കറ്റിൽ നാല് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്.
2015 ൽ ആർജെഡി-ജെഡിയു സർക്കാർ രൂപീകരിച്ചതിന് പിന്നാലെ കൊലപാതക കേസിൽ സിംഗ് അറസ്റ്റിലായിരുന്നു. അതേസമയം ക്രിമിനലുകൾ മാത്രമല്ല അവരുടെ ഭാര്യമാരും സ്ഥാനാർത്ഥികളായിട്ടുണ്ട്.

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തീയതികളിലാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിന് ഫലം പുറത്ത് വരും.ബിജെപി, ജെഡിയു, എച്ച്എഎം, വിഐപി എന്നീ കക്ഷികളാണ് ഭരണമുന്നണിയായ എന്‍ഡിഎയിലുള്ളത്. മറുവശത്ത് മഹാസഖ്യത്തിൽ ആർജെഡിയും കോൺഗ്രസും ഇടതുപാർട്ടികളും.243 അംഗ നിയമസഭയില്‍ ബിജെപി 121 സീറ്റിലും ജെഡി-യു 122 സീറ്റിലുമാണ് മത്സരിക്കുന്നത്. മറുവശത്ത് മഹാസഖ്യത്തിൽ ആർജെഡി 133 സീറ്റുകളിലും കോൺഗ്രസ് 70 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

 കോൺഗ്രസിനും ബിജെപിക്ക് തിരിച്ചടി; 70 ഓളം കുടുംബങ്ങൾ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു കോൺഗ്രസിനും ബിജെപിക്ക് തിരിച്ചടി; 70 ഓളം കുടുംബങ്ങൾ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു

'ആണും പെണ്ണും കെട്ടവരെന്ന് കളിയാക്കുന്നു';ഒടുവിൽ സജ്നയുടെ കണ്ണീര് കണ്ട് ജയസൂര്യ, സഹായം'ആണും പെണ്ണും കെട്ടവരെന്ന് കളിയാക്കുന്നു';ഒടുവിൽ സജ്നയുടെ കണ്ണീര് കണ്ട് ജയസൂര്യ, സഹായം

'പുറപ്പെട്ടു പോകുന്ന വാക്ക് തിരിച്ചെടുക്കാനാവില്ല';ഇടവേള ബാബുവിനെതിരെ തുറന്നടിച്ച് വിധു'പുറപ്പെട്ടു പോകുന്ന വാക്ക് തിരിച്ചെടുക്കാനാവില്ല';ഇടവേള ബാബുവിനെതിരെ തുറന്നടിച്ച് വിധു

ബിഹാറിൽ ട്വിസ്റ്റ് പ്രവചിച്ച് ടൈംസ് നൗ സർവ്വേ; നിതീഷിന് ആശങ്ക.. മഹാസഖ്യത്തിന് സീറ്റുകൾ ഇങ്ങനെബിഹാറിൽ ട്വിസ്റ്റ് പ്രവചിച്ച് ടൈംസ് നൗ സർവ്വേ; നിതീഷിന് ആശങ്ക.. മഹാസഖ്യത്തിന് സീറ്റുകൾ ഇങ്ങനെ

English summary
Bihar assembly election 2020; Criminals included in candidates list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X