ബീഹാര്‍ തെരഞ്ഞെടുപ്പ് തിയ്യതി ഇന്നറിയാം; കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പിലും തീരുമാനം
ദില്ലി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് ഉച്ചക്ക് 12-30 ന് വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് ബീഹാറിലേത്. നവംബര്‍ 29 നകം ബീഹാറില്‍ 243 അംഗങ്ങളുള്ള പുതിയ മന്ത്രിസഭ തെരഞ്ഞെടുക്കപ്പെടണം. ഒക്ടോബര്‍ മധ്യത്തോടെ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടര്‍ച്ചയായ നാലാം തവണയും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും. നിതീഷ് കുമാറിന്ഖറെ ജെഡിയു, ബിജെപി, ചിരാഗ് പസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി, ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച എന്നിവരാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്.

ഈ തെരഞ്ഞെടുപ്പിലും എന്‍ഡിഎയെ മുന്നില്‍ നിന്ന് നയിക്കുന്നത് നിതീഷ് കുമാര്‍ തന്നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇതിനകം പലകുറിയായി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ നിധീഷ് കുമാറിന് മുന്നില്‍ നിരവധി വെല്ലുവിളികളാണ് ഉയരുത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തന്നെ കടുത്ത മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയു. തെരഞ്ഞെടുപ്പ് പ്രചരണവും വോട്ട് ചെയ്യുന്നതും ഉള്‍പ്പെടെ കൃത്യമായ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിക്കും. ഇതിന് പുറമേ പ്രളയവും ഒരു വലിയ തിരിച്ചടിയാണ്.
ലോക്ക്ഡൗണിന് പിന്നാലെ ഉണ്ടായ തൊഴിലില്ലായ്മ, പ്രവാസി പ്രശ്നങ്ങള്‍ എന്നിവയും നിതീഷ് കുമാറിന് മുന്നില്‍ വലിയ പ്രതിരോധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ എത്തിയ സംസ്ഥാനമാണ് ബീഹാര്‍.
കേരളത്തിലെ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പിലും ഇന്ന് തീരുമാനം ഉണ്ടാവും. കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുന്നതിനും നിലവിലെ സാഹചര്യം പരിഗണിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാനും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷി യോഗത്തില്‍ നേരത്തെ ധാരണയായിരുന്നു.
Recommended Video
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications