• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബീഹാര്‍ തെരഞ്ഞെടുപ്പ് തിയ്യതി ഇന്നറിയാം; കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പിലും തീരുമാനം

ദില്ലി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചക്ക് 12-30 ന് വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് ബീഹാറിലേത്. നവംബര്‍ 29 നകം ബീഹാറില്‍ 243 അംഗങ്ങളുള്ള പുതിയ മന്ത്രിസഭ തെരഞ്ഞെടുക്കപ്പെടണം. ഒക്ടോബര്‍ മധ്യത്തോടെ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.

മണിപ്പൂര്‍ മന്ത്രിസഭയില്‍ അപ്രതീക്ഷിത അഴിച്ചുപണി; 6 പേര്‍ രാവിലെ പുറത്ത്, 5 പേര്‍ വൈകീട്ട് അകത്ത്

മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടര്‍ച്ചയായ നാലാം തവണയും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും. നിതീഷ് കുമാറിന്‍ഖറെ ജെഡിയു, ബിജെപി, ചിരാഗ് പസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി, ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച എന്നിവരാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്.

ഈ തെരഞ്ഞെടുപ്പിലും എന്‍ഡിഎയെ മുന്നില്‍ നിന്ന് നയിക്കുന്നത് നിതീഷ് കുമാര്‍ തന്നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇതിനകം പലകുറിയായി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ നിധീഷ് കുമാറിന് മുന്നില്‍ നിരവധി വെല്ലുവിളികളാണ് ഉയരുത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തന്നെ കടുത്ത മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയു. തെരഞ്ഞെടുപ്പ് പ്രചരണവും വോട്ട് ചെയ്യുന്നതും ഉള്‍പ്പെടെ കൃത്യമായ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കും. ഇതിന് പുറമേ പ്രളയവും ഒരു വലിയ തിരിച്ചടിയാണ്.

ലോക്ക്ഡൗണിന് പിന്നാലെ ഉണ്ടായ തൊഴിലില്ലായ്മ, പ്രവാസി പ്രശ്‌നങ്ങള്‍ എന്നിവയും നിതീഷ് കുമാറിന് മുന്നില്‍ വലിയ പ്രതിരോധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ എത്തിയ സംസ്ഥാനമാണ് ബീഹാര്‍.

cmsvideo
  Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam

  കേരളത്തിലെ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പിലും ഇന്ന് തീരുമാനം ഉണ്ടാവും. കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുന്നതിനും നിലവിലെ സാഹചര്യം പരിഗണിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാനും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷി യോഗത്തില്‍ നേരത്തെ ധാരണയായിരുന്നു.

  കാര്‍ഷിക ബില്ലിനെതിരെ ഭാരത് ബന്ദ്; കര്‍ഷകര്‍ തെരുവില്‍;10 ലധികം സംസ്ഥാനങ്ങളില്‍ ബഹുജന പ്രക്ഷോഭം

  ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി: വിട്ടയച്ച് എൻഐഎ, ഒമ്പത് മണിക്കൂർ സ്വപ്നയ്ക്കൊപ്പമിരുത്തി

  മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിയ്ക്ക് ഹാജരാകണം. പരിശോധിക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്

  English summary
  Bihar assembly election 2020 dates will be announced soon by the Election Commission of India
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X