കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിൽ ആദ്യ ഘട്ട പരസ്യപ്രചരണം അവസാനിച്ചു; ആര് നേടും? കണക്കുകൾ പറയുന്നത്

Google Oneindia Malayalam News

പട്ന; ബിഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചരണത്തിന് തിരശീല വീണിരുക്കുകയാണ്. ബുധാനഴ്ചയാണ് ആറ് ജില്ലകളിലെ 71 മണ്ഡലങ്ങളിലേക്കുള്ള വിധിയെഴുത്ത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ജെഡി 42 സീറ്റുകളിലും ജെഡിയു 41 സീറ്റുകളിലും ബിജെപി 29 ലും കോണ്‍ഗ്രസ് 21 ലും എല്‍ജെപി ള്‍ 41 സീറ്റുകളിലുമാണ് ജനവിധി തേടുന്നത്.

നാലാം തവണയും ഭരണം പിടിക്കാനുള്ള തന്ത്രങ്ങളാണ് നിലവിലെ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനായ നിതീഷ് കുമാർ പയറ്റുന്നത്. എന്നാൽ ഇക്കുറി പല അട്ടിമറികൾക്കും സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്.

ശക്തമായ പ്രചരണങ്ങൾ

ശക്തമായ പ്രചരണങ്ങൾ

കൊവിഡിന്റെ പശ്ചാത്തലത്തിലും ശക്തമായ പ്രചരണങ്ങളാണ് ആദ്യഘട്ടത്തിൽ രാഷ്ട്രീയ പാർട്ടികൾ നടത്തിയത്. എൻഡിഎ സഖ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരാണ് പ്രചാരണം നയിച്ചത്. മഹാസഖ്യത്തിന് വേണ്ടി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തിരുന്നു.

പ്രചരണ വിഷയങ്ങൾ

പ്രചരണ വിഷയങ്ങൾ

അയോധ്യയിലെ രാമക്ഷേത്രം, ആർട്ടിക്കിൾ 370, മുത്തലാഖ് വിഷയം എന്നിവയായിരുന്നു ബിജെപി ഉയർത്തിക്കാട്ടിയത്. കൊവിഡ് വാക്സിനും ബിജെപി പ്രചരണ ആയുധമാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണിനെ തുടർന്നുണ്ടായ കുടിയേറ്റ വിഷയങ്ങളും തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങളുമാണ് പ്രതിപത്ഷം ആയുധമാക്കിയത്.

നാല് മുന്നണികൾ

നാല് മുന്നണികൾ

നാല് മുന്നണികളാണ് ഇക്കുറി തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങുന്നത്. ജെഡിയു നയിക്കുന്നഎൻഡിഎ, ആർജെഡി നയിക്കുന്ന മഹാസഖ്യം, പപ്പു യാദവിന്റെ ജെഎപി നയിക്കുന്ന പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയൻസ്,മഹാസഖ്യത്തിൽ നിന്ന് വിട്ട കുശ്വാഹ നയിക്കുന്ന ഡെമോക്രാറ്റിക് സെക്കുലർ ഫ്രണ്ട് എന്നിവരാണ് ഗോദയിൽ.

വൻ ട്വിസ്റ്റുകൾ

വൻ ട്വിസ്റ്റുകൾ

എൻഡിഎ വിട്ട ചിരാഗ് പസ്വാൻ നയിക്കുന്ന എൽജെപി ഇത്തവണ ഒരു സഖ്യത്തിന്റേയും ഭാഗമല്ലാതെയാണ് മത്സരിക്കുന്നത്. മുഴുവൻ മണ്ഡലങ്ങളിലും ഇവർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ജെഡിയുവുമായി സീറ്റ് വിഭജനത്തെ ചൊല്ലിയായിരുന്നു എൽജെപി സഖ്യം വിട്ടത്. അതേസമയം എൽജെപിയുടെ പിൻമാറ്റം സംസ്ഥാന രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റുകൾക്ക് കാരണമാകുമെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.

മത്സിപ്പിക്കുന്നത്

മത്സിപ്പിക്കുന്നത്

136 സ്ഥാനാർത്ഥികളെയാണ് എൽജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 113 പേർ ജെഡിയുവിനെതിരയാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. 115 സ്ഥാനാർത്ഥികളെയാണ് ജെഡിയു മത്സരിപ്പിക്കുന്നത്. മുൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ പല മണ്ഡലങ്ങളിലും ജെഡിയുവിൻറെ വോട്ടിൽ വിള്ളൽ വീഴ്ത്താൻ എൽജെപിക്ക് സാധിക്കും. അതേസമയം ചിരാഗിന്റെ നീക്കത്തിൽ ബിജെപിയും പ്രതിരോധത്തിലായിരിക്കുകയാണ്.

പിന്നിൽ ബിജെപിയെന്ന്

പിന്നിൽ ബിജെപിയെന്ന്

എൽജെപിയുടെ നീക്കത്തിന് പിന്നിൽ ബിജെപിയാണെന്ന ആക്ഷേപമാണ് പരക്കെ ഉയർന്നിരിക്കുന്നത്. നിതീഷിനെ മെരുക്കി മുഖ്യമന്ത്രി പദം കൈക്കലാക്കാനുള്ള തന്ത്രമാണ് ചിരാഗിലൂടെ ബിജെപി പയറ്റുന്നതെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ആദ്യ ഘട്ടത്തിൽ നിതിഷിനെതിരെ തിരഞ്ഞ ചിരാഗിനെതിരെ ബിജെപി പുലർത്തിയ മൗനം ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെട്ടത്.

 ബിജെപിക്കെതിരായ പടപ്പുറപ്പാണെന്ന്

ബിജെപിക്കെതിരായ പടപ്പുറപ്പാണെന്ന്

അതേസമയം ചിരാഗിന്റെ നീക്കം ബിജെപിക്കെതിരായ പടപുറപ്പാണെന്ന തരത്തിലുംവ്യാഖ്യാനങ്ങൾ ശക്തമാണ്. എൻഡിഎയിൽ നിന്നുള്ള ചിരാഗിന്റെ പിൻമാറ്റത്തിന് പിന്നാലെ ബിജെപിയിൽ നിന്ന് പല മുതിർന്ന നേതാക്കളുംപാർട്ടി വിട്ട് ചിരാഗിനൊപ്പം രോയിരുന്നു. ഇതോടെ ചിരാഗിന് പിന്നിൽ മറ്റ് പല കൈകളും പ്രവർത്തിക്കുന്നുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്.

ദളിത് വിഭാഗത്തിന്റെ പിന്തുണ

ദളിത് വിഭാഗത്തിന്റെ പിന്തുണ

ജെഡിയുവിനെതിരായ ചിരാഗ് പസ്വാന്റെ പ്രചരണങ്ങൾ ബിജെപിക്കും ദളിത് വോട്ടുകൾ ഇല്ലാതാക്കുമെന്ന ഭയം പാർട്ടിക്കുണ്ട്. പ്രത്യേകിച്ച് ഹാഥ്രാസ് പോലുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പ് ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ. നിലവിൽ ചിരാഗിനെ പിന്തുണച്ച് നിതീഷിനെ പിണക്കേണ്ടെന്ന മനോഭാവത്തിലാണ് ബിജെപി.

അഞ്ചിൽ കൂടുതൽ

അഞ്ചിൽ കൂടുതൽ

143 സീറ്റുകളിലും സ്ഥാനാർത്ഥിയെ ചിരാഗ് നിർത്തിയിട്ടുണ്ടെങ്കിലും അഞ്ചിൽ കൂടുതൽ സീറ്റിൽ എൽജെപി വിജയിക്കില്ലെന്ന് ബിജെപി കരുതുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ മല്‍സരിച്ച എല്‍ജെപി നേടിയതു രണ്ടു സീറ്റുകള്‍ മാത്രമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും
പഴുതടച്ചുള്ള കരുനീക്കങ്ങളാണ് ബിജെപി നടത്തുന്നത്.

ചിരാഗ് മഹാസഖ്യത്തിലെത്തുമോ

ചിരാഗ് മഹാസഖ്യത്തിലെത്തുമോ

അതേസമയം മറുവശത്ത് ആകട്ടെ ചിരാഗിനെ അടുപ്പിക്കാനുള്ള നീക്കങ്ങൾ മഹാസഖ്യവും നടത്തുന്നുമ്ട്. തൂക്കു മന്ത്രിസഭ വരികയാണെങ്കിൽചിരാഗിന്റെ നീക്കങ്ങൾ നിർണായകമാകുമെന്ന് ആർജെഡി കണക്ക് കൂട്ടുന്നു. ചിരാഗിനോട് നിതീഷ് അനീതിയാണു കാണിച്ചതെന്ന ആർജെഡി നേതാവ് തേജസ്വി യാദവിന്റെ പ്രസ്താവന ഇതിന്റെ ഭാഗാമയിട്ടാണ് വിലയിരുത്തുന്നത്.

എല്‍ഡിഎഫ് ഘടകക്ഷിയില്‍ പിളര്‍പ്പ്;നേതാക്കള്‍ പാര്‍ട്ടി വിട്ടു,പിസി തോമസിലൂടെ യുഡിഎഫിലെത്താന്‍ നീക്കംഎല്‍ഡിഎഫ് ഘടകക്ഷിയില്‍ പിളര്‍പ്പ്;നേതാക്കള്‍ പാര്‍ട്ടി വിട്ടു,പിസി തോമസിലൂടെ യുഡിഎഫിലെത്താന്‍ നീക്കം

സ്പ്രിങ്ക്ളർ കരാർ; പ്രമുഖ വ്യക്തികൾക്ക് പോലും അവകാശലംഘനം മനസിലാകുന്നില്ലല്ലോ,ഒളിയമ്പുമായി വിഷ്ണുനാഥ്സ്പ്രിങ്ക്ളർ കരാർ; പ്രമുഖ വ്യക്തികൾക്ക് പോലും അവകാശലംഘനം മനസിലാകുന്നില്ലല്ലോ,ഒളിയമ്പുമായി വിഷ്ണുനാഥ്

'ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കു കെട്ടാന്‍ കൊള്ളാവുന്ന നല്ല വേഷം', പരിഹസിച്ച് ഡോ. ആസാദ്'ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കു കെട്ടാന്‍ കൊള്ളാവുന്ന നല്ല വേഷം', പരിഹസിച്ച് ഡോ. ആസാദ്

English summary
bihar assembly election 2020;First phase campaign ends today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X