കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ വോട്ടെടുപ്പ്; 51 ശതമാനം പോളിംഗ് രേഖപ്പെടുത്തി, രണ്ടാംഘട്ട പ്രചരണം ശക്തമാക്കി മുന്നണികള്‍

Google Oneindia Malayalam News

പാട്ന; ശക്തമായ പ്രചരണങ്ങൾക്കൊടുവിൽ ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിയോടെ ആരംഭിച്ചു. 71 നിയമസഭ സീറ്റുകളിലേക്കായി 1066 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഏകദേശം രണ്ട് കോടിയിലധികം വോട്ടർമാരാണ് പോളിങ്ങ് ബൂത്തിലെത്തുന്നത്. ആര്‍ജെഡി 42 സീറ്റുകളിലും ജെഡിയു 41 സീറ്റുകളിലും ബിജെപി 29 ലും കോണ്‍ഗ്രസ് 21 ലും എല്‍ജെപി ള്‍ 41 സീറ്റുകളിലുമാണ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പിന്റെ തത്സമയ വിവരങ്ങളിലേക്ക്

bihar assembly election 2020

Newest First Oldest First
7:14 PM, 28 Oct

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനേക്കാളും നിയമസഭ തിരഞ്ഞെടുപ്പിനേക്കാളും കൂടുതല്‍ പോളിംഗ് ഇത്തവണ പ്രതീക്ഷിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. 2015 നിയമസഭ തിരഞ്ഞെടുപ്പില്‍ വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ 54.94 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത് 53.54 ശതമാനമായിരുന്നു. കൊവിഡ് കാലത്തും ജനങ്ങളള്‍ വോട്ട് രേഖപ്പെടുത്താന്‍ വരുന്നത് പ്രോത്സാഹം നല്‍കുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു.
6:55 PM, 28 Oct

2015ലെ ബീഹാർ ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ വൈകുന്നേരം 5 മണി വരെ 52.24 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്
6:07 PM, 28 Oct

5 മണിവരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് 51.68 ശതമാനം പോളിംഗാണ് ബീഹാറില്‍ രേഖപ്പെടുത്തിയത്.
5:53 PM, 28 Oct

ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വോട്ട് ചോദിച്ചുവെന്ന് പരാതി. രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ബുധനാഴ്ച രാവിലെ രാഹുല്‍ ഗാന്ധി ചെയ്ത ട്വീറ്റാണ് പരാതിക്ക് കാരണം.
5:31 PM, 28 Oct

ബീഹാര്‍ ഒന്നാം ഘട്ട വോട്ടെടുപ്പ്് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. എന്നാല്‍ നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ പോളിംഗ് സമയം വെട്ടിക്കുറച്ചു.
5:04 PM, 28 Oct

കോൺഗ്രസ് രാഹുൽ ഗാന്ധി ബീഹാറിലെ ദർഭംഗയിൽ നടന്ന വോട്ടെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു
4:35 PM, 28 Oct

തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഏറ്റവും പുതിയ വിവരമനുസരിച്ച് ബീഹാറിൽ 46.29 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
3:46 PM, 28 Oct

പാറ്റ്നയിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
3:10 PM, 28 Oct

ചമ്പാരനില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിസംബോധന ചെയ്യുന്നു.
2:49 PM, 28 Oct

ബിഹാറിൽ നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 55 ബൂത്തുകളിലെ പോളിംഗ് റദ്ദാക്കണമെന്ന ആവശ്യവുമായി ആർജെഡി രംഗത്ത്. ഇവിഎമ്മിലെ തകരാർ മൂലം വോട്ടെടുപ്പ് തടസപ്പെട്ട ബൂത്തുകളിൽ പോളിംഗ് റദ്ദാക്കണമെന്നാണ് ആർജെഡി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിഎം തകരാറിന് പിന്നിൽ കേന്ദ്ര സർക്കാരും ബിജെപിയുമാണെന്നും ആർജെഡി ആരോപിച്ചു.
2:33 PM, 28 Oct

കേന്ദ്രത്തിനെതിരെയും ബീഹാര്‍ സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബീഹാറിന് ശരിയായ അടിസ്ഥാനസൗകര്യങ്ങളില്ല, തൊഴിലില്ലായ്മ രൂക്ഷമാണ്. ഇത് നിങ്ങളുടെ തെറ്റല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെതുമാണ്. ബീഹാറിലെ ജനങ്ങള്‍ തൊഴിലിനായി ദില്ലിയിലേക്ക് കുടിയേറുകയാണ്. എന്തുകൊണ്ടാണ് ബീഹാര്‍ മഹാനഗരത്തില്‍ നിങ്ങള്‍ക്ക് ജോലി ചെയ്യാനാകാത്തത്. കാരണം ബീഹാറില്‍ മഹാനഗരങ്ങള്‍ ഇല്ല-രാഹുല്‍ പറഞ്ഞു.
1:45 PM, 28 Oct

ബീഹാര്‍ വോട്ടെടുപ്പില്‍ ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ 33.10 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒരു മണി വരെയുള്ള കണക്ക് പ്രകാരമാണിത്.
1:33 PM, 28 Oct

പശ്ചിമ ചമ്പാരനിൽ നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുന്നു.
1:16 PM, 28 Oct

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പിതാവിനെ ചുമന്നുകൊണ്ടുപോകുന്ന യുവാവ്
12:48 PM, 28 Oct

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ഭിന്നശേഷിക്കാരനായ വോട്ടര്‍ ജഹാനാബാദ് ജില്ലയിലെ ഒരു പോളിംഗ് ബൂട്ടിന് പുറത്ത് കാത്തിരിക്കുന്നു.
12:04 PM, 28 Oct

ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറും മോദിക്കൊപ്പം റാലിയില്‍ പങ്കെടുത്തു. ബീഹാറിലെ വികസനത്തിന്റെ അടുത്ത വിഷന്‍ ആത്മനിര്‍ഭര്‍ ഭാരതാണെന്ന് മോദി പറഞ്ഞു.
12:02 PM, 28 Oct

കൊവിഡ് ബാധിച്ച ബീഹാറിലെ എല്ലാ പൗരന്മാര്‍ക്കും രോഗമുക്തി കൈവരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതിനായി കേന്ദ്രം 1200 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് പ്രധാനമനവ്ത്രി നരേന്ദ്ര മോദി
12:00 PM, 28 Oct

ദർഭംഗയിലെ രാജ് മൈതാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
11:58 AM, 28 Oct

18.48 ശതമാനം പോളിംഗ്

ബീഹാറില്‍ 11 മണിവരെയുള്ള കണക്ക് പ്രകാരം 18.48 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2.14 കോടി വോട്ടര്‍മാരാണ് ഇന്ന് 71 സീറ്റുകളിലേക്ക് വിധിയെഴുതുന്നത്. ആകെ 1066 സ്ഥാനാര്‍ത്ഥികളാണ് ഈ സീറ്റുകളിലേക്ക് മത്സരിക്കുന്നത്.
11:23 AM, 28 Oct

7.35 ശതമാനം പോളിംഗ്

7.35 ശതമാനം പോളിംഗ്
ബീഹാറിലെ 243 അംഗ നിയമസഭയിലെ 71 നിയോജകമണ്ഡലങ്ങളിലായി നടക്കുന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ രാവിലെ 10 വരെ 7.35 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
11:09 AM, 28 Oct

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പുരോഗമിക്കുന്നു. സസാരാമില്‍ കാത്ത് നില്‍ക്കുന്ന വോട്ടര്‍മാരുടെ ചിത്രങ്ങള്‍
10:34 AM, 28 Oct

ബീഹാര്‍ മന്ത്രിയും ബിജെപി നേതാവുമായ പ്രേം കുമാര്‍ തന്റെ പാര്‍ട്ടിയുടെ ചിഹ്നമുള്ള മാസ്‌ക് ധരിച്ച് വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നു.
10:12 AM, 28 Oct

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്യും. രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുന്ന പശ്ചിമ ചമ്പാരനിലെ വാല്‍മിക്കിനഗറും ദര്‍ഭംഗ ജില്ലയിലെ കുശേശ്വര്‍ അസ്താനിലുമാണ് രാഹുല്‍ ഇന്ന് റാലിയില്‍ പങ്കെടുക്കുക.
9:50 AM, 28 Oct

ഗയയിൽ വോട്ടു രേഖപ്പെടുത്താൻ പോളിംഗ് ബൂത്തിലേക്കുള്ള യാത്രയിൽ സൈക്കിൾ ചവിട്ടി ബീഹാർ മന്ത്രി പ്രേം കുമാർ
9:41 AM, 28 Oct

ജമൂയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ഷൂട്ടറുമായ ശ്രേയസി സിംഗ് നയഗാവിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നു
9:36 AM, 28 Oct

ബീഹാര്‍ തിരഞ്ഞെടുപ്പ് തുടരുന്നു. എട്ട് മണിവരെയുള്ള കണക്ക് പ്രകാരം 5 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
9:26 AM, 28 Oct

എട്ട് മണിവരെയുള്ള കണക്ക് പ്രകാരം ബീഹാറില്‍ 5 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
9:11 AM, 28 Oct

ഔറംഗബാദിലെ പോളിംഗ് ബൂത്ത് നമ്പര്‍ 219 ല്‍ വോട്ടര്‍മാര്‍ വരിവരിയായി കാത്തിരിക്കുന്നു. എല്ലാ വോട്ടര്‍മാരും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വോട്ടെടുപ്പിന് എത്തുന്നത്.
9:03 AM, 28 Oct

ഇവിഎമ്മില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജെഹാനാബാദിലെ 170 നമ്പര്‍ പോളിംഗ് ബൂത്തില്‍ വോട്ടെടുപ്പ് വൈകി.
8:53 AM, 28 Oct

ബീഹാറിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊഴിലവസരം, കര്‍ഷകര്‍, നീതി എന്നിവയ്ക്കായി നിങ്ങളുടെ ഇത്തവണത്തെ വോട്ട് മഹാസംഖ്യത്തിനായി മാറ്റിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
READ MORE

English summary
bihar assembly election 2020 live updates malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X