കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാർ തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്, മോഹൻ ശ്രീവാസ്തവയെ വെട്ടി പകരം അഖൌരി ഓംകാർ

Google Oneindia Malayalam News

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ബുധനാഴ്ചയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. ബിഹാറിലെ 243 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാഗദ്ബന്ധൻ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ് 68 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഈ ആഴ്ച ആദ്യം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥികളുടെ അന്തിമ തീരുമാനമായത്.

വി മുരളീധരനും 'കുരുക്ക് മുറുകുന്നു'... സ്മിത മേനോൻ, പ്രോട്ടോകോൾ ലംഘനം: പിഎംഒ റിപ്പോർട്ട് തേടിവി മുരളീധരനും 'കുരുക്ക് മുറുകുന്നു'... സ്മിത മേനോൻ, പ്രോട്ടോകോൾ ലംഘനം: പിഎംഒ റിപ്പോർട്ട് തേടി

പട്ടിക പുറത്ത്

പട്ടിക പുറത്ത്

ശുഭാനന്ദ് മുകേഷ്- കഹൽഗോൺ, ലല്ലൻ യാദവ്- സുൽത്താൻഗഞ്ച്, ജിതേന്ദ്രസിംഗ്- അമർപൂർ, ഡോ. അജയ് കുമാർ സിംഗ്- ജമൽപൂർ, അമരീഷ് കുമാർ- ലഖിസാരായ്, ഗജാനന്ദ് ഷാഹി- ബാർബിഗ, സത്യേന്ദ്ര ബഹാദൂർ- ബാർഹ്, സിദ്ധാർത്ഥ് സൌരവ്- ബിക്രാം, സഞ്ജയ് കുമാർ തിവാരി- ബുക്സാർ, വിശ്വനാഥ് റാം- രാജ്പൂർ (എസ്സി), പ്രകാശ് കുമാർ സിംഗ്- ചൈൻപൂർ, മുരാരി പ്രസാദ് ഗൌതം- ചെൻസാരി (എസ് സി), സന്തോഷ് കുമാർ മിശ്ര- കർഗഹാർ, രാജേഷ് കുമാർ- കുതുംബ, ആനന്ദ് ശങ്കർ സിംഗ്- ഔറംബാദ്, അഖൌരി ഓംകാർ നാഥ്- ഗയാ ടൌൺ, സുമന്ത് കുമാർ- ടിക്കാരി, ശശി ശേഖർ സിംഗ്- വസീർഗഞ്ച്, നീതുക കുമാരി- ഹിസുവ, സതീഷ് കുമാർ- സിഖന്ദ്ര( എസ്സി), എന്നിവരാണ് 21 മണ്ഡലങ്ങളിൽ നിന്നായി മത്സരിക്കുന്നത്.

എതിർപ്പ് ഫലം കണ്ടു

എതിർപ്പ് ഫലം കണ്ടു


ബിഹാറിലെ കോൺഗ്രസ് നേതാവ് സദാനന്ദ് സിംഗിന്റെ മകനാണ്പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന ശുഭാനന്ദ് മുകേഷ്. കഹൽഗോൺ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ശുഭാനന്ദ് മത്സരിക്കുന്നത്. കോൺഗ്രസ് നേതാവായ മോഹൻ ശ്രീവാസ്തവയ്ക്കെതിരെ പീഡനക്കുറ്റം ചുമത്തിയതോടെയാണ് ഗയാ ടൌണിൽ നിന്ന് അഖൌരി ഓംകാറിനെ നാമനിർദേശം ചെയ്യുന്നത്. ആദ്യം ശ്രീവാസ്തവയെത്തന്നെ മത്സരിപ്പിക്കാനുള്ള ധാരണയിലെത്തിയെങ്കിലും പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ എതിർപ്പുമായി രംഗത്തെത്തിയതോടൊണ് ഇദ്ദേഹത്തെ മാറ്റി മറ്റൊരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്.

 അനുനയ ശ്രമം

അനുനയ ശ്രമം

ഒക്ടോബർ 28ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തിയ്യതി ഒക്ടോബർ ഒമ്പതാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവെക്കേണ്ടി വന്നതോടെ സഖ്യകക്ഷികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിൽ ആർജെഡി ശ്രദ്ധ പുലർത്തിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നിതീഷ് കുമാറുമായി സഖ്യമുണ്ടാക്കിയാൽ സംസ്ഥാനത്ത് തൂക്കുകക്ഷി മന്ത്രിസഭ നിലവിൽ വന്നേക്കുമെന്ന ഭയമാണ് ആർജെഡിയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചിട്ടുള്ളത്.

 മൂന്ന് ഘട്ടങ്ങളിൽ

മൂന്ന് ഘട്ടങ്ങളിൽ

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഒക്ടോബർ 28നും രണ്ടാമത്തെ ഘട്ടം നവംബർ മൂന്നിനും മൂന്നാമത്തെ ഘട്ടം നവംബർ ഏഴിനുമാണ് നടക്കുക. നവംബർ 10നാണ് വോട്ടെണ്ണൽ. ശ്രദ്ധേയകരമായ മറ്റൊരു കാര്യം എന്തെന്നാൽ കൊറോണ വൈറസ് വ്യാപനത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുണ്ട്.

 ബിജെപി പട്ടിക

ബിജെപി പട്ടിക

ഒക്ടോബർ ആറിനാണ് ബിജെപി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നത്. 243 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള 27 പേരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടിട്ടുള്ളത്. ഷൂട്ടിംഗിൽ സ്വർണ്ണമെഡൽ ജേതാവായ ശ്രേയസി സിംഗാണ് ബിജെപി ടിക്കറ്റിൽ ജമൂയിൽ നിന്ന് മത്സരിക്കുന്നത്. അടുത്ത കാലത്താണ് ശ്രേയസി ബിജെപിയിൽ ചേർന്നത്. ശ്രേയസി ഉങപ്പെടെ അഞ്ച് വനിതകളാണ് പട്ടികയിലുള്ളത്.

 ജെഡിയുവിന് 122 സീറ്റ്

ജെഡിയുവിന് 122 സീറ്റ്


ബിഹാറിൽ 243സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ഫോർമുല സംബന്ധിച്ച് നിരവധി തർക്കങ്ങൾക്ക് ശേഷമാണ് ഭരണകക്ഷിയായ ജനതാദൾ യുണൈറ്റഡും ബിജെപിയും തമ്മിൽ ധാരണയിലെത്തുന്നത്. ജെഡിയു 122 സീറ്റുകളും ബിജെപി 121 സീറ്റുകളിലുമാണ് മത്സരിക്കുക. എൽജെപി ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരു പാർട്ടികളും സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയത്. 143 സീറ്റുകളിൽ മത്സരിക്കുമെന്നാണ് എൽജെപി പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
Hathra's victim's family plans to leave the village | Oneindia Malayalam
 സീറ്റ് വിഭജനം

സീറ്റ് വിഭജനം

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാഗദ്ബദ്ധനിൽ ആർജെഡി 144 സീറ്റുകളിലും കോൺഗ്രസ് 70 സീറ്റുകളിലും സിപിഐഎംഎൽ 19 സീറ്റിലും സിപിഐ ആറ് സീറ്റുകളിലും സിപിഎം നാല് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഇത്തരത്തിലാണ് മഹാസഖ്യം സീറ്റുവിഭജനം പൂർത്തിയാക്കിയത്. അതേ സമയം ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാമി മോർച്ചയുടെ ജെഡിയു ക്വോട്ടയിൽ ഏഴ് സീറ്റുകൾ നൽകാൻ ധാരണയായിട്ടുണ്ട്. വികാസ്ഷീൽ ഇൻസാൻ പാർട്ടിയ്ക്ക് ബിജെപിയാണ് അവരുടെ ക്വോട്ടയിൽ സീറ്റുകൾ അനുവദിക്കുക.

English summary
Bihar assembly election 2020: Mohan Sreevasthava replaces with Akhouri Omkar, congress releases list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X