കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതനീക്കം വച്ചുപൊറുപ്പിക്കില്ല; ബീഹാറില്‍ കടുംവെട്ടുമായി ബിജെപി, 9 നേതാക്കള്‍ പാര്‍ട്ടിക്ക് പുറത്ത്

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ 9 മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപിയുടെ മിന്നല്‍ നീക്കം. പാര്‍ട്ടിയില്‍ വിമതനീക്കം ശക്തിപ്പെടുത്തിയതിനും എന്‍ഡിഎ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നോമിനേഷന്‍ നല്‍കിയതിനും മുതിര്‍ന്ന നേതാക്കള്‍ അടക്കം 9 പേരെ ആറ് വര്‍ഷത്തേക്കാണ് ബിജെപി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഒക്്‌ടോബര്‍ 28ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജെഡുയുവും മറ്റ് രണ്ട് പാര്‍ട്ടികള്‍ക്കൊപ്പമാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

bjp

കേരളത്തിൽ ബിജെപി ഒന്നിന് പകരം 4 ജീവനെടുക്കുന്നു; തൃണമൂലിനെയും ഇങ്ങനെ നേരിടുമെന്ന് ബംഗാൾ ഉപാധ്യക്ഷൻകേരളത്തിൽ ബിജെപി ഒന്നിന് പകരം 4 ജീവനെടുക്കുന്നു; തൃണമൂലിനെയും ഇങ്ങനെ നേരിടുമെന്ന് ബംഗാൾ ഉപാധ്യക്ഷൻ

അതേസമയം, പാര്‍ട്ടിവിട്ട് പോയ 9 നേതാക്കളെയാണ് ബിജെപി ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. രാജേന്ദ്ര സിംഗ്, രാമേശ്വര്‍ ചൗരസ്യ, ഉഷ വിദ്യാര്‍ത്ഥി, രവീന്ദ്ര യാദവ്, ശ്വേത സിംഗ്, ഇന്ദു കശ്യപ്, അനില്‍ കുമാര്‍, മൃണാള്‍ ശേഖര്‍, അജയ് പ്രതാപ് എന്നിവരെയാണ് പാര്‍ട്ട് ഇപ്പോള്‍ ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ബിജെപി ബീഹാര്‍ ഘടകം ഇതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

നിങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. ഇത് എന്‍ഡിഎയെയും പാര്‍ട്ടിയെയും ദോഷകരമായി ബാധിക്കുന്നു. ഇത് പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് നിങ്ങളെ ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് ബീഹാര്‍ ബിജെപി അധ്യക്ഷന്‍ സജ്ഞയ് ജയ്‌സ്വാള്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

ഖുശ്ബുവിനെ ബിജെപിയിൽ എത്തിച്ചത് സുരേഷ് ഗോപിയെന്ന് റിപ്പോർട്ടുകൾ, കുലുക്കമില്ലാതെ കോൺഗ്രസ്ഖുശ്ബുവിനെ ബിജെപിയിൽ എത്തിച്ചത് സുരേഷ് ഗോപിയെന്ന് റിപ്പോർട്ടുകൾ, കുലുക്കമില്ലാതെ കോൺഗ്രസ്

അതേസമയം, ബിജെപി തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ എന്‍ഡിഎയ്‌ക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രാജേന്ദ്ര സിംഗ്, രാമേശ്വര്‍ ചൗരസ്യ, ഉഷ വിദ്യാര്‍ത്ഥി എന്നിവര്‍ എല്‍ജെപി ടിക്കറ്റിലാണ് മത്സരിക്കുന്നത്. മുതിര്‍ നേതാക്കളായ ഇവരുടെ കൊഴിഞ്ഞു പോക്ക് ബീഹാര്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.

ബിഹാറിലെ 243 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 110 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ജെഡിയു 115 സീറ്റുകളിലും മത്സരിക്കും. അവശേഷിക്കുന്ന ഏഴ് സീറ്റുകള്‍ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്കായി മാറ്റിവെച്ചിട്ടുള്ളതാണ്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് ദിവസങ്ങളിലായാണ് നടക്കുന്നത്. നവംബര്‍ പത്തിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.

 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തേക്ക് എത്തുന്നത് 30 താരപ്രചാരകർ, മോദിയും യോഗിയും പട്ടികയിൽ!! ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തേക്ക് എത്തുന്നത് 30 താരപ്രചാരകർ, മോദിയും യോഗിയും പട്ടികയിൽ!!

English summary
Bihar Assembly Election 2020: Nomination against NDA candidates, BJP suspended 9 leaders for 6 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X