• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചിരാഗിന്റെ പിന്നിലുള്ളത് നിതീഷിന്റെ ശത്രു, പല തന്ത്രങ്ങള്‍, ബിജെപി സഖ്യം വിട്ടതിന്റെ കാരണം ഇവ!!

പട്‌ന: ബീഹാറില്‍ ബിജെപി സഖ്യത്തിന് വന്‍ വെല്ലുവിളിയാണ് എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കുന്നത്. പല മണ്ഡലങ്ങളിലും എല്‍ജെപിയുടെ സഹായം ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇത് ചിരാഗ് പാസ്വാന്‍ എന്‍ഡിഎ വിട്ടത് അടക്കമുള്ള കാര്യങ്ങള്‍ പെട്ടെന്ന് സംഭവിച്ചതല്ല. അതിന് പിന്നില്‍ നിതീഷിന്റെയും ബിജെപിയുടെയും ഇപ്പോഴത്തെ ശത്രുവിന്റെ സ്വാധീനം നല്ല രീതിയിലുണ്ട്. പ്രശാന്ത് കിഷോറാണ് ആ താരം. നിതീഷിനെ താഴെയിറക്കുമെന്ന പ്രതിജ്ഞയിലാണ് കിഷോര്‍. എന്നാല്‍ സൈലന്റായിട്ടാണ് അദ്ദേഹം രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നത്.

ബീഹാറില്‍ ചാഞ്ചാട്ടം

ബീഹാറില്‍ ചാഞ്ചാട്ടം

ബീഹാറില്‍ നിതീഷിന് ശത്രുക്കള്‍ മൂന്ന് തരമാണ്. എല്‍ജെപിയും പ്രതിപക്ഷവും കൂടാതെയുള്ളത് പ്രശാന്ത് കിഷോറാണ്. പക്ഷേ കിഷോര്‍ ഒരു കാലത്ത് നിതീഷിന്റെ അടുപ്പക്കാരനായിരുന്നു. എന്നാല്‍ ബിജെപി ബന്ധത്തിന്റെ പേരിലും പൗരത്വ നിയമത്തെ ജെഡിയു പിന്തുണച്ചതിന്റെ പേരിലും അദ്ദേഹം നിതീഷുമായി ഇടഞ്ഞു. ഇവര്‍ ഒന്നാകുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഗ്രാമീണ മേഖലയില്‍ അടക്കം നിതീഷിന്റെ ദൗര്‍ഭല്യങ്ങള്‍ നന്നായി അറിയുന്ന നേതാവാണ് കിഷോര്‍. അതുകൊണ്ട് നിതീഷ് ഏറ്റവും പേടിക്കുന്നതും കിഷോറിനെയാണ്.

എന്തുകൊണ്ട് ഭയപ്പെടണം

എന്തുകൊണ്ട് ഭയപ്പെടണം

പ്രധാന കാരണം 2015ലെ ഫോര്‍മുലയാണ്. ലാലു പ്രസാദ് യാദവിനെയും നിതീഷിനെയും ഒരു സഖ്യത്തില്‍ കൊണ്ടുവന്നത് പ്രശാന്ത് കിഷോറിന്റെ മിടുക്കായിരുന്നു. അന്ന് ബിജെപി തരിപ്പണമാവുകയും ചെയ്തു. എന്നാല്‍ നിതീഷിനെ കൂട്ടുപിടിച്ച് കിഷോറിനെ ബിജെപി ഒതുക്കി കളഞ്ഞു. എന്നാല്‍ ബീഹാറില്‍ നിന്ന് വിട്ടുകളിക്കാനായിരുന്നു കിഷോറിന്റെ തീരുമാനം. ആന്ധ്രപ്രദേശിലെ വിജയത്തിന് ശേഷം ബംഗാളില്‍ മമതയെ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കിഷോര്‍. മമതയുടെ ബംഗാളില്‍ വളരെ മുന്നിലാണ്. അദ്ദേഹം ഇപ്പോള്‍ ബീഹാറില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അതുകൊണ്ട് നിതീഷ് ഭയപ്പെടണം.

യുവാക്കളുടെ ഫോര്‍മുല

യുവാക്കളുടെ ഫോര്‍മുല

യുവാക്കളെ കേന്ദ്രീകരിച്ച് പുതിയൊരു നേതൃനിരയെ തന്നെ വളര്‍ത്തിയെടുക്കുകയാണ് കിഷോര്‍. ഈ തിരഞ്ഞെടുപ്പോടെ ബീഹാറില്‍ സീനിയര്‍ നേതാക്കളുടെ ഭരണം അവസാനിക്കും. നിതീഷും ലാലുവും ഏകദേശം മുന്‍നിരയില്‍ നിന്ന് പുറത്തേക്കുള്ള പോക്കിലാണ്. ഇനി തേജസ്വി യാദവ്, ചിരാഗ് പാസ്വാന്‍, എന്നിവരുടെ കാലമാണ്. ബീഹാറിലെ 95 ശതമാനം യുവാക്കളും നിതീഷിന് എതിരാണ്. തൊഴിലില്ലായ്മയാണ് ആദ്യത്തെ പ്രശ്‌നം. തൊഴിലില്ലാത്തവര്‍ കാര്‍ഷിക വൃത്തിയിലേക്ക് മാറി. ഇവരെയാണ് കേന്ദ്രം പുതിയ നിയമത്തിലൂടെ ദ്രോഹിച്ചത്. ഇതിന് എല്ലാ പിന്തുണയും നിതീഷ് നല്‍കുന്നുണ്ട്.

ചിരാഗിന് പിന്നില്‍ കിഷോര്‍

ചിരാഗിന് പിന്നില്‍ കിഷോര്‍

ബാത്ത് ബീഹാര്‍ കി എന്ന ഗ്രാസ് റൂട്ട് പദ്ധതി കിഷോര്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ സജീവമായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. അതും സൈലന്റായിരുന്നു എല്ലാം. കിഷോര്‍ ചെറുപാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ചിരാഗ് പാസ്വാന്‍ എന്‍ഡിഎ വിട്ടത് കിഷോറിന്റെ നിര്‍ദേശപ്രകാരമാണെന്ന് ജെഡിയു പറയുന്നു. ആര്‍എല്‍എസ്പിയെ അടക്കം ബന്ധിപ്പിച്ച് എല്‍ജെപിയെ മുഖ്യകക്ഷിയായി മാറ്റി നിതീഷിനെ നേരിടുകയാണ് ലക്ഷ്യം.

കോണ്‍ഗ്രസിന് നേട്ടം

കോണ്‍ഗ്രസിന് നേട്ടം

ജെഡിയുവിന്റെ കോട്ടകളില്‍ സജീവമായി എല്‍ജെപിയുടെ പ്രവര്‍ത്തകരുണ്ട്. ഇവര്‍ തമ്മിലുള്ള പോരാട്ടത്തില്‍ പല വിഭാഗങ്ങളുടെയും വോട്ടുകള്‍ ഭിന്നിച്ച് പോകും. ദളിത്-മുസ്ലീം വോട്ടുകള്‍ ഭിന്നിച്ചാല്‍ നേട്ടം നേട്ടം ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമാണ്. കഴിഞ്ഞ തവണ ജെഡിയു നേടിയ പല കോട്ടകളും ഇത്തവണ കൈവിട്ട് പോകുമെന്നാണ് സൂചന. നേരത്തെ ബിജെപിയാണ് ചിരാഗിന് പിന്നിലെന്ന് കരുതിയ നിതീഷിന് തെറ്റിയിരിക്കുകയാണ്. ചെറുപാര്‍ട്ടികളുടെ മഴവില്‍ സഖ്യം വന്നാല്‍ വിജയമാര്‍ജിനെ അടക്കം ബാധിക്കുമെന്നാണ് നിതീഷിന്റെ ആശങ്ക.

കിഷോറിന്റെ ലക്ഷ്യം

കിഷോറിന്റെ ലക്ഷ്യം

ബദല്‍ സഖ്യമായി മാറുക എന്നതാണ് കിഷോറിന്റെ രാഷ്ട്രീയ തന്ത്രം. കോണ്‍ഗ്രസുമായി വലിയ എതിര്‍പ്പും കിഷോറിനില്ല. എന്നാല്‍ പഞ്ചാബിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് വരില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിലെ അഴിമതി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്രയൊക്കെയാണെങ്കിലും രാഹുല്‍ ഗാന്ധിയുമായി വളരെ നല്ല അടുപ്പം അദ്ദേഹത്തിനുണ്ട്. ബീഹാറില്‍ സൈലന്റായി കിഷോര്‍ കോണ്‍ഗ്രസ് സഖ്യത്തെ സഹായിച്ചാല്‍ അതും ബിജെപിക്ക് വലിയ വെല്ലുവിളിയാകും.

അവസാന ലക്ഷ്യം

അവസാന ലക്ഷ്യം

എല്‍ജെപി രാംവിലാസ് പാസ്വാന്റെ വിയോഗത്തോടെ പൂര്‍ണമായും ചിരാഗിന്റെ കൈയ്യിലാണ്. ഇവരെ മഹാസഖ്യത്തിലേക്ക് കൊണ്ടുവരാനാണ് കിഷോര്‍ ശ്രമിക്കുന്നത്. ബീഹാറില്‍ ബിജെപി ഇതര പാര്‍ട്ടികള്‍ ചേരുന്നതോടെ വന്‍ശക്തിയായി മാറുമെന്ന് മുമ്പ് തെളിയിക്കപ്പെട്ടതാണ്. കഴിഞ്ഞ അമിത് ഷാ അടക്കം എല്‍ജെപി വളരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതോടെ ചിരാഗിന് എന്‍ഡിഎ പാളയത്തില്‍ തുടരാന്‍ താല്‍പര്യമില്ല. ബീഹാറില്‍ വലിയൊരു ഭാവി മഹാസഖ്യത്തിനാണ് ഉള്ളത്. ജെഡിയുവില്‍ നിതീഷ് കഴിഞ്ഞാല്‍ യുവനേതാക്കളില്ലാത്തത് ചിരാഗ് അവസരമായി കാണുന്നുണ്ട്.

cmsvideo
  Bihar assembly election pre survey prediction | Oneindia Malayalam

  English summary
  bihar assembly election 2020: prashant kishor have tactical alliance with ljp
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X