കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ മഹാസഖ്യത്തിന് 138 വരെ സീറ്റുകള്‍; എന്‍ഡിഎയ്ക്ക് തിരിച്ചടിയെന്ന് റിപ്പബ്ലിക് ടിവി സര്‍വെ

Google Oneindia Malayalam News

പാട്ന: ബിഹാര്‍ നിമയസഭാ തിരഞ്ഞെടുപ്പിന്‍റെ അവസാ ഘട്ട പോളിങും പുര്‍ത്തിയായതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങി. മുഖ്യമന്ത്രി സ്​ഥാനത്ത് ഹാടിക് തികയ്ക്കുകയെന്ന മോഹവുമായി രംഗത്തുള്ള ജെഡിയു നേതാവ് നിതീഷ് കുമാറിന് ഇത്തവണ ബിഹാറില്‍
അടിതെറ്റുമെന്ന സൂചനകളാണ് പുറത്തു വരുന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം നല്‍കുന്നത്.

Recommended Video

cmsvideo
ABP predicts RJD-Congress win at Bihar

വാശിയേറിയ മത്സരം നടക്കുന്ന സംസ്ഥാനത്ത് ആര് അധികാരത്തില്‍ വന്നാലും വളരെ ചെറിയ ഭൂരിപക്ഷ മാത്രമേ ലഭിക്കുകയുള്ളുവെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. സീ വോട്ടര്‍, എബിപി, റിപ്പബ്ലിക്ക് എന്നിങ്ങനെ പുറത്തു വന്ന മൂന്ന് സര്‍വേകളിലും മഹസാഖ്യത്തിനാണ് മുന്‍തൂക്കം ഉള്ളത്. 138 വരെ സീറ്റുകള്‍ മഹാസഖ്യത്തിന് ലഭിക്കുമെന്നാണ് റിപ്പബ്ലിക് ടിവി സര്‍വേ വ്യക്തമാക്കുന്നത്.

മഹാസഖ്യം

മഹാസഖ്യം

നിലവില്‍ 100 സീറ്റുള്ള മഹാസഖ്യത്തിന് ഇത്തവണ മികച്ച മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് റിപ്പബ്ലിക് ടിവി സര്‍വെ അഭിപ്രായപ്പെടുന്നത്. 118 മുതല്‍ 138 വരെ സീറ്റുകള്‍ സഖ്യത്തിന് ലഭിക്കാമെന്നാണ് പ്രവചനം. 243 സീറ്റുകള്‍ ഉള്ള ബിഹാര്‍ നിയമസഭയില്‍ 124 സീറ്റുകള്‍ ലഭിക്കുന്നവര്‍ക്ക സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. മഹാസഖ്യത്തില്‍ ആര്‍ജെഡി 144 സീറ്റില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 70 സീറ്റിലും ഇടത് പാര്‍ട്ടികള്‍ 29 സീറ്റിലുമാണ് മത്സരിക്കുന്നത്.

എന്‍ഡിഎയ്ക്ക്

എന്‍ഡിഎയ്ക്ക്

നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎയ്ക്ക് 91 മുതല്‍ 117 വരെ സീറ്റുകളാണ് റിപ്പബ്ലിക് ടിവി സര്‍വെ പ്രവചിക്കുന്നത്. കേവല ഭുരിപക്ഷത്തിലെത്താനുള്ള സഖ്യ നേടാന്‍ ജെഡിയു-ബിജെപി സഖ്യത്തിന് സാധിക്കില്ലെന്ന് സര്‍വ്വെ അഭിപ്രായപ്പെടുന്നു. അതേസമയം സര്‍വെ പ്രകാരം എന്‍ഡിഎയില്‍ നിന്നും വിട്ട് തനിച്ച് മത്സരിക്കുന്ന എല്‍ജെപിക്ക് 5 മുതല്‍ എട്ട് വരെ സീറ്റുകള്‍ ലഭിക്കും.

ആര്‍ജെഡി

ആര്‍ജെഡി

മഹാസഖ്യത്തെ നയിക്കുന്ന ആര്‍ജെഡി തന്നെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയാവുമെന്നും സര്‍വെ അവകാശപ്പെടുന്നു. 79 മുതല്‍ 91 വരെ സീറ്റുകളില്‍ അവര്‍ വിജയിച്ചേക്കും. 70 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് 24 മുതല്‍ 30 സീറ്റിലും ഇടതു പാര്‍ട്ടികള്‍ 15 മുതല്‍ 17 സീറ്റില്‍ വരേയും വിജയിക്കാന്‍ സാധ്യതയുണ്ട്. ഇടത് പാര്‍ട്ടികളില്‍ സിപിഐ എംഎല്‍ 12 മുതല്‍ 14 സീറ്റുകള്‍ സിപിഎം 2, സിപിഐ 1 എന്നിങ്ങനെയാണ് സാധ്യത.

ബിജെപി ഏറ്റവും വലിയ

ബിജെപി ഏറ്റവും വലിയ

എന്‍ഡിഎയില്‍ ഏറ്റവും ശ്രദ്ധേയം ജെഡിയുവിനെ മറികടന്ന് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നുള്ളതാണ്. 60 മുതല്‍ 75 വരെ സീറ്റുകളാണ് അവര്‍ക്ക് പ്രവചിക്കുന്നത്. അതേസമയം നിലവില്‍ 67 സീറ്റുകള്‍ ഉള്ള ജെഡിയുവിനാകട്ടെ സര്‍വെ പ്രകാരം 31 മുതല്‍ 42 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കു. മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് സീറ്റൊന്നും ലഭിച്ചേക്കില്ല.

എല്‍ജെപി

എല്‍ജെപി

ജെഡിയും വോട്ടുകള്‍ എല്‍ജെപിയാവും ചോര്‍ത്തുകയെന്ന സൂചന ശക്തമാക്കുന്നതാണ് സര്‍വേ ഫലം. 5 മുതല്‍ 8 വരെ സീറ്റുകളാണ് അവര്‍ക്ക് പ്രവചിക്കുന്നത്. ജെഡിയു മത്സരിക്കുന്ന മുഴുവന്‍ സീറ്റിലും എല്‍ജെപി സ്ഥാനാര്‍ത്ഥികലെ നിര്‍ത്തിയിട്ടുണ്ട്. ഒവൈസിയുടെ എഐഎംഐഎം ഒരു സീറ്റും മറ്റുള്ളവര്‍ മൂന്ന് മുതല്‍ ആറ് വരെ സീറ്റുകളും നേടുമെന്നും സര്‍വെ അവകാശപ്പെടുന്നു

English summary
Bihar Assembly Election 2020: republic tv Exit poll results out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X