കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ രണ്ടും കല്‍പ്പിച്ച് തേജസ്വി, 9 ജനപ്രിയ പദ്ധതികള്‍, യൂത്ത് മോഡലുമായി ആര്‍ജെഡി!!

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ ആര്‍ജെഡി രണ്ടും കല്‍പ്പിച്ചാണ്. നിതീഷ് കുമാറിനെ പൊളിക്കാന്‍ അദ്ദേഹത്തിന്റെ തന്നെ പദ്ധതികളുടെ പുതിയ സ്റ്റൈല്‍ പരീക്ഷിച്ചിരിക്കുകയാണ് തേജസ്വി യാദവ്. ആര്‍ജെഡി പ്രകടന പത്രികയും ഇതിന് പിന്നാലെ പുറത്തിറക്കി. എവിടെയൊക്കെയാണ് നിതീഷിന്റെ വീക്ക്‌നെസ്സ്, അവിടൊക്കെ തേജസ്വി സ്‌കോര്‍ ചെയ്തിരിക്കുകയാണ്. താന്‍ ഒരുപാട് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നില്ല. കാരണം വാഗ്ദാനമല്ല ഉദ്ദേശിക്കുന്നത്, അത് നടപ്പാക്കുന്നതാണെന്നും തേജസ്വി പറയുന്നു. യുവാക്കളെ കേന്ദ്രീകരിച്ചുള്ള വന്‍ പ്രഖ്യാപനങ്ങളാണ് പ്രകടനപത്രികയിലെ ഹൈലൈറ്റ്.

തൊഴില്‍ പ്രധാനം

തൊഴില്‍ പ്രധാനം

ബീഹാറിലെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണ്. അതാണ് തേജസ്വി വാഗ്ദാനം ചെയ്യുന്നതും. പത്ത് ലക്ഷം തൊഴിലവസരങ്ങളാണ് ആര്‍ജെഡി വാഗ്ദാനം ചെയ്തത്. സംസ്ഥാനത്തെ 85 ശതമാനം സര്‍ക്കാര്‍ ജോലിയും ബീഹാറിലെ യുവാക്കള്‍ക്കായി സംവരണം ചെയ്തുള്ള നടപടി കൊണ്ടുവരുമെന്ന് ആര്‍ജെഡി വ്യക്തമാക്കി. കരാര്‍ ജോലിക്കാരെ സ്ഥിരപ്പെടുത്തി തുല്യ വേതനം നല്‍കും. സര്‍ക്കാര്‍ വകുപ്പുകളിലെ സ്വകാര്യവത്കരണം അവസാനിപ്പിക്കും. പുതിയ വ്യാവസായിക നയം കൊണ്ടുവന്ന് നികുതി ഒരു ചെറിയ കാലയളവിലേക്ക് എഴുതി തള്ളും. അധ്യാപകരുടെ കരാര്‍ ജോലി സ്ഥിരപ്പെടുത്തും. ലൈബ്രേറിയന്‍മാര്‍, ഉറുദു അധ്യാപകര്‍ എന്നിവരെ കൂടുതല്‍ നിയമിക്കും.

യുവാക്കളും കൃഷിയും

യുവാക്കളും കൃഷിയും

യുവാക്കളും കാര്‍ഷിക മേഖലയും വളരെ കൃത്യമായി പ്രകടനപത്രികയില്‍ പ്ലേസ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ തൊഴില്‍, പരീക്ഷ എന്നിവയ്ക്കുള്ള ആപ്ലിക്കേഷന്‍ തുക എഴുതി തള്ളും. യൂത്ത് കമ്മീഷനെ നിയമിക്കും. 35 വയസ്സ് വരെയുള്ള യുവാക്കള്‍ക്ക് 1500 രൂപ വരെ തൊഴിലില്ലായ്മ വേതനം അനുവദിക്കും. അഞ്ച് ലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പകളും എഴുതി തള്ളും. ഇതെല്ലാം യുവാക്കളെ ലക്ഷ്യമിട്ടുള്ളതാണ്. കര്‍ഷകര്‍ക്ക് ബോണസും, താങ്ങുവിലയ്ക്ക് മുകളില്‍ വിലയും നല്‍കും. എല്ലാ കാര്‍ഷിക വായ്പയും എഴുതി തള്ളും. 2020ന് മുമ്പ് എടുത്ത കിസാന്‍ ക്രെഡിറ്റ് വായ്പകളും എഴുതി തള്ളും. കിസാന്‍ ആയോഗിനെ കര്‍ഷകര്‍ക്കായി നിയമിക്കും.

വാണിജ്യ മേഖല

വാണിജ്യ മേഖല

വ്യാവസായിക നയം തന്നെ പൊളിച്ചെഴുതും. വാണിജ്യ കമ്മീഷന്‍ രൂപീകരിക്കും. വ്യവസായികള്‍ക്കും ബിസിനസ്സുകാര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ വ്യാപാരി സുരക്ഷ ദസ്ത. പ്രത്യേക സാമ്പത്തിക സോണ്‍ ഭക്ഷ്യ നിര്‍മാണ മേഖലയ്ക്കും ഉണ്ടാവും, ഫുഡ് പാര്‍ക്ക്, ഐടി പാര്‍ക്ക് എന്നിവയ്ക്കും ഇത് ലഭിക്കും. വൈദ്യുതി നിരക്കുകള്‍ കുറയും. കാര്‍ഷിക മേഖലയ്ക്കും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പലിശ രഹിത വായ്പ നല്‍കും. കള്ള് നിര്‍മാണ മേഖലയെ വാണിജ്യവത്കരിക്കും.

സ്ത്രീകളെ കൈയ്യിലെടുക്കും

സ്ത്രീകളെ കൈയ്യിലെടുക്കും

നിതീഷ് കുമാറിന്റെ സുരക്ഷിത വോട്ടുബാങ്കായ സ്ത്രീകളെയും കൈയ്യിലെടുക്കുന്ന പദ്ധതികള്‍ ആര്‍ജെഡിക്കുണ്ട്. അധ്യാപകരുടെ റിക്രൂട്ട്‌മെന്റ് അതിവേഗത്തിലാക്കും. സംസ്ഥാന 22 ശതമാനം വിദ്യാഭ്യാസ മേഖലയിലെ ബജറ്റിലേക്ക് നീക്കി വെക്കും. സ്‌കൂളുകള്‍ ആധുനികവത്കരിക്കും. ഇ-ലേണിംഗ് പ്രോത്സാഹിപ്പിക്കും. ഇംഗ്ലീഷും കമ്പ്യൂട്ടര്‍ എഡുക്കേഷനും നിര്‍ബന്ധമാക്കും. ഒബിസി, ദളിത് വിദ്യാര്‍ത്ഥികളില്‍ 80 ശതമാനം മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് ലാപ്പ്‌ടോപ്പ് എന്നിവയും നല്‍കും. സാനിറ്ററി നാപ്കിന്‍ എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും സൗജന്യമായി നല്‍കും. പ്രസവ ധനസഹായം 1400 രൂപയില്‍ നിന്ന് നാലായിരമാക്കും. അങ്കണവാടി, ആശാവര്‍ക്കര്‍മാരുടെ ശമ്പളവും വര്‍ധിപ്പിക്കും. ഇരട്ടിയാക്കുമെന്നാണ് വാഗ്ദാനം.

ബീഹാറിനെ മാറ്റും

ബീഹാറിനെ മാറ്റും

ബീഹാറിനെ അടിമുടി മാറ്റാനുള്ള പാക്കേജുകളാണ് തേജസ്വി പ്രഖ്യാപിച്ചത്. ഓരോ പഞ്ചായത്തിലും സൗജന്യ കമ്പ്യൂട്ടര്‍ സെന്റര്‍ സ്ഥാപിക്കും. എല്ലാ ഗ്രാമത്തിലും സിസിടിവി സ്ഥാപിക്കും. ഇത് രണ്ടും സ്മാര്‍ട്ട് വില്ലേജുകള്‍ ഒരുക്കാന്‍ വേണ്ടിയാണ്. എല്ലാ ജില്ലകളിലും ഡയാലിസിസ് സെന്റര്‍ സിവില്‍ ആശുപത്രികളില്‍ കൊണ്ടുവരും. ആംബുലന്‍സ് സര്‍വീസുകള്‍ എല്ലാ പഞ്ചായത്തിലും കൊണ്ടുവരും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കല്‍ സര്‍വീസുകളും വര്‍ധിപ്പിക്കും. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകളും കൊണ്ടുവരും.വാര്‍ധക്യ പെന്‍ഷന്‍ തന്നെ പുതിയ രീതിയിലേക്ക് മാറ്റും.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

English summary
bihar assembly election 2020: rjd released manifesto tejaswi yadav imprint on it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X