കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 53.51 ശതമാനം പോളിംഗ് രേഖപ്പെടുത്തി

Google Oneindia Malayalam News

പാറ്റ്‌ന: എന്‍ഡിഎയ്ക്കും മഹാസഖ്യത്തിനും ഒരുപോലെ നിര്‍ണായകമാണ് ബീഹാറിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്. 2.85 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവും നിതീഷ് സര്‍ക്കാരിലെ നാല് മന്ത്രിമാരും അടക്കം 1500 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നത്. ബീഹാര്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് കൂടാതെ രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി 54 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് കൂടി നടക്കുകയാണ്.

Newest First Oldest First
7:23 PM, 3 Nov

ബീഹാര്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 53.51 ശതമാനം പോളിംഗ് രേഖപ്പെടുത്തി, മൂന്നാം ഘട്ട പ്രചരണം ആരംഭിച്ച് മുന്നണികള്‍
6:51 PM, 3 Nov

ഉപതിരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം ( 5 മണിവരെയുള്ള കണക്ക്)

മധ്യപ്രദേശ് (28 സീറ്റ്) - 57.09 ശതമാനം നാഗാലാന്‍ഡ്- 82.33 ശതമാനം ഉത്തര്‍പ്രദേശ് - 41.05 ശതമാനം കര്‍ണാടക- 41.05 ശതമാനം ഒഡിഷ - 55.04 ശതമാനം തെലങ്കാന 71.10 ശതമാനം ജാര്‍ഖണ്ഡ്- 57.55 ശതമാനം ഹരിയാന - 46.23 ശതമാനം ഗുജറാത്തി- 51.29 ശതമാനം ചത്തീസ്ഗണ്ഡ്- 59.05 ശതമാനം
6:31 PM, 3 Nov

ബീഹാറിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ വൈകിട്ട് 5 വരെ 51 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുസാഫര്‍പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടെടുപ്പ് രേഖപ്പെടുത്തിയത്. 54.8 ശതമാനം. പാറ്റ്‌ന ജില്ലയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തകിയത്. 39.65 ശതമാനം.
6:18 PM, 3 Nov

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ വൈകുന്നേരം 5:30 വരെ 66.09 ശതമാനം പോളിംഗ് രേഖപ്പെടുത്തി
4:40 PM, 3 Nov

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ഉള്ളിയേറ്. മധുബനിയിലെ റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. സുരക്ഷാ ഉദ്യോസ്ഥർ നിതീഷിന് വലയം തീർത്തു
3:55 PM, 3 Nov

രണ്ടാം ഘട്ടത്തിൽ ബിഹാർ തെരഞ്ഞെടുപ്പിൽ 44.51 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മൂന്ന് മണിവരെയുള്ള കണക്ക് പ്രകാരമാണിത്.
3:24 PM, 3 Nov

ബരുരാജ് നിയമസഭ മണ്ഡലത്തിലെ ചുലായി ബിഷുൻപുർ ഗ്രാമത്തിലെ ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.പ്രദേശത്തിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാനും വികസനമെത്തിക്കാനും ജനപ്രതിനിധികൾ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് നടപടി
2:55 PM, 3 Nov

ബീഹാറിലെ കോര്‍ഹയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പൊതുറാലിയെ അഭിസംബോധന ചെയ്യുന്നു. എല്ലാ വര്‍ഷവും ബീഹാര്‍ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുന്നു, നിതീഷ് കുമാര്‍ ഇത് പരിഹരിക്കുന്നതിന് എന്താണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
2:15 PM, 3 Nov

മധ്യപ്രദേശിലെ 28 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ഉച്ചയ്ക്ക് 1 മണിവരെ 42.71 ശതമാനം പോളിംഗ് രേഖപ്പെടുത്തി
1:46 PM, 3 Nov

രണ്ടാം ഘട്ട ബിഹാർ തെരഞ്ഞെടുപ്പിൽ ഉച്ചയ്ക്ക് ഒരു മണി വരെ 32.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി
1:22 PM, 3 Nov

കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പില്‍ രാജ രാജേശ്വരി നഗറില്‍ 26.58 ശതമാനവും, സിറ മണ്ഡലത്തില്‍ 44.13 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കുകളാണിത്.
12:54 PM, 3 Nov

മാറ്റത്തിന്റെ തരംഗം പ്രകടമാണ്. ഫലം ലവ് സിൻ‌ഹയ്ക്കും വികസനത്തിനും അനുകൂലമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്: ശത്രുഘ്നൻ സിൻ‌ഹ
12:17 PM, 3 Nov

നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 19 ശതമാനം പോളിംഗ് രേഖപ്പെടുത്തി, 11 മണിവരെയുള്ള കണക്ക് പ്രകാരമാണിത്.
11:52 AM, 3 Nov

പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറില്‍ ഇന്ന് രണ്ട് തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും
11:38 AM, 3 Nov

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ് പട്നയിൽ വോട്ട് രേഖപ്പെടുത്തി
11:10 AM, 3 Nov

നാഗാലാന്‍ഡിലും ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
10:19 AM, 3 Nov

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. ദിഗയിലെ സര്‍ക്കാര്‍ സസ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്.
10:18 AM, 3 Nov

ബീഹാറിലെ എല്ലാ ജനങ്ങളോടും വോട്ടുചെയ്യാൻ ആഭ്യന്തരമന്ത്രി അമിത് ഷാ അഭ്യർത്ഥിച്ചു
9:58 AM, 3 Nov

ബീഹാറിന്റെ ശോഭനമായ ഭാവിക്കായി വോട്ടുചെയ്യണമെന്നും വോട്ടിംഗ് പ്രക്രിയയില്‍ പരമാവധി പങ്കാളിത്തം ഉറപ്പാക്കണമെന്നും ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ ചൊവ്വാഴ്ച ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
9:37 AM, 3 Nov

ആര്‍ജെഡി നേതാക്കളായ തേജസ്വി യാദവ്, റാബ്രി ദേവി എന്നിവര്‍ പാറ്റ്‌നയിലെ പോളിംഗ് ബൂത്ത് നമ്പര്‍ 160 ല്‍ എത്തി വോട്ട് രേഖപ്പെടുത്തി
9:26 AM, 3 Nov

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫോർബസ് ഗഞ്ചിലും സഹസ്രയിലും തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും.ഇതുവരെ 10 റാലികളാണ് എൻഡിഎയ്ക്ക് വേണ്ടി മോദി നയിച്ചത്
9:23 AM, 3 Nov

തിരഞ്ഞെടുപ്പിൽ എല്ലാവരും സമ്മതിദാനവകാശം വിനിയോഗിക്കണമെന്ന് ജെപി നദ്ദ
9:22 AM, 3 Nov

ആർ‌ജെ‌ഡി നേതാക്കളായ തേജശ്വി യാദവ്, റാബ്രി ദേവി എന്നിവർ പട്നയിലെ പോളിംഗ് ബൂത്ത് നമ്പർ 160 ൽ എത്തി വോട്ട് രേഖപ്പെടുത്തി
9:11 AM, 3 Nov

ഗുജറാത്ത്: ലിംബി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി കിരിത്സിങ് റാണ സുരേന്ദ്രനഗറിലെ ഒരു പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി
9:07 AM, 3 Nov

ബറോഡയിലെ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി യോഗേശ്വര്‍ ദത്ത് വോട്ട് ചെയ്യാന്‍ എത്തുന്നു
8:26 AM, 3 Nov

മധ്യപ്രദേശിലും ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് 28 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായക ദിവസമാണ്.
8:13 AM, 3 Nov

ഗുജറാത്തിലെ ഉപതിരഞ്ഞെടുപ്പും പുരോഗമിക്കുന്നു. എട്ട് മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സുരേന്ദ്ര നഗറില്‍ നിന്നുള്ള ദൃശ്യങ്ങള്‍
7:59 AM, 3 Nov

ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ഒരു പെണ്‍കുട്ടി മുത്തശ്ശിക്കൊപ്പം പട്നയിലെ ഒരു പോളിംഗ് ബൂത്തില്‍ സൈക്കിളില്‍ എത്തുന്നു.
7:58 AM, 3 Nov

ബിഹാറിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.
7:45 AM, 3 Nov

എൽ‌ജെ‌പി പ്രസിഡന്റ് ചിരാഗ് പാസ്വാൻ ഖഗേറിയയിലെ ഒരു പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി
READ MORE

bihar
English summary
Bihar Assembly Election 2020: Live updates in Malayalam on second phase of voting in Bihar and Bypolls in 10 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X