Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റേജ് തകര്‍ന്നു; പപ്പു യാദവിന്റെ കൈ ഒടിഞ്ഞു

പട്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റേജ് തകര്‍ന്ന് വീണ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. ജന്‍ അധികാര്‍ പാര്‍ട്ടി-ലോക് തന്ത്രിക് നേതാവ് രാജേഷ് രാജന്‍ എന്ന പപ്പു യാദവിന്റെ കൈ ഒടിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹം കൈ ബാന്‍ഡേജ് ചെയ്ത നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നു. മുസഫര്‍പൂരിലെ മിനാപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സ്റ്റേജ് പൊളിഞ്ഞത്. കൂടുതല്‍ ആളുകള്‍ സ്റ്റേജിലെത്തിയപ്പോള്‍ തകരുകയായിരുന്നു.

p

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ശേഷം സ്റ്റേജ് പൊളിയുന്ന നാലാമത്തെ സംഭവമാണിത്. പപ്പു യാദവ് മൈക്രോഫോണ്‍ ഉപയോഗിച്ച് അണികളോട് സംസാരിക്കവെയാണ് സ്‌റ്റേജ് തകര്‍ന്നുവീണത്. ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി, എസ്ഡിപിഐ, മറ്റു ചില ചെറുകക്ഷികള്‍ എന്നിവരുമായി സഖ്യം ചേര്‍ന്നാണ് പപ്പു യാദവ് ഇത്തവണ തിരഞ്ഞെടുപ്പ് നേരിടുന്നത്.

സരണ്‍ ജില്ലയില്‍ ഈ മാസം 15ന് ജെഡിയു പരിപാടിക്കിടെ സ്റ്റേജ് തകര്‍ന്ന് വീണിരുന്നു. ദര്‍ഭംഗയില്‍ ഒക്ടോബര്‍ 29ന് കോണ്‍ഗ്രസ് പ്രചാരണ റാലിക്കിടെയും സ്റ്റേജ് പൊളിഞ്ഞുവീണു. ചമ്പാരനിലും കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത റാലിക്കിടെയാണ് സ്റ്റേജ് തകര്‍ന്നത്. എല്ലാ സംഭവത്തിലും പരിധിയില്‍ കൂടുതല്‍ പേര്‍ സ്റ്റേജില്‍ കയറുന്നതോടെയാണ് അപകടമുണ്ടായത്.

ബിഹാറില്‍ മൂന്ന് ഘട്ടങ്ങളായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രണ്ടാം ഘട്ടം നവംബര്‍ മൂന്നിനാണ്. മൂന്നാംഘട്ടം നവംബര്‍ ഏഴിനും. നവംബര്‍ 10ന് ഫലം പ്രഖ്യാപിക്കും. ജെഡിയു, ബിജെപി, വിഐപി, എച്ച്എഎം എന്നീ കക്ഷികള്‍ ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യവും ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ ഉള്‍പ്പെട്ട മഹാസഖ്യവും തമ്മിലാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. എംഐഎം നേതാവ് ഒവൈസിയുടെ പാര്‍ട്ടി ഉള്‍പ്പെട്ട സഖ്യവും പപ്പു യാദവിന്റെ സഖ്യവുമടക്കം നാല് സഖ്യങ്ങളാണ് ഗോദയിലുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+