കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിൽ ട്വിസ്റ്റ് പ്രവചിച്ച് ടൈംസ് നൗ സർവ്വേ; നിതീഷിന് ആശങ്ക.. മഹാസഖ്യത്തിന് സീറ്റുകൾ ഇങ്ങനെ

Google Oneindia Malayalam News

ലഖ്നൗ; ഒക്ടോബർ 28 നാണ് ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ പാർട്ടികളുടെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. നവംബർ 10 നാണ് ഫലം പുറത്തുവരുന്നത്. ബിജെപി, ജെഡിയു, എച്ച്എഎം, വിഐപി എന്നീ കക്ഷികളാണ് ഭരണമുന്നണിയായ എന്‍ഡിഎയിലുള്ളത്. മറുവശത്ത് മഹാസഖ്യത്തിൽ ആർജെഡിയും കോൺഗ്രസും ഇടതുപാർട്ടികളും.

എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന എൽജെപി മുന്നണി വിട്ടതോടെ ഇക്കുറി ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിൽ ഏറെ ട്വിസ്റ്റുകൾ ഉണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇത്തരം സാധ്യതകളെ ശരിവെയ്ക്കുകയാണ് ടൈംസ് നൗ സി വോട്ടർ സർവ്വേ. വിവരങ്ങളിലേക്ക്

എൽജെപിയുടെ നിലപാട്

എൽജെപിയുടെ നിലപാട്

ജെഡിയു നേതൃത്വത്തെ അമ്പരപ്പിച്ച് കൊണ്ടാണ് എൻഡിഎ സഖ്യത്തിൽ നിന്ന് ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി പുറത്ത് പോയത്. ആശയപരമായ ഭിന്നതകള്‍ ഉള്ളതിനാല്‍ ജെഡിയുവിനൊപ്പം സഖ്യമായി മത്സരിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും ജെഡിയുവിനെതിരെ മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്നും എൽജെപി പ്രഖ്യാപിച്ചു.

സീറ്റ് വിഭജനവും കല്ലുകടിയായി

സീറ്റ് വിഭജനവും കല്ലുകടിയായി

സീറ്റ് ചർച്ചകളിൽ തുടങ്ങിയ കല്ലുകടിയായിരുന്നു എൻഡിഎ ബന്ധം അവസാനിപ്പിക്കാൻ എൽജെപിയെ പ്രേരിപ്പിച്ചത്. 2015 ല്‍ ബിജെപി സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച എല്‍ജെപി 40 സീറ്റുകളിലായിരുന്നു മത്സരിച്ചത്. ഇത്തവണ 42 സീറ്റുകള്‍ വേണമെന്നായിരുന്നു അവരുടെ ആവശ്യം.എന്നാൽ സീറ്റുകൾ വീട്ടുനൽകാനാവില്ലെന്ന് ജെഡിയു കടുംപിടിത്തം തുടർന്നു. ഇതോടെയാണ് ചിരാഗ് പസ്വാൻ ഇനി ഒത്തുപോകാനാകില്ലെന്ന് വ്യക്തമാക്കി സഖ്യം വിട്ടത്.

എൽജെപി നിലപാട്

എൽജെപി നിലപാട്

എന്നാൽ ബിജെപിയോട് ചിരാഗ് യാതൊരു എതിർപ്പും പിുലർത്തിയില്ലെന്നതാണ് ജെഡിയുവിന്റെ നെഞ്ചിടിപ്പ് ഉയർ്തുന്നത്.ബിജെപിയുമായി സംസ്ഥാനത്തും കേന്ദ്രത്തിലും പാര്‍ട്ടിക്ക് യാതൊരു പ്രശ്നങ്ങളും നിലനില്‍ക്കുന്നില്ല. കേന്ദ്രത്തിലേത് പോലെ സംസ്ഥാനത്തും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു എൽജെപി നിലപാട് സ്വീകരിച്ചത്.

ജെഡിയുവിന്റെ മോഹം

ജെഡിയുവിന്റെ മോഹം

ഇതോടെ ചിരാഗ് പസ്വാന്റെ നീക്കങ്ങൾ ബിജെപി തന്ത്രത്തിന്റെ ഭാഗമാണെന്ന നിരീക്ഷണം ജെഡിയുവിന് ഉണ്ട്. എൽജെപി സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചാൽ അത് ജെഡിയുവിന്റെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്ന് തീർച്ചു. ഇത്തരത്തിൽ ജെഡിയുവിനെ ഒതുക്കാനുള്ള ബിജെപിയുടെ ഗെയിം പ്ലാനാണ് ചിരാഗിന്റെ പുതു നീക്കങ്ങൾ എന്നും ജെഡിയു ആശങ്കപെടുന്നുണ്ട്.

ടൈംസ്-നൗ സർവ്വേ ഫലം

ടൈംസ്-നൗ സർവ്വേ ഫലം

നിലവിൽ 122 സീറ്റുകളിലാണ് ജെഡിയു മത്സരിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിഹാറിൽ വീണ്ടും മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാമെന്നാണ് നിതീഷ് കുമാർ കണത്ത് കൂട്ടുന്നത്. എന്നാൽ നിതീഷിന്റെ പ്രതീക്ഷകൾ തല്ലുകെടുത്തുന്ന സർവ്വേ ഫലമാണ് ഇപ്പോൾ ടൈംസ് നൗ പുറത്തുവിട്ടിരിക്കുന്നത്.

ഏറ്റവും വലിയ ഒറ്റകക്ഷി

ഏറ്റവും വലിയ ഒറ്റകക്ഷി


നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 85 സീറ്റുകൾ വരെ ബിജെപിക്ക് നേടാനാകുമെന്നാണ് പ്രവചനം.ഇക്കുറി 110 സീറ്റുകളിലാണ് ബിജെപി മത്സിക്കുന്നത്. കഴിഞ്ഞ നിയമസഭ തിര‍്ഞെടുപ്പിൽ 157 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 53 സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന‍് സാധിച്ചത്.

എൻഡിഎയ്ക്ക്

എൻഡിഎയ്ക്ക്

അതേസമയം 115 സീറ്റുകളിൽ മത്സരിക്കുന്ന ജെഡിയുവിന് ഇത്തവണ 70 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നും സർവ്വേ പ്രവചിക്കുന്നു.എൻഡിഎ മുന്നണിക്ക് 160 സീറ്റുകൾ വരെ നേടാനാകുമെന്നും സർവ്വേ പ്രവചിക്കുന്നുമ്ട്. അതേസമയം മുന്നണിയുമായി തല്ലിപിരിഞ്ഞ് പുറത്തെത്തിയ എൽജെപിക്ക് ഇക്കുറിയും സംസ്ഥാനത്ത് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കില്ലെന്നാണ് സർവ്വേ പ്രവചനം.

സീറ്റുകൾ ഇങ്ങനെ

സീറ്റുകൾ ഇങ്ങനെ

എൽജെപി ഇക്കുറി 143 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. എന്നാൽ നാലോ അഞ്ചോ സീറ്റുകളിൽ പാർട്ടിയുടെ വിജയം ഒതുങ്ങുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.
മറുവശത്ത് മഹാസഖ്യം ഇക്കുറി 76 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും സർവ്വേ പ്രവചിക്കുന്നു. മഹാസഖ്യത്തിൽ തേജസ്വി യാദവ് നയിക്കുന്ന ആർജെഡി തന്നെയാകും ഏറ്റവും വലിയ ഒറ്റകക്ഷി.

കേവല ഭൂരിപക്ഷം

കേവല ഭൂരിപക്ഷം

56 സീറ്റുകളാണ് ആർജെഡിക്ക് സർവ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 81 സീറ്റുകളിൽ ആർജെഡി വിജയിച്ചിരുന്നു.
ഇക്കുറി കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സർവ്വേ സൂചിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടിയ കോൺഗ്രസിന് ഇക്കുറി 15 സീറ്റുകൾ കൊണ്ട് തൃപ്തിപെടേണ്ടി വരുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്.

നേരിട്ടത് സഖ്യത്തിൽ

നേരിട്ടത് സഖ്യത്തിൽ

2015 ല്‍ ആര്‍ജെഡി-കോണ്‍ഗ്രസ്-ജെഡിയു സഖ്യമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി പാളയം വിട്ടെത്തിയ ജെഡിയു കോണ്‍ഗ്രസുമായും ആര്‍ജെഡിയുമായി സംഖ്യം രൂപീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു.

മഹാസഖ്യം പിളർന്നു

മഹാസഖ്യം പിളർന്നു

എന്നാല്‍ പിന്നീട് ബിജെപി സഖ്യത്തിലേക്ക് തിരികെ പോവാന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചതോടെ 2017 ജുലൈയില്‍ മഹാസഖ്യം പിളര്‍ന്നു. ബിജെപി പിന്തുണയില്‍ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു.

നാക്കുപിഴയെങ്കിൽ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്; ഹരീഷ് പേരടിനാക്കുപിഴയെങ്കിൽ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്; ഹരീഷ് പേരടി

'ലൈഫിൽ' സിബിഐ അന്വേഷണം; ഹൈക്കോടതി ഉത്തരവ് ഇന്ന്, സർക്കാരിന് നിർണായകം'ലൈഫിൽ' സിബിഐ അന്വേഷണം; ഹൈക്കോടതി ഉത്തരവ് ഇന്ന്, സർക്കാരിന് നിർണായകം

Recommended Video

cmsvideo
WHY Khushboo ,BJP's biggest rival joined with Modi | Oneindia Malayalam

English summary
Times now-c voter survey predicts 160 seats to NDA; BJP will be the single largest party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X