• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്നലെ ഡിജിപി കുപ്പായത്തില്‍, ഇന്ന് എന്‍ഡിഎ പാളയത്തില്‍; ഗുപ്തേശ്വർ പാണ്ഡെ ബക്സറിൽ നേടുമോ?

പാട്ന; ഏഴ് മാസങ്ങൾക്ക് മുൻപാണ് ബിഹാർ പൊലീസ് മുൻ ഡിജിപിയായിരുന്ന ഗുപ്തേശ്വർ പാണ്ഡെ ട്വിറ്ററിലും ഫേസ്ബുക്കിലുമെങ്കിലും സ്വന്തമായി അക്കൗണ്ടുകൾ ആരംഭിച്ചത്. പേജുകൾ കൈകാര്യം ചെയ്യുന്നതിനായി വിദഗ്ദരേയും നിയമിച്ചു. അന്ന് മുതൽ പ്രതിപക്ഷത്തിനെതിരെ ശക്തമായ വിമർശനങ്ങൾ പാണ്ഡെ ഉയർത്തിക്കൊണ്ടേയിരുന്നു. വിവാദമായ ഗോപാൽഗഞ്ച് കൊലക്കേസ് കൈകാര്യം ചെയ്തതിലെ സർക്കാർ വീഴ്ചയ്ക്കെതിരെ പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങളെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു പാണ്ഡെ ആദ്യം രംഗത്തെത്തിയത്.

തൊട്ട് പിന്നാലെ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രവർത്തിക്കെതിരേയും പാണ്ഡെ രംഗത്തെത്തി. ഇതോടെ തന്നെ പാണ്ഡെ തന്റെ രാഷ്ട്രീയ പ്രവേശനത്തിന് കോപ്പ് കൂട്ടുകയാണെന്നും വരും നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അഭ്യൂഹങ്ങൾ ഒന്നും തെറ്റിയില്ല ഇക്കഴിഞ്ഞ ദിവസം പാണ്ഡെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സാന്നിധ്യത്തിൽ ജെഡിയുവിൽ ചേർന്നു.

നീതീഷിന് പിന്തുണ

നീതീഷിന് പിന്തുണ

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പാണ്ഡെ ഏതാനും ദിവസം മുൻപാണ് സ്വയം വിരചമിച്ചത്. പിന്നാലെയായിരുന്നു പാർട്ടി പ്രവേശം. സർവ്വീസിൽ ഉള്ളപ്പോൾ മുതൽ തന്നെ മുഖ്യമന്ത്രി നിതീഷ് കുമാറിന് പരോക്ഷ പിന്തുണ നൽകിയുള്ള ആളായിരുന്നു ഗുപ്തേശ്വർ പാണ്ഡെ.

മുഖ്യൻ പറഞ്ഞു, ഞാൻ പാർട്ടിയിൽ ചേർന്നു

മുഖ്യൻ പറഞ്ഞു, ഞാൻ പാർട്ടിയിൽ ചേർന്നു

മുഖ്യമന്ത്രി പാർട്ടിയിൽ ചേരാൻ തന്നോട് ആവശ്യപ്പെട്ടു. ഞാൻ ചേർന്നു. എന്താണോ പാർട്ടി ചെയ്യാൻ പറയുന്നത് അത് ഞാൻ ചെയ്യും, എനിക്ക് രാഷ്ട്രീയം മനസിലാകില്ല, എന്നാൽ സമുഹത്തിലെ താഴെക്കിടയിൽ ഉള്ളവർക്ക് വേണ്ടി ജീവിതം ചെലവഴിച്ച ഒരു ലളിതനായ വ്യക്തിയാണ് താൻ എന്നായിരുന്നു പാർട്ടിയിൽ ചേർന്ന പിന്നാലെ പാണ്ഡെയുടെ ആദ്യ പ്രതികരണം. അതേസമയം പാണ്ഡെ എൻഡിഎ സ്ഥാനാർത്ഥിയായി തന്റെ സ്വദേശമായ ബക്സറിൽ നിന്ന് മത്സരിക്കുമെന്നാണ് വിവരം.

റിയയ്ക്ക് ഔനിത്യമില്ലെന്ന്

റിയയ്ക്ക് ഔനിത്യമില്ലെന്ന്

നടൻ സുശാന്തിന്റെ മരണത്തിൽ ബിഹാറിൽ കേസ് രജിസ്റ്റർ ചെയ്തതിൽ നിർണായക പങ്കായിരുന്നു പാണ്ഡെ വഹിച്ചത്. കേസ് സിബിഐക്ക് വിട്ടതിനു പിന്നാലെ റിയ ചക്രവർത്തിക്കെതിരെ ഗുപ്തേശ്വർ നടത്തിയ പരാമർശം വലിയ വിവാദത്തിനായിരുന്നു വഴിവെച്ചത്. കേസ് നിതീഷ് കുമാർ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണെന്ന റിയ ചക്രവർത്തിയുടെ ആരോപണത്തോട് റിയയ്ക്് നിതീഷിനെ വിമർശിക്കാൻ ഔനിത്യമില്ലെന്നായിരുന്നു പാണ്ഡെ പ്രതികരിച്ചത്.

2009 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ

2009 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ

അതേസമയം പാണ്ഡെയുടെ പ്രതികരണങ്ങളും പിന്നീടുള്ള പാർട്ടി പ്രവേശനവും ഒട്ടും അപ്രതീക്ഷിതമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2009 ൽ തന്നെ രാഷ്ട്രീയ പ്രവേശനത്ത് പാണ്ഡെ തയ്യാറെടുത്തിരുന്നു. ബുക്സാറിൽ നിന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു പാണ്ഡെയുടെ നീക്കം. എന്നാൽ മണ്ഡലത്തിലെ എംപിയും ബിജെപി നേതാവുമായ ലാൽമുനി ചൗബേ സീറ്റ് വിട്ട് കൊടുക്കാൻ തയ്യാറായില്ല. ഇതോടെ നിതീഷിന്റെ ഇടപെടലിലൂടെ അദ്ദേഹം തിരിച്ച് സർവ്വീസിൽ വീണ്ടും കയറി.

ഗോപാൽഗഞ്ച് കേസ്

ഗോപാൽഗഞ്ച് കേസ്

ഗോപാൽ ഗഞ്ച് കൊലപാതകത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തിയ തേജസ്വി യാദവിനെതിരെ ഇക്കഴിഞ്ഞ മെയിൽ പാണ്ഡെ രംഗത്തെത്തിയിരുന്നു. കേസിൽ ജെഡിയു എംഎൽഎയായ അമ്രേന്ദ്ര പാണ്ഡെ മുഖ്യ ആസൂത്രകനായിരുന്നുവെന്ന ആരോപണത്തിൽ പാണ്ഡെ തേജസ്വിക്കെതിരെ തിരിഞ്ഞിരുന്നു. ശരിയായ അന്വേഷണം കൂടാതെ ആർക്കെതിരേയും ഗൂഡാലോചനക്കുറ്റം ചുമത്തി ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നായിരുന്നു പാണ്ഡെ അന്ന് പ്രതികരിച്ചത്.

കൂളിങ്ങ് ഓഫ് ഒഴിവാക്കി

കൂളിങ്ങ് ഓഫ് ഒഴിവാക്കി

ഒരാഴ്ച മുൻപേയായിരുന്നു പാണ്ഡെയുടെ വിരമിക്കൽ അപേക്ഷ ബിഹാർ സർക്കാർ അനുവദിച്ചത്. മൂന്നുമാസ നിർബന്ധിത കൂളിങ് ഓഫ് സമയം ഒഴിവാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. ഇതിനെ മധ്യമങ്ങൾ ചോദ്യം ചെയ്തിരുന്നു. രാഷ്ട്രീയത്തിൽ ചേരുന്നതിൽ തെറ്റില്ലെന്നായിരുന്നു ഗുപ്തേശ്വർ പിന്നീട് പ്രതികരിച്ചത്. രാഷ്ട്രീയത്തിൽ ഞാൻ ചേരണോ വേണ്ടയോ എന്നത് ജനങ്ങൾ തിരുമാനിക്കുമെന്നും പാണ്ഡെ പറഞ്ഞിരുന്നു.

നിലവിൽ ബുക്സാറിൽ നിന്ന് പാണ്ഡെ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതുമല്ലേങ്കിൽ ഷാപൂർ മണ്ഡലത്തിൽ നിന്ന്.

അതേ,മയം തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടാൻ പാണ്ഡെയ്ക്ക് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.

വാട് ആൻ ഐഡിയ സർജി!ക്രിമിനലുകൾ മാത്രമല്ല,മാന്യന്മാരെന്ന് നടിക്കുന്നവരും ഇക്കാര്യത്തിൽ പിന്നിലല്ല;ലിസി

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിക്ക് ഭീഷണിയെന്ന് പരാതി, പോലീസിന് നൽകിയ മൊഴി മാറ്റണം

പിസി ജോര്‍ജിനെ മാതൃകയാക്കിയാണ് തെറിവിളിക്കാന്‍ പഠിച്ചത്, ചുട്ടമറുപടിയുമായി ശ്രീലക്ഷമി അറയ്ക്കല്‍

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ടിഎന്‍ പ്രതാപന്‍ സുപ്രീംകോടതിയിൽ; 'ബില്ലുകള്‍ ഭരണഘടനാ വിരുദ്ധം'

English summary
Bihar assembly election 2020; will guptheswar pandey contest in buksar? this is how he become close to nithish kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X