കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

47 ശതമാനം യുവാക്കളുടേയും പിന്തുണ മഹാസഖ്യത്തിന്, എൻഡിഎയ്ക്ക് 34 ശതമാനം പിന്തുണ

Google Oneindia Malayalam News

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾ വളരെയധികം പിന്തുണയ്ക്കുന്നത് ആർ‌ജെ‌ഡി- കോൺഗ്രസ് സഖ്യത്തെയെന്ന് എക്സിറ്റ് പോൾ പ്രവചനം. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് പ്രായത്തിനനുസരിച്ച് വോട്ട് വിഹിതവും ഇന്ത്യാടുഡേ എക്സിറ്റ് പോൾ ഫലം പറയുന്നുണ്ട്. യുവാക്കൾ മുൻഗണന നൽകുന്നത് ആർജെഡി സ്ഥാനാർത്ഥി തേജസ്വി യാദവിനാണ്.

Recommended Video

cmsvideo
ABP predicts RJD-Congress win at Bihar

മുസ്ലിങ്ങളും യാദവരും മഹാസഖ്യത്തിനൊപ്പം നിന്നു; സവര്‍ണരുടെ പിന്തുണ ബിജെപിക്ക്, എക്‌സിറ്റ് പോള്‍മുസ്ലിങ്ങളും യാദവരും മഹാസഖ്യത്തിനൊപ്പം നിന്നു; സവര്‍ണരുടെ പിന്തുണ ബിജെപിക്ക്, എക്‌സിറ്റ് പോള്‍

യുവാക്കൾക്ക് പ്രാതിനിധ്യം കൂടുതൽ

യുവാക്കൾക്ക് പ്രാതിനിധ്യം കൂടുതൽ


18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ് ആർജെഡിയെയും കോൺഗ്രസിനേയും പിന്തുണയ്ക്കുന്നുണ്ട്. 36 മുതൽ 50 വയസ്സുവരെ പ്രായമുള്ളവർ ജെഡിയു-ബിജെപി സഖ്യത്തെയാണ് പിന്തുണയ്ക്കുന്നത്. അതേ സമയം ജെഡിയുവിനും ബിജെപിയ്ക്കും ലഭിക്കുന്നതിന് തുല്യമായ വോട്ടുകൾ തന്നെയാണ് ആർജെഡിയ്ക്കും കോൺഗ്രസിനും ലഭിക്കുകയെന്നും ഇന്ത്യാടുഡേ എക്സിറ്റ് പോൾ പ്രവചിക്കുന്നു.

യുവാക്കളുടെ മുൻഗണന

യുവാക്കളുടെ മുൻഗണന


51 വയസ്സ് മുകളിൽ പ്രായമുള്ളവരിൽ ഭൂരിപക്ഷവും ജെഡിയു- ബിജെപി എന്നീ പാർട്ടികളെയാണ് പിന്തുണയ്ക്കുന്നത്. 15 മുതൽ 25 വയസ്സ് പ്രായമുള്ളവരിൽ 34 ശതമാനവും എൻഡിഎയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്തിട്ടുള്ളതെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. 47 ശതമാനത്തോളം വോട്ടുകൾ മഹാഗത്ബദ്ധനെയാണ് പിന്തുണയ്ക്കുന്നത്. എട്ട് ശതമാനം വോട്ടർമാരും ബിഹാറിൽ എൽജെപിയെയാണ് പിന്തുണയ്ക്കുന്നതെന്നും മറ്റ് പാർട്ടികൾക്ക് 4 ശതമാനം വോട്ടുകളും യുവാക്കളിൽ നിന്ന് ലഭിക്കുമെന്നും എക്സിറ്റ് പോൾ പറയുന്നു.

അടുത്ത മുഖ്യമന്ത്രി ആര്

അടുത്ത മുഖ്യമന്ത്രി ആര്

ആക്സിസ് മൈ ഇന്ത്യ പ്രവചനങ്ങൾ സംപ്രേഷണം ചെയ്യുന്ന ഇന്ത്യാ ടുഡേയുടെ വാർത്താ ചാനൽ പ്രകാരം കുടുതൽ പേരും ബീഹാറിലെ മുഖ്യമന്ത്രിയാണ് തേജശ്വി യാദവിനെയാണ് മുന്നോട്ടുവെക്കുന്നത്.
തേജസ്വി യാദവിനെ ബീഹാറിലെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് 44 ശതമാനം ആളുകൾ ചർച്ച ചെയ്തതായി ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേയിൽ പറയുന്നു. നിതീഷ് കുമാറിനെ 35 ശതമാനം ആളുകൾ തിരഞ്ഞെടുത്തപ്പോൾ ചിരാഗ് പാസ്വാന് വെറും ഏഴ് ശതമാനം പേരുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.

റിപ്പബ്ലിക്ക് ടിവി പ്രവചനം

റിപ്പബ്ലിക്ക് ടിവി പ്രവചനം


ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 91-117 സീറ്റുകൾക്കിടയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ വിജയിക്കുമെന്ന് റിപ്പബ്ലിക് ടിവി എക്സിറ്റ് പോൾ പ്രവചിച്ചത്. ആർ‌ജെഡിയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം 118-138 സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു. എൽജെപി 5-8 സീറ്റുകൾ നേടുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.
എക്സിറ്റ് പോൾ പ്രവചനങ്ങൾ വരാൻ തുടങ്ങുന്നു

മുൻതൂക്കം മഹാഗത്ബദ്ധന്?

മുൻതൂക്കം മഹാഗത്ബദ്ധന്?

സി-വോട്ടർ എക്സിറ്റ് വോട്ടെടുപ്പ്, ടൈംസ് നൌ, റിപ്പബ്ലിക് ടിവി എക്സിറ്റ് പോളുകൾ എന്നിവ സംപ്രേഷണം ചെയ്യുന്നത് രാഷ്ട്രീയ ജനതാദൾ (ആർ‌ജെ) നേതൃത്വത്തിലുള്ള സഖ്യം ബീഹാറിൽ അധികാരത്തിലെത്തുമെന്നാണ് പ്രവചനം. സി-വോട്ടർ പറയുന്നതനുസരിച്ച് എൻ‌ഡി‌എയ്ക്ക് 116 സീറ്റുകളും മഹാഗത്ബന്ധന് 120 ഉം എൽ‌ജെ‌പിക്ക് ഒരു സീറ്റും മറ്റുള്ള പാർട്ടികൾക്ക് ആറ് സീറ്റുകളും ലഭിക്കും.

English summary
Bihar assembly election: 34 Percent of youth supports NDA alliance, 47 percent supports Grand Alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X