കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തേക്ക് എത്തുന്നത് 30 താരപ്രചാരകർ, മോദിയും യോഗിയും പട്ടികയിൽ!!

Google Oneindia Malayalam News

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ പദ്ധതികളൊരുക്കി ബിജെപി. രണ്ടാംഘട്ട നിയമ താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപി. സംസ്ഥാനത്ത് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 30 പ്രമുഖ രാഷ്ട്രീയ നേതാക്കളാണ്ബി ഹാറിലേക്കെത്തുകയെന്നാണ് ബിജെപി ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെയുള്ളവരാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് സ്വപ്നയെ നേരത്തെ അറിയാം;അറിഞ്ഞില്ലെന്ന് പറഞ്ഞ് ജനത്തെ വിഢികളാക്കുന്നു: മുല്ലപ്പള്ളിമുഖ്യമന്ത്രിക്ക് സ്വപ്നയെ നേരത്തെ അറിയാം;അറിഞ്ഞില്ലെന്ന് പറഞ്ഞ് ജനത്തെ വിഢികളാക്കുന്നു: മുല്ലപ്പള്ളി

 പ്രമുഖർ ബിഹാറിലേക്ക്

പ്രമുഖർ ബിഹാറിലേക്ക്


പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി പ്രസിഡന്റ് ജെപി നഡ്ഡ, ടെക്സൈൽസ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി, ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, മുൻ മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട പ്രമുഖർ.

 താരപ്രചാരകർ

താരപ്രചാരകർ

സഞ്ജയ് ജയ്സ്വാൾ, സുശീൽ മോദി, ഭുപേന്ദ്ര യാദവ്, രാധാ മോഹൻ സിംഗ്,ഗിരിരാജ് സിംഗ്, അശ്വനി കുമാർ ചൌബേ, നിത്യാനന്ദ് റായ്, ആർകെ സിംഗ്, ധർമേന്ദ്ര പ്രധാൻ,രഘുവർ ദാസ്, മനോജ് തിവാരി, ബാബു ലാൽ മറാണ്ടി, നന്ദ് കിഷോർ യാദവ്, മംഗൾ പാണ്ഡെ, രാം കൃപാൽ യാദവ്, സുഷീൽ സിംഗ്, ഛെഡി പാസ്വാൻ, സഞ്ജയ് പാസ്വാൻ, സാമ്രാട്ട് ചൌധരി, വിവേക് ഠാക്കൂർ, നിവേദിത സിംഗ് എന്നിവരാണ് ബിഹാർ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനെത്തുന്ന മറ്റ് നേതാക്കൾ.

 സ്ഥാനാർത്ഥി പ്രഖ്യാപനം

സ്ഥാനാർത്ഥി പ്രഖ്യാപനം

ഞായറാഴ്ചയാണ് ബിജെപി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിനുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. 75 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുടെ മകൻ നിതീഷ് മിശ്ര, നന്ദ കിഷോർ യാദവ് എന്നിവരും സ്ഥാനാർത്ഥിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ജെഡിയുമായി സഖ്യമുണ്ടാക്കിയാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വികാഷീൽ ഇൻസാൻ പാർട്ടി, ഹിന്ദുസ്ഥാനി അവാമി മോർച്ച എന്നീ രാഷ്ട്രീയ പാർട്ടികളും സഖ്യത്തിൽ ഉൾപ്പെടുന്നു.

 110 സീറ്റുകളിൽ

110 സീറ്റുകളിൽ


ബിഹാറിലെ 243 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 110 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ജെഡിയു 115 സീറ്റുകളിലും മത്സരിക്കും. അവശേഷിക്കുന്ന ഏഴ് സീറ്റുകൾ ഹിന്ദുസ്ഥാൻ അവാമി മോർച്ചയ്ക്കായി മാറ്റിവെച്ചിട്ടുള്ളതാണ്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബർ 28, നവംബർ 3, നവംബർ ഏഴ് ദിവസങ്ങളിലായാണ് നടക്കുന്നത്. നവംബർ പത്തിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.

English summary
Bihar Assembly election: BJP announces 30 star campaigners for Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X