• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയല്ല, യോഗിയാണ് ബീഹാറിൽ താരം ! ബിജെപി സ്ഥാനാര്‍ത്ഥികൾക്ക് പ്രിയം യോഗിയോട്, പിന്നിൽ ഒരു കാരണം

പാറ്റ്‌ന: അടുത്തിടെ നടന്ന ചില സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടി വന്ന സര്‍ക്കാരാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റേത്. പ്രതിപക്ഷ അടക്കമുള്ളവര്‍ വലിയ വിമര്‍ശനമാണ് യോഗി ആദിത്യനാതിനെതിരെ ദിവസേന ഉന്നയിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന നീതിനിഷേധത്തിന്റെ പേരിലൊക്കെ പ്രതിച്ഛായ നഷ്ടപ്പെട്ട ഒരു മുഖ്യമന്ത്രി എന്ന വേണം യോഗി ആദിത്യനാഥിനെ വിശേഷിപ്പിക്കാന്‍. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഒരു ബിജെപി നേതാവായി മാറിയിരിക്കുകയാണ് യോഗി. വിശദാംശങ്ങളിലേക്ക്...

പ്രചരണം ശക്തിപ്പെടുത്തി മുന്നണികള്‍

പ്രചരണം ശക്തിപ്പെടുത്തി മുന്നണികള്‍

ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്ലാ മുന്നണികളും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്കാണ് കടന്നിരിക്കുകയാണ്. ബിജെപി, ജെഡിയു, വിഐപി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള എന്‍ഡിഎ സംഖ്യവും കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടതുപക്ഷപാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്.

30 താരങ്ങള്‍

30 താരങ്ങള്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്ന നേതാക്കളുടെ പേര് പുറത്തുവിട്ടത്. സംസ്ഥാനത്ത് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 30 പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് ബിഹാറിലേക്കെത്തുകയെന്നാണ് ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പെടെയുള്ളവരാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

താരം മോദിയല്ല

താരം മോദിയല്ല

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തയത് മുതല്‍ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയുടെ സ്റ്റാര്‍ പ്രചാരകന്‍ നരേന്ദ്ര മോദിയായിരുന്നു. ബീഹാര്‍ തിരഞ്ഞെടുപ്പിലും മോദിയെ തന്നെയാണ് സ്റ്റാര്‍ പ്രചാരകനായി എന്‍ഡഎ മുന്നോട്ടുവച്ചത്. 12 ഓളം തിരഞ്ഞെടുപ്പ് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

യോഗിയാണ് താരം

യോഗിയാണ് താരം

പ്രധാനമന്ത്രി 12 റാലികളില്‍ പങ്കെടുക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 18 മുതല്‍ 22 റാലികളാണ് ഒരുക്കിയിരിക്കുന്നത്. അതായത് ഒരു ദിവസം ഏകദേശംമ മൂന്നോളം റാലികളില്‍ യോഗി ആദിത്യനാഥ് പങ്കെടുക്കേണ്ടിവരും. രാ്ംഗ്രാം മണ്ഡലത്തില്‍ ഒക്്‌ടോബര്‍ 20നാണ് യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്.

മോദിയേക്കാള്‍ ഡിമാന്‍ഡ്

മോദിയേക്കാള്‍ ഡിമാന്‍ഡ്

അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മോദിയേക്കാള്‍ പ്രിയം യോഗിയോടാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. അവരവരുടെ മണ്ഡലങ്ങളിലേക്ക് യോഗിയെ എത്തിക്കുന്നതിനുള്ള ചരടുവലികളാണ് എല്ലാ ബിജെപി സ്ഥാനാര്‍ത്ഥികളും നടത്തുന്നത്. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ മണ്ഡലങ്ങളിലേക്ക് യോഗിയെ എത്തിക്കാന്‍ ആഗ്രഹമുണ്ട്. അദ്ദേഹം ബീഹാറിന് വേണ്ടി പരമാവധി സമയം ചെലവഴിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.

cmsvideo
  Bihar assembly election pre survey prediction | Oneindia Malayalam
  താല്‍പര്യം പ്രകടിപ്പിച്ച് ജെഡിയു

  താല്‍പര്യം പ്രകടിപ്പിച്ച് ജെഡിയു

  അതേസമയം, തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ യോഗി പങ്കെടുപ്പിക്കാനുള്ള ശ്രമം ജെഡിയുവും നടത്തുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട ആവശ്യം ഉന്നയിച്ച് നേതാക്കള്‍ സമീപിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം, ആറ് ദിവസത്തെ പ്രചരണത്തിനാണ് യോഗി ബീഹാറില്‍ എത്തുന്നത്.

  എല്‍ജെപിയുമായി ബിജെപിക്ക് ഒരു ബന്ധവും ഇല്ല; ചിരാഗ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു: പ്രകാശ് ജാവദേക്കര്‍

  മോദി ഹൃദയത്തിൽ, താൻ അദ്ദേഹത്തിന്റെ ഹനുമാനെന്ന് ചിരാഗ് പാസ്വാന്‍, 'ഹൃദയം പിളർന്ന് കാണിക്കാം'

  English summary
  Bihar Assembly Election: BJP candidates prefer Yogi Adityanath More than Narendra Modi for campaign
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X