• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ട്മുമ്പ് സിപിഐ എംഎൽഎ അറസ്റ്റിൽ

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ട്മുമ്പ് സിപിഐ എംഎൽഎയെ ജയിലിലടച്ചു. ബിഹാറിലെ ബച്ചാര നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംൽഎ അവധേഷ് കുമാറിനെയാണ് 2005ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് ജയിലിലടച്ചത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്നതിനിടെ ശനിയാഴ്ചയാണ് എംഎൽഎ അറസ്റ്റിലാവുന്നത്.

ട്വിറ്ററിൽ ഇഡ്ഡലിപ്പോര്, ഇഡ്ഡലിയെ കളിയാക്കിയ കേബ്രിഡ്ജ് പ്രഫസറുടെ വായടപ്പിച്ച് ശശി തരൂരിന്റെ മറുപടി

ബെഗുസാരായി സിപിഐയുടെ സെക്രട്ടറിയായ റായ് നൽകുന്ന വിവരം അനുസരിച്ച് 2005ന് ശേഷം കോടതി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചുവെന്നാണ്. അപ്പോൾ മുതൽ എംഎൽഎ ഒളിവിൽപ്പോകുകയും ചെയ്തിരുന്നു. മൂന്ന് തവണ ബിഹാറിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട അവധേഷ് കുമാർ കോടതിയിൽ കീഴടങ്ങിയപ്പോൾ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവേക് വിശാലാണ് കസ്റ്റഡിയിൽ വിട്ടയ്ക്കാൻ ഉത്തരവിട്ടത്.

തുടർന്ന് ബിഡിഒ റോസേര സബ്ഡിവിഷനിലെ വിദ്യാപതിനഗർ പോലീസ് സ്റ്റേഷനിൽ 2005 ഒക്ടോബർ 22ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അവധേഷ് കുമാറിനെതിരെ കേസെടുത്തതിന് പിന്നാലെ പ്രാദേശിക ഭരണകൂടം സിപിഐ- എൽജെപി പതാകകളും പോസ്റ്ററും ഘടിപ്പിച്ച മഹീന്ദ്ര ജീപ്പ് പിടിച്ചെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് വാറണ്ടും ഇയാൾക്കെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവിധ സംഭവങ്ങളിൽ നിന്നായി 75 ലക്ഷം രൂപയാണ് സിവാൻ, പൂർണിയ, അര, സുപൌൾ, എന്നിവിടങ്ങളിൽ പിടിച്ചെടുത്തത്. പൂർണ്ണിയയിൽ നിന്നാണ് ഏറ്റവുമധികം പണം പിടിച്ചെടുത്തിട്ടുള്ളത്. 40 ലക്ഷം രൂപയാണ് വാഹന പരിശോധനയ്ക്കിടെ ഇവിടെ നിന്ന് പിടികൂടിയത്.

തന്റെ സ്കോർപ്പിയോയിൽ കൊണ്ടുപോയ പണം തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ളതാണെന്നാണ് മനോജ് കുമാർ എന്ന കോൺട്രാക്ടർ അവകാശപ്പെട്ടത്. സംഭവത്തിൽ സണ്ണി കുമാർ, ഗുപ്ത, രാജൻ കുമാർ എന്നിവരെ അര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് 20 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. സുപൌൾ പോലീ,സ് 8. 47 ലക്ഷം രൂപയും ഏഴ് കാറ്റ്രിഡ്ജുകളും ഒരു തോക്കും പിടികൂടിയിട്ടുണ്ട്. രാജീവ് രഞ്ജൻ എന്നയാളുടെ പേരിലുള്ളതാണ് പിടിച്ചെടുത്ത തോക്കെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ രാജീവ് നഗർ സ്വദേശിയാണ്.

ദേവികയെ ഓര്‍ത്ത് അഭിമാനം, ഹിമാചലിന്റെ പാട്ടുപാടിയ മലയാളി ഗായികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി!!

ബിഹാറില്‍ ഇരട്ട നിലപാടുമായി മുസ്ലിം ലീഗ്; എസ്ഡിപിഐക്കൊപ്പം, പക്ഷേ, കുഞ്ഞാലിക്കുട്ടി പറയുന്നത്...

English summary
Bihar assembly election: CPI MLA arrested before filing nomination over violationg poll code of Conduct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X