• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? സത്യം വെളിപ്പെടുത്തി ഗുപ്തേശ്വർ പാണ്ഡെ: ബക്സാർ കൈവിട്ട് ജെഡിയു!!

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോൾ അഭ്യൂഹങ്ങൾക്കിടെ സത്യാവസ്ഥ വെളിപ്പെടുത്തി മുൻ ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ. ഈ മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയ പോസ്റ്റിലാണ് പാണ്ഡെ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പാണ് പാണ്ഡെ ജെഡിയുവിൽ ചേരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന സ്ഥാനാർത്ഥി പട്ടികയിൽ പാണ്ഡെയുടെ പേര് ഉൾപ്പെട്ടിരുന്നില്ല.

സ്റ്റുഡിയോയിലെ പൊട്ടിത്തെറിയില്ല, പുഞ്ചിരിയും വിജയമുദ്രയും; ഇന്ത്യ ടുഡേയോട് പ്രതികരിച്ച് അർണബ്

പൊതുപ്രവർത്തനത്തിന്

പൊതുപ്രവർത്തനത്തിന്

ഞാൻ വിരമിച്ചതിന് ശേഷം ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഇത്തവണ ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ജീവിതകാലം മുഴുവനും ഞാൻ പൊതുസേവനത്തിൽ ഏർപ്പെടുമെന്നാണ് അഭ്യുതയ കാംഷികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കിയത്. എന്റെ ജീവിതം ബീഹാറിലെ എല്ലാ ജനങ്ങൾക്കും വേണ്ടി സമർപ്പിച്ചിട്ടുണ്ട്. ബക്സറിലെ എല്ലാ സഹോദരന്മാർക്കും സഹോദരിമാർക്കും അമ്മമാർക്കും യുവാക്കൾക്കും മതമേതാക്കൾക്കും അഭിവാദ്യവും സ്നേഹവും അർപ്പിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മാധ്യമങ്ങൾ പറഞ്ഞത്

മാധ്യമങ്ങൾ പറഞ്ഞത്

ഗുപ്തേശ്വർ പാണ്ഡെയുടെ ജന്മദേശമായ ബക്സാർ ഉൾപ്പെടുന്ന ഷാഹ്പൂർ മണ്ഡലത്തിൽ നിന്ന് ഇദ്ദേഹം മത്സരിക്കുമെന്നാണ് മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ഫോർമുല അനുസരിച്ച് ഈ സീറ്റ് ബിജെപിയ്ക്ക് കീഴിലാണ് വരുന്നത്. ബക്സാർ ജില്ലയിൽ ബിജെപിക്ക് രണ്ട് സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ ഒന്ന് രാജ്പൂറും രണ്ടാമത്തേത് ദുമ്രോണുമാണ്. രാജ്പൂർ സീറ്റ് എസ്സി വിഭാഗത്തിനുള്ള സംവരണ സീറ്റാണ്. ഇവിടെ നിന്ന് അൻജും അരയും മന്ത്രി സന്തോഷ് കുമാർ നിരാലയുമാണ് യഥാക്രമം മത്സരിക്കുന്നത്.

 പരിഗണിച്ചില്ല

പരിഗണിച്ചില്ല

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനകളെത്തുടർന്ന് പാണ്ഡെ അടുത്ത കാലത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു. പാണ്ഡെയുടെ സഹപ്രവർത്തകനും മുൻ ഡിജിപിയുമായിരുന്ന സുനിൽ കുമാറിനെ സ്ഥാനാർത്ഥിയാക്കിയെങ്കിലും പാണ്ഡെയെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നില്ല. ഗോപാൽഗഞ്ച് സീറ്റിൽ നിന്നാണ് സുനിൽ കുമാറിനെ പരിഗണിക്കുന്നത്.

 എന്തുകൊണ്ട് സീറ്റില്ല?

എന്തുകൊണ്ട് സീറ്റില്ല?

പാർട്ടി നേതാക്കൾ തനിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് ഭയന്നാണ് ടിക്കറ്റ് നിഷേധിച്ചതെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പാണ്ഡെയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാണ്ഡെയ്ക്ക് ടിക്കറ്റ് നൽകുന്നത് പാർട്ടിയുടെ കാര്യമാണ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വേണ്ടി ബിജെപി നേതാക്കൾ പ്രചാരണം നടത്തുമോ എന്ന് ഞങ്ങൾ ചോദിച്ചിരുന്നു. ഒരു പക്ഷേ ഈ ചോദ്യം ഭയന്നായിരിക്കാം ടിക്കറ്റ് നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അവസരം നഷ്ടം?

അവസരം നഷ്ടം?

ഒക്ടോബർ 28ന് ആരംഭിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 71 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗുപ്തേശ്വർ പാണ്ഡെയുടെ ബക്സാർ ജില്ലയിലും ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ നിന്ന് പാണ്ഡെ മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. എൻഡിഎയിലെ സീറ്റ് വിഭജനം സംബന്ധിച്ച ധാരണ പ്രകാരം പാണ്ഡെയുടെ ജന്മദേശമായ ബുക്സാർ നിതീഷ് കുമാറിന്റെ ജെഡിയുവിനാണ് ലഭിച്ചിട്ടുള്ളത്. ബിഹാർ ഡിജിപിയായിരിക്കെ ജോലിയിൽ നിന്ന് വിരമിക്കാൻ അഞ്ച് മാസം അവശേഷിക്കുമ്പോഴാണ് ഫെബ്രുവരിയിൽ പാണ്ഡെ വിആർഎസ് എടുക്കുന്നത്. ബിഹാർ മുഖ്യമന്ത്രിയും പാർട്ടി പ്രസിഡന്റുമായ നിതീഷ് കുമാറിനൊപ്പം ജെഡിയുവിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

English summary
Bihar Assembly election: Former Bihar DGP responds over rumours on contesting in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X