കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരത്തിലെത്തിയാൽ കാർഷിക നിയമം റദ്ദാക്കും: 25 വാഗ്ധാനങ്ങളുമായി മഹാസഖ്യത്തിന്റെ പ്രകടന പത്രിക

Google Oneindia Malayalam News

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം. ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയാണ് ആർജെഡിയും കോൺഗ്രസും ഇടത് പാർട്ടികളും ഉൾപ്പെട്ട സഖ്യമാണ് തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിനെതിരെ രംഗത്തെത്തുന്നത്. മാറ്റത്തിനുള്ള പ്രതിജ്ഞ എന്ന തലക്കെട്ടിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ആർജെഡി നേതാവ് തേജസ്വി യാദവ്, കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല എന്നിവരുൾപ്പെട്ട മഹാസഖ്യത്തിലെ നേതാക്കളുടെ സാന്നിധ്യത്തിലാണ് പത്രിക പ്രകാശനം നടത്തിയത്.

35 പഞ്ചായത്തിലും 5 മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കും; ജോസിന്‍റെ വരവ് നേട്ടമാക്കാന്‍ പത്തനംതിട്ട സിപിഎം35 പഞ്ചായത്തിലും 5 മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കും; ജോസിന്‍റെ വരവ് നേട്ടമാക്കാന്‍ പത്തനംതിട്ട സിപിഎം

 കാർഷിക നിയമം റദ്ദാക്കും

കാർഷിക നിയമം റദ്ദാക്കും

ബിഹാറിൽ അധികാരത്തിലെത്തിയാൽ കേന്ദ്രസർക്കാർ അംഗീകാരം നൽകിയ നാല് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിന് ബില്ല് പാസാക്കുമെന്നാണ് മുന്നോട്ടുവെച്ചിട്ടുള്ള ഒന്നാമത്തെ വാഗ്ധാനം. ബിഹാറിലെ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകൾക്കുള്ള ഫീസ് ഒഴിവാക്കുമെന്നും പ്രചാരണ പത്രികയിൽ പറയുന്നുണ്ട്. ഇതിന് പുറമേ പരീക്ഷാ സെന്ററുകളിലേക്കുള്ള യാത്രാ ചെലവും നൽകും. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് തുല്യമായ വേതനം ഉറപ്പാക്കും. സംസ്ഥാനത്ത് കർപൂരി ലേബർ കേന്ദ്രങ്ങളും തുറക്കും. കാർഷിക നിയമങ്ങളിലും ജോലികൾ ലഭ്യമാക്കുന്നതിൽ സഖ്യം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.

 കുറവ് തന്നെ

കുറവ് തന്നെ

ബിഹാറിലുള്ളത് ഇരട്ട എൻജിനുള്ള സർക്കാരാണ്. കഴിഞ്ഞ 15 വർഷമായി നിതീഷ് കുമാറാണ് സംസ്ഥാനം ഭരിക്കുന്നതെങ്കിലും സംസ്ഥാനത്തിന് ഇതുവരെയും പ്രത്യേക പദവി ലഭിച്ചിട്ടില്ല. ബിഹാർ മുഖ്യമന്ത്രിയ്ക്കെതിരെ രംഗത്തെത്തിയ തേജസ്വി യാദവ് യുഎസ് പ്രസിഡന്റ് ട്രംപ് വന്നാലും വിജയിക്കാൻ സമ്മതിക്കില്ലെന്നും പറയുന്നു.

 25 വാഗ്ധാനങ്ങൾ

25 വാഗ്ധാനങ്ങൾ

ബിഹാറിലെ വോട്ടർമാരെ ആകർഷിക്കാൻ 25 വാഗ്ധാനങ്ങളാണ് മഹാസഖ്യം മുന്നോട്ടുവെച്ചിട്ടുള്ളത്. 10 ലക്ഷം പേർക്ക് സർക്കാർ ജോലി വാഗ്ധാനം ചെയ്തതിനൊപ്പം ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴിൽ 100- 200 ദിവസമായി തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കർഷകരുടെ വായ്പ എഴുതിത്തള്ളുമെന്നും പ്രഖ്യാപനങ്ങളിലുണ്ട്.

Recommended Video

cmsvideo
Bihar assembly election pre survey prediction | Oneindia Malayalam
 ഫലം പത്തിന്

ഫലം പത്തിന്

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാർ തിരഞ്ഞെടുപ്പിൽ 71 സീറ്റുകളിലേക്കാണ് ഒക്ടോബർ 28ന് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ മൂന്നിന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 94 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ ഏഴിന് 78 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ പത്തിനാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.

English summary
Bihar assembly election: Grand alliance rolls out election manifesto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X