ബീഹാർ മഹാസഖ്യം തൂത്തുവാരുമെന്ന് ഇന്ത്യ ടുഡെ പ്രവചനം, എൻഡിഎ 69-91 സീറ്റുകളിലൊതുങ്ങും
ദില്ലി: തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് വന്‍ വിജയം പ്രഖ്യാപിച്ച് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. മഹാഗഡ്ബന്ധന്‍ 139 മുതല്‍ 161 വരെ സീറ്റുകള്‍ നേടും എന്നാണ് ഇന്ത്യ ടുഡെയുടെ പ്രവചനം. അതേസമയം നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎ 69 മുതല്‍ 91 വരെ സീറ്റുകളില്‍ ഒതുങ്ങും.
എല്‍ജെപിക്ക് 5 സീറ്റുകള്‍ വരെയാണ് ഇന്ത്യ ടുഡെ പ്രവചിച്ചിരിക്കുന്നത്. എഐഎംഐഎം, ആര്‍എല്‍എസ്പി അടക്കമുളള കക്ഷികള്‍ 6 മുതല്‍ 8 സീറ്റുകള്‍ വരെ നേടിയേക്കും. മഹാസഖ്യം 44 ശതമാനം വോട്ട് നേടും. അതേസമയം ജെഡിയു-ബിജെപി സഖ്യത്തിന് 39 ശതമാനം വോട്ട് നേടും. എല്‍ജെപി 7 ശതമാനം വോട്ടും മറ്റുളളവര്‍ 4 ശതമാനം വോട്ടും നേടും എന്നാണ് പ്രവചനം.

ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വ്വേ പ്രകാരം ബീഹാറില്‍ ആളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ തിരഞ്ഞെടുത്തിരിക്കുന്ന പേര് ആര്‍ജെഡിയുവിന്റെ യുവനേതാവ് തേജസ്വി യാദവിനെ ആണ്.മഹാഗഡ്ബന്ധന്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ആര്‍ജെഡി തലവനായ തേജസ്വി. ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വ്വേയില്‍ പങ്കെടുത്ത 44 ശതമാനം ആളുകളും മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നത് തേജസ്വി യാദവിനെ ആണ്.
രണ്ടാം സ്ഥാനത്ത് ആണ് നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ എത്തിയിരിക്കുന്നത്. 35 ശതമാനം ആളുകള്‍ ആണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ആണ് മൂന്നാമത് എത്തിയിരിക്കുന്നത്. 7 ശതമാനം ആളുകള്‍ ആണ് ചിരാഗ് പാസ്വാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം നാല് ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ ബീഹാറിന്റെ പുതിയ മുഖ്യമന്ത്രിയാകണം എന്നാണ്.












Click it and Unblock the Notifications