കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ നീക്കം ഫലം കണ്ടു; ഇടതുപക്ഷം കൂടെ, ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷ

Google Oneindia Malayalam News

പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷ നല്‍കി പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍. ഇടതുപക്ഷവും മഹാസഖ്യത്തില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. മഹാസഖ്യത്തില്‍ ഇടതുപക്ഷം ചേര്‍ന്നാല്‍ എന്‍ഡിഎ വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെടും. ഇതാകട്ടെ ബിജെപിക്കും ജെഡിയുവിനും ആശങ്കയുണ്ടാക്കുന്നതാണ്.

ഒക്ടോബറിലാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കൊറോണയുടെ പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് മഹാസഖ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചില്ല. തുടര്‍ന്നാണ് പ്രതിപക്ഷം സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചത്. മഹാസഖ്യം വിപുലീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷമെത്തുന്നത്...

വോട്ടുകള്‍ ഏകീകരിക്കും

വോട്ടുകള്‍ ഏകീകരിക്കും

സിപിഐ, സിപിഎം, സിപിഐ-എംഎല്‍ എന്നീ ഇടതുപാര്‍ട്ടികളാണ് മഹാസഖ്യത്തില്‍ ചേരാന്‍ പോകുന്നത്. ഇതോടെ പ്രതിപക്ഷ വോട്ടുകള്‍ പൂര്‍ണമായി ഏകീകരിക്കപ്പെടും. ഇതാകട്ടെ എന്‍ഡിഎയ്ക്ക് തലവേദനയുണ്ടാക്കുന്നത്. ശക്തമായ പോരാട്ടത്തിന് വഴിയൊരുക്കും.

സഭയില്‍ പ്രാതിനിധ്യം കുറവ്

സഭയില്‍ പ്രാതിനിധ്യം കുറവ്

ബിഹാര്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന് കാര്യമായ പ്രാതിനിധ്യമില്ല. പക്ഷേ തിരഞ്ഞെടുപ്പില്‍ അവര്‍ മിക്ക സീറ്റുകളിലും മല്‍സരിക്കാറുണ്ട്. അതുകൊണ്ടുതന്നെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുകയാണ് പതിവ്. ഇത്തവണ ഈ അവസ്ഥ മാറും.

വ്യാപിച്ചു കിടക്കുന്നു

വ്യാപിച്ചു കിടക്കുന്നു

ബിഹാറില്‍ ഏതെങ്കിലും മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് വന്‍തോതില്‍ വോട്ട്ബാങ്ക് ഇല്ല. സംസ്ഥാനത്ത് വ്യാപിച്ച് കിടക്കുകയാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍. എങ്കിലും ബെഗുസരായ്, മധുബാനി, പൂര്‍ണിയ, ജെഹാനാബാദ്, ഭോജ്പൂര്‍, ഔറംഗാബാദ് എന്നീ ജില്ലകളില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ വോട്ടുണ്ട്.

രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്

രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്

ഇടുതപക്ഷത്തെയും മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ബിജെപിയെ മാത്രം ശത്രുപക്ഷത്ത് നിര്‍ത്തിയാല്‍ മതി എന്നാണ് അദ്ദേഹം നല്‍കിയ നിര്‍ദേശം. ഇതുപ്രകാരമാണ് വിശദമായ ചര്‍ച്ചകള്‍ നടക്കുന്നത്.

ലാലു സമ്മതിച്ചു

ലാലു സമ്മതിച്ചു

ഇടതുപക്ഷം മഹാസഖ്യത്തില്‍ ചേരാന്‍ സാധ്യത ഏറിയെന്ന് മുന്നണിയിലെ ചില നേതാക്കളെ ഉദ്ധരിച്ച് ഡെക്കാള്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഇടതുപക്ഷത്തെയും കൂടെ ചേര്‍ക്കാന്‍ അനുമതി നല്‍കി. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഔദ്യോകിമായി തീരുമാനം എടുത്തിട്ടില്ല.

Recommended Video

cmsvideo
'RBI has confirmed my warnings': Rahul Gandhi | Oneindia Malayalam
കോണ്‍ഗ്രസിന്റെ ശ്രദ്ധ

കോണ്‍ഗ്രസിന്റെ ശ്രദ്ധ

മഹാസഖ്യത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് കോണ്‍ഗ്രസ്. ആര്‍ജെഡിയും കോണ്‍ഗ്രസുമാണ് മുന്നണിയിലെ പ്രധാന കക്ഷികള്‍. കൂടാതെ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എസ്പിയും മുകേഷ് സാഹ്നിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും (വിഐപി) സഖ്യത്തിലുണ്ട്.

 ഇഞ്ചോടിഞ്ച് മല്‍സരം

ഇഞ്ചോടിഞ്ച് മല്‍സരം

നിലവിലെ മഹാസഖ്യത്തിന് 32 ശതമാനം വോട്ടാണുള്ളത്. ഇടതുപക്ഷത്തിന് നാല് ശതമാനം വോട്ടും. ഈ രണ്ട് വിഭാഗവും ചേര്‍ന്നാല്‍, എന്‍ഡിഎയുടെ 38 ശതമാനം വോട്ടിനോട് കിടപിടിക്കാന്‍ പറ്റുമെന്നാണ് നേതാക്കളുടെ വിശ്വാസം. ബിജെപി, ജെഡിയു, എല്‍ജെപി എന്നിവരാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്.

വിജയ സാധ്യത വര്‍ധിക്കും

വിജയ സാധ്യത വര്‍ധിക്കും

ഇടതുപക്ഷത്തിന് ബിഹാറില്‍ വോട്ടുണ്ട്. പക്ഷേ വിവിധ മണ്ഡലങ്ങളില്‍ ചിതറിക്കിടക്കുകയാണ്. ഇതെല്ലാം മഹാസഖ്യത്തിനൊപ്പം ചേര്‍ന്നാല്‍ പ്രതിപക്ഷത്തിന് വിജയ സാധ്യത വര്‍ധിക്കും. ഇതാകട്ടെ, ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് മല്‍സരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും രാഷ്ട്രീയ നിരീക്ഷകനായ അജയ് കുമാര്‍ പറയുന്നു.

പ്രധാന വെല്ലുവിളി

പ്രധാന വെല്ലുവിളി

സീറ്റ് വിഭജനമാകും മഹാസഖ്യത്തിലെ പ്രധാന വെല്ലുവിളി. സീറ്റ് വിഭജന പ്രശ്‌നത്തില്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം-എസ്) മുന്നണി വിടുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണിത്. അദ്ദേഹം ബിജെപിയുടെ എന്‍ഡിഎ സഖ്യത്തിലേക്ക് പോകുമെന്ന് സൂചിപ്പിക്കുകയും ചെയ്തു.

പ്രാതിനിധ്യം ലഭിക്കുന്നില്ല

പ്രാതിനിധ്യം ലഭിക്കുന്നില്ല

കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മഹാസഖ്യത്തില്‍ തങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് നേരത്തെ മാഞ്ജി ആരോപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മഹാസഖ്യത്തില്‍ വിള്ളലുണ്ടായത്.

ബിജെപിക്ക് സമ്മതം

ബിജെപിക്ക് സമ്മതം

ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് എച്ച്എഎം എക്‌സിക്യൂട്ടീവ് കമ്മിറ്റി മാഞ്ജിയെ ചുമതലപ്പെടുത്തിയെന്ന് എച്ച്എഎം-എസ് വക്താവ് ഡാനിഷ് റിസ്‌വാന്‍ പറഞ്ഞു. ഒരു പക്ഷേ, എച്ച്എഎം നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയുവില്‍ ലയിച്ചേക്കുമെന്നും വിവരമുണ്ട്. എന്‍ഡിഎ സഖ്യത്തില്‍ ഇനി പുതിയ പാര്‍ട്ടിയെ ഉള്‍പ്പെടുത്തുമോ എന്ന കാര്യം അവ്യക്തമാണ്. ബിജെപി സമ്മതം മൂളിയെന്നാണ് വാര്‍ത്ത.

കിടിലന്‍ നീക്കത്തിന് കോണ്‍ഗ്രസ്; ഐക്യവേദിയുമായി രംഗത്ത്, നേതാക്കളുടെ കത്ത്!! ജഗന്‍, മമത, പവാര്‍...കിടിലന്‍ നീക്കത്തിന് കോണ്‍ഗ്രസ്; ഐക്യവേദിയുമായി രംഗത്ത്, നേതാക്കളുടെ കത്ത്!! ജഗന്‍, മമത, പവാര്‍...

English summary
Bihar assembly election: Left Parties may join with Grand Alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X