കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാഗത്ബന്ധനിൽ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം: പ്രഖ്യാപനം ശനിയാഴ്ച ഉണ്ടായേക്കും

Google Oneindia Malayalam News

പട്ന: ബിഹാർ തിരഞ്ഞെടുപ്പിനുള്ള തിയ്യതികൾ പ്രഖ്യാപിച്ച് കഴിഞ്ഞെങ്കിലും സംസ്ഥാനത്തെ പ്രധാന കക്ഷികളായ എൻഡിഎയും മഹാഗത്ബന്ധനും ഇതുവരെയും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായെന്നും ശനിയാഴ്ച തന്നെ പ്രഖ്യാപിക്കുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ എട്ടാണ്. ഒക്ടോബർ 28ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 16 ജില്ലകളിലാണ് വിധിയെഴുത്ത്.

'മോദിയുടെ മൗനം രാജ്യത്തെ പെണ്‍മക്കള്‍ക്ക് അപകടമാണ്'; ആസാദ് ഇന്ന് ഇന്ത്യാഗേറ്റിലേക്ക്; പ്രതിഷേധം'മോദിയുടെ മൗനം രാജ്യത്തെ പെണ്‍മക്കള്‍ക്ക് അപകടമാണ്'; ആസാദ് ഇന്ന് ഇന്ത്യാഗേറ്റിലേക്ക്; പ്രതിഷേധം

 കോൺഗ്രസ് നീക്കം ഇങ്ങനെ

കോൺഗ്രസ് നീക്കം ഇങ്ങനെ


സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയെന്നും ശനിയാഴ്ച പട്നയിൽ വെച്ച് സീറ്റ് സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുമെന്നുമാണ് കോൺഗ്രസിന്റെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഐഎ റിപ്പോർട്ട് ചെയ്യുന്നത്. മഹാഗത്ബന്ധൻ സംഖ്യത്തിൽ രാഷ്ട്രീയ ജനതാദൾ 145 സീറ്റുകളിൽ മത്സരിക്കുമെന്നാണ് സൂചന. വികാഷീൽ ഇൻസാൻ പാർട്ടിയെയും മത്സരിപ്പിക്കും. കോൺഗ്രസ് 70 സീറ്റുകളിളും സിപിഐ, സിപിഐ(ഐ), സിപിഐ(എംഎൽ) സീറ്റുകളിലും മത്സരിക്കും. അതേ സമയം ബാൽമീകി നഗർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ആര് മത്സരിക്കുമെന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരുന്നുണ്ട്. ഇതേ സീറ്റിൽ നിന്ന് മത്സരിക്കാൻ കോൺഗ്രസും ആർജെഡിയും ഇതിനകം തന്നെ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് മൂന്ന് മുതൽ ഏഴ് വരെ കോൺഗ്രസ് സ്ക്രീനിംഗ് കമ്മറ്റി യോഗം ചേർന്നിരുന്നു. രണ്ടാം വട്ട ചർച്ചയാണ് വ്യാഴാഴ്ച നടന്നത്.

 പ്രഖ്യാപനം ഉടൻ

പ്രഖ്യാപനം ഉടൻ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുതിർന്ന എൻഡിഎ നേതാക്കൾ വ്യാഴാഴ്ച പട്നയിൽ യോഗം ചേർന്നിരുന്നു. ഇതോടെ ഒക്ടോബർ നാലിന് മുമ്പായി ദില്ലിയിൽ സീറ്റ് വിഭജന ഫോർമുല പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിഹാറിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 71 സീറ്റുകളിലേക്കുള്ള നാമനിർദേശം ഇതിനകം തന്നെ സമർപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ 243 സീറ്റുകളിലേക്കായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഐ(എംഎൽ) 30 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് നടത്തിയ രണ്ടാം ഘട്ട ചർച്ചയിൽ 27 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയിലെത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

 പങ്ക് ചെറുതല്ല

പങ്ക് ചെറുതല്ല

ബിഹാറിലെ തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുന്നതിന് പേരുകേട്ടവരാണ് ബിഹാറിലെ ചെറിയ പാർട്ടികളും സ്വതന്ത്ര സ്ഥാനാർത്ഥഇകളും. ജനതാദൾ യുണൈറ്റഡിന്റെ നേതൃത്വത്തിലുള്ള എൻഡിഎയും ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധൻ എന്നിവ തമ്മിലുള്ള നേരിട്ടുള്ള മത്സരമാറി മാറിയതോടെ ഇവരുടെ സാന്നിധ്യം ഗണ്യമായി കുറയുകയായിരുന്നു.

മത്സരത്തിൽ നിന്ന് പിന്നോട്ടില്ല

മത്സരത്തിൽ നിന്ന് പിന്നോട്ടില്ല



2000ന് ശേഷം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 80 ശതമാനം സ്ഥാനാർത്ഥികൾക്കും തിരഞ്ഞടുപ്പിൽ കെട്ടിവെച്ച തുക പോലും നഷ്ടമായെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇതൊന്നും ചെറു രാഷ്ട്രീയ പാർട്ടികളെയും സ്വതന്ത്ര സ്ഥാനാർത്ഥികളെയും തടഞ്ഞിട്ടില്ല. അംഗീകാരമില്ലാത്ത 150 ഓളം പാർട്ടികളാണ് പട്ന ആസ്ഥാനമായി ജനുവരി മുതൽ പ്രവർത്തിച്ചുവരുന്നത്. ഇവയിൽ പലതും 0.5% വോട്ടുകൾ പോലും നേടാൻ കഴിഞ്ഞിട്ടില്ല. പല പുതിയ പാർട്ടികളും എൻഡിഎയിലും മഹാഗത്ബന്ധനിലും ഇതുവരെയും ഇടം നേടാനും കഴിഞ്ഞിട്ടില്ല.

English summary
Bihar assembly election: 'Mahagathbandhan' took decission seat sharing, announcement likely on saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X