ന്യൂസ് എക്‌സ് എക്സിറ്റ് പോളും മഹാസഖ്യത്തിനൊപ്പം, 108 മുതൽ 123 വരെ സീറ്റുകൾ ആർജെഡി-കോൺഗ്രസ് കൂട്ടിന്
പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് ആണ് മിക്ക എക്‌സിറ്റ് പോളുകളും ഇക്കുറി വിജയം പ്രവചിച്ചിരിക്കുന്നത്. 108 മുതല്‍ 123 സീറ്റുകള്‍ വരെ മഹാസഖ്യം ബീഹാറില്‍ നേടുമെന്നാണ് ന്യൂസ് എക്‌സ്- ഡിവി റിസര്‍ച്ച് സര്‍വ്വേ ഫലം. നിലവിലെ ഭരണകക്ഷിയായ എന്‍ഡിഎ 110 മുതല്‍ 117 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പറയുന്നു. 4 മുതല്‍ 10 സീറ്റുകള്‍ വരെ ചിരാഗ് പാസ്വാന്റെ എല്‍ജെപി നേടുമെന്നും മറ്റുളളവര്‍ 8 മുതല്‍ 23 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
Recommended Video
118 മുതല്‍ 138 വരെ സീറ്റുകള്‍ മഹാസഖ്യത്തിന് ലഭിക്കാമെന്നാണ് റിപ്പബ്ലിക് ടിവി സര്‍വെ പ്രവചനം. നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎയ്ക്ക് 91 മുതല്‍ 117 വരെ സീറ്റുകളാണ് റിപ്പബ്ലിക് ടിവി സര്‍വെ പ്രവചിക്കുന്നത്. കേവല ഭുരിപക്ഷത്തിലെത്താനുള്ള സഖ്യ നേടാന്‍ ജെഡിയു-ബിജെപി സഖ്യത്തിന് സാധിക്കില്ലെന്ന് സര്‍വ്വെ അഭിപ്രായപ്പെടുന്നു. എല്‍ജെപിക്ക് 5 മുതല്‍ എട്ട് വരെ സീറ്റുകള്‍ ലഭിക്കും.

79 മുതല്‍ 91 വരെ സീറ്റുകളില്‍ ആർജെഡി വിജയിച്ചേക്കും. 70 സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് 24 മുതല്‍ 30 സീറ്റിലും ഇടതു പാര്‍ട്ടികള്‍ 15 മുതല്‍ 17 സീറ്റില്‍ വരേയും വിജയിക്കാന്‍ സാധ്യതയുണ്ട്. ഇടത് പാര്‍ട്ടികളില്‍ സിപിഐ എംഎല്‍ 12 മുതല്‍ 14 സീറ്റുകള്‍ സിപിഎം 2, സിപിഐ 1 എന്നിങ്ങനെയാണ് സാധ്യത. 60 മുതല്‍ 75 വരെ സീറ്റുകളാണ് എൻഡിഎയിൽ ബിജെപിക്ക് റിപ്പബ്ലിക് ടിവി സര്‍വെ പ്രവചിക്കുന്നത്. അതേസമയം നിലവില്‍ 67 സീറ്റുകള്‍ ഉള്ള ജെഡിയുവിനാകട്ടെ സര്‍വെ പ്രകാരം 31 മുതല്‍ 42 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കു. 5 മുതല്‍ 8 വരെ സീറ്റുകളാണ് എൽജെപിക്ക് പ്രവചിക്കുന്നത്.












Click it and Unblock the Notifications