• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: 12 റാലികളിൽ മോദി നേരിട്ടെത്തും, അമരത്ത് ദേവേന്ദ്ര ഫഡ്നാവിസ്

പട്ന: ബിഹാറിൽ അധികാരം നിലനിർത്താനുള്ള ശ്രമങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാറിലേക്ക്. 12 റാലികളിലാണ് മോദി പങ്കെടുക്കുക. ബിജെപി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമാണ് ബിഹാറിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകുന്നത്. ഒക്ടോബർ 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി സസരം, ഗയ, ബഹൽപൂർ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. 28ന് ആദ്യം ദർഭംഗയിലാണ് മോദി സന്ദർശനം നടത്തുക. തുടർന്ന് മുസഫർപൂരിലും പട്നയിലും മോദി തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. നവംബർ മൂന്നിന് ചംപാരൻ, സഹർസ, അരാരിയ എന്നീ മണ്ഡലങ്ങളിൽ മോദി പ്രചാരണം നടത്തുമെന്നാണ് ദേവേന്ദ്ര ഫഡ്നാവിസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ നിര്‍ത്തിവച്ച് കോടതി, അസാധാരണ നീക്കത്തിലെ നടപടി ഇങ്ങനെ

മൂന്ന് റാലികൾ

മൂന്ന് റാലികൾ

ബിജെപി ജെപി നഡ്ഡ വെള്ളിയാഴ്ച മൂന്ന് തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാംഘട്ടത്തിൽ സമസ്തിപൂർ, ഈസ്റ്റ് ചമ്പാരൻ, ഛപ്ര എന്നിവിടങ്ങളിലും പ്രചാരണത്തിനെത്തും. രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി നിൽക്കെ മോദി തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. നവംബർ ഏഴിനാണ് സമസ്തിപ്പൂരിൽ വോട്ടടുപ്പ് നടക്കുന്നത്. നവംബർ ഒന്നിന് മോദി അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ രാഷ്ട്രീയ സംസ്കാരം എങ്ങനെ മാറിയിരിക്കുന്നു എന്നതിനെക്കുറിച്ചാണ് മോദി റാലിയിൽ സംസാരിച്ചത്. 2014ലെ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നേതാക്കൾ പരസ്പരം കുറ്റപ്പെടുത്തുകയും വിദ്വേഷം പ്രചരിപ്പിക്കുകയും, ജാതിയും മതവുമെല്ലാം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മോദി തിരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം വന്നുവെന്നും നഡ്ഡ പറഞ്ഞു.

 അധിക പാക്കേജ്

അധിക പാക്കേജ്

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ദേശീയ പാർട്ടികളുടെ കഴിഞ്ഞ നാല് ബിഹാർ തിരഞ്ഞെടുപ്പുകളിലും വോട്ട്നില ഉയർന്നിട്ടുണ്ട്. വോട്ട്നില ഇരട്ടിയാക്കിയ ശേഷം തിരഞ്ഞെടുപ്പിൽ ഇരട്ട അക്കം നേടുന്ന ഏക രാഷ്ട്രീയ പാർട്ടി ബിജെപിയാണ്. ബിഹാറിന്റെ ക്ഷേമത്തിനായി മോദി സർക്കാർ നടത്തിയ ശ്രമങ്ങളെയാണ് നഡ്ഡ ഉയർത്തിക്കാണിക്കുന്നത്. 1.25 ലക്ഷം കോടി രൂപയുടെ പാക്കേജിന് പുറമേ 40 ലക്ഷം കോടി രൂപയുടെ അധിക സഹായവും മോദി നൽകിയെന്ന് ബിഹാറിലെ ജനങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സൌകര്യമുള്ള റോഡുകൾ നിർമിക്കുന്നതിനും വിദ്യാഭ്യാസ സംവിധാനം വികസിപ്പിക്കുന്നതിനുമായുള്ള ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു.

ആർജെഡിയ്ക്ക് വിമർശനം

ആർജെഡിയ്ക്ക് വിമർശനം

ഞാൻ ആർജെഡി ഓഫീസ് മറികടന്ന് പോകുമ്പോൾ പാരമ്പര്യത്തിന്റെ ചിത്രം കണ്ടെത്താൻ ശ്രമിച്ചെങ്കിലും എവിടെയും കാണാൻ കഴിഞ്ഞില്ല. പാർട്ടിയുടെ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അഴിമതി ദിനങ്ങളെക്കുറിച്ചാണ് ഓർമ വരുന്നത്. ഒരു ചിത്രം മറച്ചുവെച്ച് കൊണ്ട് നിങ്ങൾക്ക് പാരമ്പര്യത്തെ മറയ്ക്കാൻ കഴിയുമോ. ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിൽ നിന്ന് ലാലു പ്രസാദ് യാദവിനെ ഒഴിവാക്കിക്കൊണ്ടുള്ള പ്രചാരണ രീതിയെ വിമർശിച്ചാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തിയിട്ടുണ്ട്.

 ആറ് റാലികൾ

ആറ് റാലികൾ

ജെഡിയു സ്ഥാനാർത്ഥിയും എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ നിതീഷ് കുമാർ ഇതിനകം ആറ് തിരഞ്ഞെടുപ്പ് റാലികളിലാണ് പങ്കെടുത്തത്. ആറ് റാലികൾ കൂടി നടത്താനുള്ള ശ്രമമാണ് നടത്തിവരുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് വെള്ളിയാഴ്ച മുതലാണ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. കഹൽഗോൺ, ഭാബുവ, കൈമുർ എന്നിവയുൾപ്പെടെ ആറ് സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.

 എന്തുകൊണ്ട് മോദി

എന്തുകൊണ്ട് മോദി

ബിഹാർ തിരഞ്ഞെടുപ്പുകളിൽ സഖ്യം നിലവിലുണ്ടായിരുന്നിട്ട് പോലും 2005ലും 2010ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഒരിക്കൽപ്പോലും മോദിയെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ നിതീഷ് കുമാർ അനുവദിച്ചിരുന്നില്ല. മുസ്ലിം വോട്ടർമാരിൽ തനിക്കുള്ള സ്വാധീനം ഇല്ലാതാവുമെന്ന് ഭയന്നാണ് മോദിയുടെ പ്രചാരണത്തെ നിതീഷ് കുമാർ എതിർത്തത്. 2014 വരെ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നിതീഷ് കുമാറും മോദിയും തമ്മിലുള്ള ബാന്ധവം അത്രയ്ക്ക് എളുപ്പമായിരുന്നില്ല.

cmsvideo
  India will drop below Bangladesh in 2020 per capita GDP | Oneindia Malayalam
   എൻഡിഎ സഖ്യം

  എൻഡിഎ സഖ്യം

  2017ലാണ് ലാലു പ്രസാദ് യാദവിനെ ഉപേക്ഷിച്ച് ബിജെപിയുമായും കോൺഗ്രസുമായുമുള്ള ബാന്ധവം സ്ഥാപിക്കുന്നതും എൻഡിഎ സഖ്യത്തിന്റെ ഭാഗമാകുന്നതും. പിന്നീടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാർട്ടിയുടെ പൊതുപരിപാടികളോടുമുള്ള തന്റെ നിലപാട് മാറ്റുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേർന്ന് പ്രചാരണം നടത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേണ്ടിയും നിതീഷ് കുമാർ വോട്ട് ചോദിച്ചിരുന്നു.

  English summary
  Bihar assembly election: PM to conduct 12 rallies from October 23
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X