ബീഹാറിൽ വോട്ടെണ്ണലിന് തുടക്കം, കർശന കൊവിഡ് നിയന്ത്രണങ്ങളോടെ വോട്ടെണ്ണൽ
പാറ്റ്‌ന: ഏറെ നിര്‍ണായകമായ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് തുടക്കം. 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയിരിക്കുന്നത്. എട്ടരയോടെ തന്നെ ആദ്യഫലസൂചനകള്‍ പുറത്ത് വരും. ബീഹാറിലെ 243 അംഗ നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നത്.
കോണ്‍ഗ്രസും ആര്‍ജെഡിയും അംഗങ്ങളായ മഹാസഖ്യത്തിനാണ് എക്‌സിറ്റ് പോളുകള്‍ വിജയം പ്രവചിക്കുന്നത്. അതേസമയം നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎയും വിജയപ്രതീക്ഷയിലാണ്. കടുത്ത കൊവിഡ് നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് ഇന്ന് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സാമൂഹിക അകലവും നിർബന്ധമാക്കിയിട്ടുണ്ട്. 55 കേന്ദ്രങ്ങളിൽ 414 ഹാളുകൾ ആണ് വോട്ടെണ്ണലിന് തയ്യാറാക്കിയിരിക്കുന്നത്. ഒരു വോട്ടെണ്ണൽ ഹാളിൽ 7 മേശകൾ മാത്രമേ ഉണ്ടാകൂ. കനത്ത സുരക്ഷയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Recommended Video
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പ്രത്യേക കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സ്ഥാനാര്‍ത്ഥിക്കും തിരഞ്ഞെടുപ്പ് ഏജന്റിനും വോട്ടെണ്ണല്‍ ഏജന്റിനും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നില്‍ക്കാം. തിരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറത്തുളള വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രങ്ങള്‍ അറിയിക്കുന്നു.












Click it and Unblock the Notifications