ബിജെപിയെ വെല്ലുവിളിച്ചിറങ്ങിയ ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് ക്ഷീണം, ബങ്കിപ്പൂരിൽ കിതച്ച് മകൻ ലവ്
പാറ്റ്ന: ബീഹാറില്‍ കന്നി അങ്കത്തിന് ഇറങ്ങിയ ലവ് സിന്‍ഹ ബങ്കിപ്പൂര്‍ സീറ്റില്‍ വിയര്‍ക്കുന്നു. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയ ശത്രുഘ്നന്‍ സിന്‍ഹയുടെ മകനും നടനുമായ ലവ് സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റിലാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്.
പാറ്റ്ന സാഹിബ് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ബങ്കിപ്പൂര്‍ സീറ്റില്‍ ബിജെപിയുടെ നിതിന്‍ നാബിന് ആണ് ലവ് സിന്‍ഹയുടെ എതിരാളി. മൂന്ന് വട്ടം ബങ്കിപ്പൂര്‍ എംഎല്‍എ ആയ നേതാവാണ് നിതിന്‍ നാബിന്. നാലാംവട്ടവും ഇതേ സീറ്റില്‍ മത്സരിക്കുന്ന നിതിന്‍ നാബിന് വിജയം ഉറപ്പിച്ച മട്ടാണ്. മൂന്ന് ഘട്ടമായി തിരഞ്ഞെടുപ്പ് നടന്ന ബീഹാറില്‍ രണ്ടാം ഘട്ടത്തില്‍ ആയിരുന്നു ബങ്കിപ്പൂരിലെ വോട്ടെടുപ്പ്.

ബിജെപിയുടെ ശക്തമായ കോട്ടയാണ് ബങ്കിപ്പൂര്‍ മണ്ഡലം. ജാതിസമവാക്യങ്ങള്‍ ഈ മണ്ഡലത്തില്‍ വളരെ നിര്‍ണായകമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജാതിക്ക് വലിയ പ്രാധാന്യമുണ്ട്. സവര്‍ണ ജാതിയായ കായസ്ഥാസിനാണ് ബങ്കിപ്പൂരില്‍ പ്രാമുഖ്യം കൂടുതല്‍. അതേസമയം ബങ്കിപ്പൂർ ഉൾപ്പെടുന്ന പാറ്റ്ന സാഹിബ് മണ്ഡലത്തിൽ നിന്നും ശത്രുഘ്നൻ സിൻഹ രണ്ട് തവണ ലോക്സഭയിൽ എത്തിയിട്ടുണ്ട്. രണ്ട് വട്ടവും വിജയം ബിജെപി ടിക്കറ്റിൽ ആയിരുന്നു.
Recommended Video
ശത്രുഘ്നന്‍ സിന്‍ഹ 2009ലും 2014ലും ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചത് പാറ്റ്ന സാഹിബിലാണ്. ബോളിവുഡില്‍ ഒരു കൈ നോക്കിയതിന് ശേഷമാണ് ലവ് സിന്‍ഹ രാഷ്ട്രീയത്തില്‍ പരീക്ഷണത്തിന് ഇറങ്ങിയത്. 2010ല്‍ പുറത്തിറങ്ങിയ സാഡിയാന്‍ ആണ് ലവ് സിന്‍ഹയുടെ ആദ്യ ചിത്രം. 20187ല്‍ പുറത്തിറങ്ങിയ പള്‍ട്ടാനില്‍ ആണ് ലവ് സിന്‍ഹ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ബോളിവുഡ് സൂപ്പർ താരം സോനാക്ഷി സിൻഹ സഹോദരിയാണ്. സോനാക്ഷി അടക്കമുളളവർ പ്രചാരണത്തിന് ബങ്കിപ്പൂരിലെത്തിയിരുന്നു.
ബിജെപിയില്‍ ആയിരുന്ന ശത്രുഘ്നന്‍ സിന്‍ഹ പാര്‍ട്ടി നേതൃത്വത്തോട് ഉടക്കിയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാറ്റ്നയില്‍ നിന്ന് മത്സരിച്ചത്. ബിജെപി ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ശത്രുഘ്നന്‍ സിന്‍ഹ പാര്‍ട്ടി വിട്ടത്. നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും എതിരെ സിൻഹ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാല്‍ പാറ്റ്നയില്‍ ബിജെപിയുടെ രവിശങ്കര്‍ പ്രസാദിനോട് ശത്രുഘ്നന്‍ സിന്‍ഹ തോല്‍വിയേറ്റു വാങ്ങി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications