Get Updates
Get notified of breaking news, exclusive insights, and must-see stories!

'വോട്ട് കോരി എന്‍ഡിഎ': അമിത് ഷായുടെ പ്രവചനത്തിനും മുകളില്‍ സീറ്റുകള്‍; നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മൂന്നര മണിക്കൂർ പിന്നിടുമ്പോള്‍ ബി ജെ പിയും ജെ ഡി യുവും നയിക്കുന്ന എൻ ഡി എ 197 സീറ്റുകളിലാണ് മുന്നേറുന്നത്. ഒരു ഘട്ടത്തില്‍ സഖ്യത്തിന്‍റെ ലീഡ് നില 200 കടന്നിരുന്നു. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ ആധിപത്യം പുലർത്താന്‍ എന്‍ ഡി എ പാർട്ടികള്‍ക്ക് സാധിച്ചു. ആർ ജെ ഡി-കോൺഗ്രസ്-ഇടത് പാർട്ടികള്‍ നയിക്കുന്ന പ്രതിപക്ഷ മഹാസഖ്യം കേവലം 51 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. വലിയ പ്രതീക്ഷ വെച്ചുപുലർത്തിയിരുന്ന ജന്‍സുരാജ് പാർട്ടിക്ക് ഒരിടത്തും ആധിപത്യം നേടാന്‍ സാധിച്ചിട്ടില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രവചനങ്ങളേയും മറികടക്കുന്ന തരത്തിലാണ് എന്‍ ഡി എയുടെ പ്രകടനം. "എൻ ഡി എ 160 സീറ്റുകൾ നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും എന്നായിരുന്നു." എൻ ഡി ടി വി ബിഹാർ പവർ പ്ലേ സമ്മിറ്റിൽ പങ്കെടുത്തുകൊണ്ട് അമിത് ഷാ നേരത്തെ പറഞ്ഞത്. ഒരാഴ്ചയ്ക്ക് ശേഷം എൻ ഡി ടി വിയോട് തന്നെ സഖ്യത്തിന്‍റെ സീറ്റ് നില 160 ല്‍ ഏറെയായിരിക്കുമെന്നും അവകാശപ്പെട്ടു.

amit-sha

ബിജെപി, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് (ജെ ഡി യു), ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽ ജെ പി), എച്ച് എ എം, ആർ എൽ എം എന്നിവ ഉൾപ്പെടുന്ന സഖ്യത്തിൽ ഒരു തർക്കവുമില്ല. ഫലം വരുമ്പോള്‍ അത് വ്യക്തമാകും. ജനങ്ങൾ ഞങ്ങളെ ആർത്തുവിളിക്കുന്നത് കാണുമ്പോൾ ബിഹാറിലെ ജനങ്ങൾ എൻഡിഎയോടും ബി ജെ പിയോടും ഒപ്പമാണെന്ന് തോന്നുന്നു. ഇത് അഞ്ച് പാണ്ഡവന്മാരുടെ പോരാട്ടമാണ് - അഞ്ച് പാർട്ടികളും ഒന്നിച്ച് നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകളിലും എന്‍ ഡി എയ്ക്ക് തന്നെയായിരുന്നു മുന്‍തൂക്കം. പതിമൂന്നോളം എക്സിറ്റ് പോളുകളും നിതീഷ് കുമാർ നയിക്കുന്ന സഖ്യത്തിന് വ്യക്തമായ വിജയം പ്രവചിച്ചു. മറ്റ് ചിലതാകട്ടെ സംസ്ഥാനത്ത് ശക്തമായ മത്സരം എന്ന നിലയിലുള്ള ഫലങ്ങളാണ് പുറത്ത് വിട്ടത്. അപ്പോഴും ഇന്ത്യാ സഖ്യത്തിന് ആരും വലിയ ഭൂരിപക്ഷം പ്രവചിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 110 സീറ്റുകളിൽ മത്സരിച്ച ബി ജെ പി 74 സീറ്റുകൾ നേടി ശക്തമായ പ്രകടനം നടത്തിയപ്പോള്‍, 115 സീറ്റുകളിൽ പോരാട്ടത്തിന് ഇറങ്ങിയ ജെ ഡി യുവിന്റെ വിജയം 43 സീറ്റിൽ ഒതുങ്ങുകയായിരുന്നു. സഖ്യത്തിലെ മറ്റ് പങ്കാളികളായ വികാസ് ഇൻസാൻ പാർട്ടിയും ഹിന്ദുസ്ഥാൻ ആവാമി മോർച്ചയും നാല് സീറ്റുകൾ വീതം നേടി.

പ്രതിപക്ഷ മഹാസഖ്യത്തിൽ 144 സീറ്റുകളിൽ മത്സരിച്ച ആർ ജെ ഡി 75 സീറ്റുകളും, 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റുകളും നേടി. സി പി ഐ-എം.എൽ 12, സി പി എം 2, സി പി ഐ 2 എന്നിങ്ങനെ ഇടതുപക്ഷ കക്ഷികൾക്കും നേട്ടമുണ്ടായി. സഖ്യങ്ങളിൽ നിന്ന് പുറത്തു നിന്നു മത്സരിച്ച എ ഐ എം ഐ എം അഞ്ചു സീറ്റുകളിൽ വിജയിച്ചിരുന്നു.

അതേസമയം, ഈ തവണ എൻ ഡി എ സഖ്യത്തിൽ സീറ്റുവിതരണം ഇപ്രകാരമാണ്: ബി ജെ പി 101, ജെ ഡി യു 101, എൽ ജെ പി 28, എച്ച്‌ എ എം 6, രാഷ്ട്രിയ ലോക് മോർച്ച 6, സ്വതന്ത്രൻ 1. പ്രതിപക്ഷ മഹാസഖ്യത്തിൽ ആർജെഡി 143, കോൺഗ്രസ് 61, സി.പി.ഐ-എം.എൽ 20, വികാസ് ഇൻസാൻ പാർട്ടി 12, സി പി ഐ 9, സി പി എം 4, ഐ ഐ പി 3, ജെ ജെ ഡി 1 സീറ്റുകളിലാണ് മത്സരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+