കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസൻപൂരിൽ തേജ് പ്രതാപ് യാദവിന് വിജയം: ജനതാദൾ സ്ഥാനാർത്ഥിയെ തറപറ്റിച്ചത് 21,139 വോട്ടുകൾക്ക്!!

Google Oneindia Malayalam News

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ജനതാ ദൾ നേതാവ് തേജ് പ്രതാപ് യാദവ് വിജയിച്ചു. ഹസൻപൂർ മണ്ഡലത്തിൽ നിന്ന് ജനതാ ദളിന്റെ രാജ്കുമാർ റായിക്കെതിരെ 21,139 വോട്ടുകൾക്കാണ് തേജ്പ്രതാപ് യാദവ് വിജയിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുള്ളത്. 80,991 വോട്ടുകളാണ് തേജ് പ്രതാപ് നേടിയിട്ടുള്ളത്. തേജ് പ്രതാപ് യാദവ് നേരത്തെ മഹുവ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ ഭാര്യയായിരുന്ന ഐശ്വര്യ റായ് നേരിട്ടുള്ള മത്സരത്തിന് വെല്ലുവിളിച്ചതിനെ തുടർന്നാണ് അദ്ദേഹം മണ്ഡലം മാറി മത്സരിക്കാൻ തീരുമാനിച്ചത്.

'ഇത് യെഡ്ഡി മാജിക്;കർണാടക ഉപതിരഞ്ഞെടുപ്പിൽ തൂത്തുവാരി 'കസേര ഉറപ്പിച്ച്' യെഡിയൂരപ്പ'ഇത് യെഡ്ഡി മാജിക്;കർണാടക ഉപതിരഞ്ഞെടുപ്പിൽ തൂത്തുവാരി 'കസേര ഉറപ്പിച്ച്' യെഡിയൂരപ്പ

2015ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിന് പിന്നാലെ ജെഡിയുവുമായി സഖ്യം രൂപീകരിക്കുകയും നിതീഷ് കുമാർ സർക്കാരിൽ ആരോഗ്യമന്ത്രിയായി തേജ് പ്രതാപ് യാദവ് നിയമിതനാവുകയും ചെയ്തിരുന്നു. പിന്നീട് പരിസ്ഥിതി വകുപ്പ് കൂടി ലഭിക്കുകയും ചെയ്തിരുന്നു. മഹാസഖ്യത്തിൽ നിന്ന് ജെഡിയു വേർപിരിഞ്ഞതോടെ തേജ് പ്രതാപ് യാദവിന് ക്യാബിനറ്റ് പദവി നഷ്ടമാകുകയായിരുന്നു. തുടർന്ന് 2017ൽ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു.

tejpratap-yadav1

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 73 സീറ്റുകളിൽ മുന്നിലാണുള്ളത്. നിലവിലെ വോട്ട് നില അനുസരിച്ച് ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തെക്കാൾ മുന്നിൽ ജെഡിയുവിന്റെ നേതൃത്വത്തിലുള്ള എൻഡിഎ ആണ്. എന്നാൽ ആർജെഡി കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെന്ന സ്ഥാനം അവകാശപ്പെട്ടാണ് ബിജെപി പോരാട്ടം ശക്തമാക്കുന്നത്.

Recommended Video

cmsvideo
മരണ മാസ്സായി അസദുദ്ദീന്‍ ഉവൈസി | Owaisi’s AIMIM Wins 5 Seats | Oneindia Malayalam

ബിഹാറിൽ 19 സീറ്റുകളിൽ ആർജെഡി ഇതിനകം വിജയിച്ച് കഴിഞ്ഞിട്ടുണ്ട്. 54 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. ബിജെപി 19 സീറ്റുകളിൽ വിജയിക്കുകയും 55 സീറ്റുകളിൽ ലീഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമ വിജയം നിർണ്ണയിക്കുന്നത് സഖ്യകക്ഷികളുടെ പ്രകടനമായിരിക്കും.

English summary
Bihar assembly election: RJD's Tej Pratap Yadhav won from Hassanpur assembly constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X