കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷിന് വയസ്സായി, അവശനായി, യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് തേജസ്വി യാദവ്!!

Google Oneindia Malayalam News

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ പരസ്പരം ആരോപണങ്ങളുമായി നിതീഷ് കുമാറും തേജസ്വി യാദവും. കടുത്ത ആക്രമണങ്ങളാണ് ഇരുവരും നടത്തുന്നത്. മുഖ്യമന്ത്രി നിതീഷ് തളര്‍ന്നിരിക്കുകയാണ്. അദ്ദേഹത്തിന് വയസ്സായി. യാഥാര്‍ത്ഥത്തില്‍ നിന്ന് നിതീഷ് ഒളിച്ചോടുകയാണെന്നും തേജസ്വി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു കുടുംബം മുഴുവന്‍ ബീഹാറിനെ അവരുടെ നേട്ടത്തിനായി ഉപയോഗിച്ചെന്നും, അതിന്റെ ഫലമായിട്ടാണ് ലാലു ജയിലില്‍ കിടക്കുന്നതെന്നും നിതീഷ് ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് തേജസ്വി നല്‍കിയിരിക്കുന്നത്. യുക്തിയും വസ്തുതകളും നിതീഷ് ശ്രദ്ധിക്കുന്നേയില്ലെന്ന് തേജസ്വി കുറ്റപ്പെടുത്തി.

1

ബീഹാറില്‍ തേജസ്വി യാദവ് വലിയ രീതിയില്‍ സ്വീകാര്യത നേടുന്നത് നിതീഷിനെ ചൊടിപ്പിക്കുന്നുണ്ട്. യുവാക്കള്‍ വലിയ തോതില്‍ തേജസ്വിയുടെ പ്രസ്താവനയില്‍ ആകൃഷ്ടരായിരിക്കുകയാണ്. പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ എന്ന തേജസ്വിയുടെ പ്രഖ്യാപനം ബീഹാറില്‍ ട്രെന്‍ഡ് സെറ്ററായി മാറിയിരിക്കുകയാണ്. ഇതാണ് എന്‍ഡിഎ സഖ്യത്തെ ആശങ്കപ്പെടുത്തുന്നത്. ചിരാഗ് പാസ്വാനില്‍ നിന്ന് വലിയ വെല്ലുവിളിയും നിതീഷ് നേരിടുന്നുണ്ട്. ഇത് ജെഡിയു വോട്ടുകളെ ഭിന്നിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് പ്രതിപക്ഷ നിരയില്‍ യാതൊരു ചലനവുമുണ്ടാക്കില്ല. എന്‍ഡിഎയ്ക്കാണ് ഇതിന്റെ നഷ്ടം.

നിതീഷ് ദുര്‍ബലനായിരിക്കുകയാണ്. അദ്ദേഹത്തിന് കരുത്തില്ല. അദ്ദേഹത്തിന്റെ ബോറടിപ്പിക്കുന്ന ആവര്‍ത്തനവിരസമായ പ്രസ്താവനകള്‍ ജനങ്ങളെ പിന്നോട്ടടിപ്പിക്കുകയാണ്. ബീഹാറിന്റെ ചരിത്രമൊക്കെ ഓര്‍മിപ്പിച്ചും, പഴയ ഭരണം ഇങ്ങനെയാണെന്നൊക്കെ പറഞ്ഞും, ബീഹാറിലെ യുവജനതയുടെ ഭാവി നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് തേജസ്വി കുറ്റപ്പെടുത്തി. നേരത്തെ തേജസ്വിക്ക് ഭരണപരിചയമോ, ഭരണത്തെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങളോ അറിയില്ലെന്നും നിതീഷ് കുറ്റപ്പെടുത്തി. എന്നെ കുറ്റം പറയുന്നത് കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് പബ്ലിസിറ്റി കിട്ടുന്നതെന്നും നിതീഷ് പറഞ്ഞു.

ആര്‍ജെഡിയുടെ 15 വര്‍ഷത്തെ ഭരണത്തെ താനുമായി താരതമ്യം ചെയ്യാനാണ് നിതീഷ് ഇപ്പോള്‍ ശ്രമിക്കുന്നത്. ബീഹാറില്‍ ലാലുവിന്റെ ഭരണകാലം കലാപങ്ങളുടെയും വംശീയ ഉന്മൂലനങ്ങളുടെയും കാലമായിരുന്നുവെന്ന് നിതീഷ് പറയുന്നു. റോഡുകളോ വൈദ്യുതിയോ ബീഹാറില്‍ ഉണ്ടായിരുന്നില്ല. സ്വന്തം കുടുംബത്തിന്റെ വികസനമാണ് ലാലുവും ഭാര്യ റാബ്രി ദേവിയും നടപ്പാക്കിയത്. എന്റെ ഭരണം അങ്ങനെയായിരുന്നില്ല. ബീഹാറാണ് എന്റെ കുടുംബമെന്നും നിതീഷ് പറഞ്ഞു. അതേസമയം നിതീഷിന്റെ ഭരണകാലത്തും ബീഹാര്‍ വികാസം പ്രാപിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പലമേഖലകളിലും വികസനം പിന്നോട്ടാണ് പോയത്.

English summary
bihar assembly election: tejaswi yadav says bihar people tired of nitish kumar's cliched allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X